വയത്തൂർ യു.പി. സ്കൂൾ‍‍‍‍ ഉളിക്കൽ/അക്ഷരവൃക്ഷം/ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
11:37, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് വയത്തൂർ യു .പി .സ്കൂൾ‍‍‍‍ ഉളിക്കൽ/അക്ഷരവൃക്ഷം/ മഹാമാരി എന്ന താൾ വയത്തൂർ യു.പി. സ്കൂൾ‍‍‍‍ ഉളിക്കൽ/അക്ഷരവൃക്ഷം/ മഹാമാരി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി


അങ്ങേത്തൊടിയിലെ മാവിൻചുവട്ടിലെൻ-
ആത്മസുഹൃത്താം ഉണ്ണിയിരിപ്പൂ
എന്നെ ഒരുനോക്കു കാണുവാനായി-
കൊതിയോടെ ഇങ്ങെത്തിയതാണവൻ
അവനെ ഒരു നോക്കുകാണുവാനായി-
എൻ ഹൃത്തടം തുളളിതുടിച്ചിരുന്നപ്പോൾ
മഹാമാരിവന്നയീ നാളുകളിൽ നമ്മൾ
അദൃശ്യമാം ഭിത്തിയാൽ അകലം പാലിക്കണമെന്ന്
അമ്മ എന്നോട് ചൊന്നയാ വാക്കുകൾ
അവനെടുത്തേയ്ക്ക് കുതിക്കാനായ്
ഒരുങ്ങിയ എൻ പാദങ്ങളെ
രോഗപ്രതിരോധ ചിന്തയാൽ കെട്ടിയിട്ടു
കടൽ കടന്നവന്റെ അച്ഛൻ വന്നിട്ടിന്നു
പതിനേഴു നാളു കഴിഞ്ഞിരുന്നു
ഇന്നവന്റെ അച്ഛൻ ഒരു മഹാവ്യാധിക്കടിമയായ്
അങ്ങ് ദൂരെ ഒരാതുരാലയത്തിൽ
മുതിർന്നവർ ചൊന്നൊരു വാക്കുകൾക്കൊന്നും
ഒട്ടൊരുവിലയും കൽപ്പിക്കാതെ ഉണ്ണി അങ്ങിങ്ങായ് പാറിനടന്നു
അങ്ങനെ എന്നെ ഒരു നോക്കു കാണുവാനായി-
എത്തിയതാണീ മാഞ്ചുവട്ടിൽ
ഉണ്ണി നീ ഇങ്ങനെ ഓടിടല്ലേ അകലം നമ്മളിനീ പാലിക്കണം
വ്യക്തിശുചിത്വവും പാലിക്കണം
നടുമുറ്റത്തുനിന്നു ഞാൻ വിളിച്ചുചൊല്ലി
എൻ ഉണ്ണിക്കുമാ മഹാവ്യാധിയെന്ന്
അവനും അവന്റെ കുഞ്ഞുമോഹങ്ങളും
ഒറ്റമുറിയിൽ അടയ്ക്കപ്പെട്ടു
എൻ മനസ്സും നിൻകൂടെയുണ്ട്
ഇത്തിരി പോന്നയാ കുഞ്ഞുഫോൺ പെട്ടിയിൽ
ഉണ്ണിക്കു നൽകീ സ്വാന്തനവാക്കുകൾ
രോഗത്തെ പ്രതിരോധിച്ചു
വരുമൊരു നാളിൽ
അങ്ങേ തൊടിയിലെ മാഞ്ചുവട്ടിൽ.
 

വൈഗാ റ്റി എസ്
5 ഇ വയത്തൂർ യൂ പി സ്ക്കൂൾ ഉളിക്കൽ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - കവിത