ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2010-11-ലെ പ്രവർത്തനങ്ങൾ
ദൃശ്യരൂപം
യുദ്ധവിരുദ്ധദിനം
ആഗസ്റ്റ് 6 ഹിരോഷിമ ദിനം യുദ്ധ വിരുദ്ധ സന്ദേശങ്ങളടങ്ങുന്ന പ്രവർത്തനങ്ങളിലൂടെയാണു ഞങ്ങളാചരിച്ചതു.രാവിലെ 8.15 നു 20 അടി നീളത്തിലും വീതിയിലുമുള്ള ഔട് ലൈനിൽ കുട്ടികളും അധ്യാപകരും ചേർന്നു സ്നേഹപ്രാവിന്റെ രൂപം പൂർത്തിയാക്കി.യുദ്ധത്തിന്റെ ശാസ്ത്രം,ചരിത്രം,സംസ്കാരം,യുദ്ധവും കുട്ടികളും എന്നീവിഷയങ്ങളിൽ കുട്ടികൾ നയിച്ച ക്ലാസുകൾ ശ്രദ്ധേയമായി. യുദ്ധവുമായി ബന്ധപ്പെട്ട പ്രശ്നോത്തരി ദൃശ്യചലനചിത്രങ്ങളടങ്ങുന്ന പ്രസന്റേഷനോടുകൂടിയാണു അവതരിപ്പിച്ചതു. എബിൻ,ശശിഭൂഷൺ അനന്തനുണ്ണി,ശ്യാം എന്നിവരാണു പ്രശ്നോത്തരി നയിച്ചതു.അതുകൂടാതെ അതുകൂടാതെ ലോകനേതാക്കൾക്കു സമാധാനസന്ദേശങ്ങളടങ്ങുന്ന ഇമെയിലുകളയച്ചു.യുദ്ധവിരുദ്ധ പോസ്റ്റർ രചന മുദ്രാഗീതരചന എന്നിവയും സംഘടിപ്പിച്ചു.