ഗവൺമെന്റ് യു.പി. സ്ക്കൂൾ, മോറാഴ/ചരിത്രം
1984ൽ കെ.നാരായണൻ മാസ്റ്റർ ഹെഡ്മാസ്റ്ററായി വിദ്യാലയത്തിൻറ കാര്യത്തിൽ നാട്ടുകാരുടെ ഇടപെടലുകളും സംഭാവനകളും കിട്ടിത്തുടങ്ങി. വിദ്യാലയത്തിന് സ്വന്തമായി കെട്ടിടം നിർമ്മിക്കാൻ 80 സെൻറ് സ്ഥലം വില കൊടുത്തും, 43 സെൻറ് സ്ഥലം ശ്രീ. എം.കുഞ്ഞിരാമൻ മാസ്റ്റർ 5 സെൻറ് ശ്രീ.കുഞ്ഞമ്പു നായരില് നിന്നും സംഭാവനയായി ലഭിച്ചു. അതോടൊപ്പം 60 സെൻറ് ശ്മശാന ഭൂമി കൂടി സമ്പാദിക്കാൻ കഴിഞ്ഞു. 1990 ല് അന്നത്തെ എം.എല്.എ ശ്രീ പാച്ചേനി കുഞ്ഞിരാമന് സഹായത്തോടെ ഈ വിദ്യാലയം യു.പി സ്ക്കൂല് ആയി ഉയർത്താൻ അനുമതി ലഭിച്ചു.കെട്ടിടത്തിന് ആവശ്യമായ ഓട് സാധുജനസേവകനായ ഫാ.സുക്കോല് സംഭാവന നല്കി. ഈ പ്രവർത്തനങ്ങല്ക്ക് നേതൃത്വം നല്കിയത് ശ്രീ. കെ,എം കുമാരൻ, ശ്രീ ഒ.ടി ചിണ്ടൻ, ശ്രീ. പി.കുഞ്ഞമ്പു നായർ, ശ്രീ ,കെ ,നാരായണൻ മാസ്റ്റർ എന്നിവരാണ്. ഇതിൻെറ ഭാഗമായി.യു.പി .ക്ലാസുകല്ക്കാവശ്യമായ കെട്ടിടം നിർമ്മിക്കുകയും ചെയ്തു. 15.07.1990 ല് അതിൻെറ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. 1990 ല് തന്നെ എം,പി ഫണ്ട് ഉപയോഗിച്ച് സ്റേറജ് നിർമ്മിച്ചു. എസ്.എസ്.എ പദ്ധതി ആരംഭിച്ചതിനു ശേഷം തളിപ്പറമ്പ് നഗരസഭയുടെ ക്ലസ്റ്റർ റിസോെഴ്സ് സെൻററായി സ്ക്കൂളിനെ തെരഞ്ഞെടുക്കുകയും ,ആവശ്യമായ കെട്ടിടം 2002-03 ല് നിർമ്മിക്കുകയും ചെയ്തു.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |