ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/പ്രൈമറി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കരുവാരകുണ്ട് ഗവ:ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂളിനോട് ചേർന്ന് യു.പി വിഭാഗവും പ്രവർത്തിച്ചുവരുന്നു.അഞ്ചാം തരത്തിൽ 8, ആറാം തരത്തിൽ 9, ഏഴാം തരത്തിൽ 10 എന്ന ക്രമത്തിൽ 27 ഡിവിഷനുകൾ പ്രവർത്തിക്കുന്നു. അഞ്ചാം തരത്തിൽ 392 കുട്ടികളും, ആറാം തരത്തിൽ 385 കുട്ടികളും ഏഴാംതരത്തിൽ 419 കുട്ടികളും അടക്കം 1196 കുട്ടികൾ യു പി വിഭാഗത്തിൽ പഠിക്കുന്നു.35 സ്ഥിരം അധ്യാപകരും 2 താല്കാലിക അധ്യാപകരുമാണ് നിലവിൽ ഇവിടെയുള്ളത്.യു.പി വിഭാഗത്തിൻ്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഒരു യു.എച്ച്.എം, മൂന്ന് ക്ലാസ് കോർഡിനേറ്റർമാർ എന്നിങ്ങനെ ചുമതലകൾ വിഭജിച്ചു നല്കിയിട്ടുണ്ട്.കുട്ടികളുടെ അക്കാദമിക നിലവാരം ഉയർത്തുന്നതിനായി എല്ലാ മാസവും സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് യോഗം ചേർന്ന് പ്രവർത്തന പദ്ധതികൾ ആസൂത്രണം ചെയ്യുകയും അധ്യാപകരുടെ കൂട്ടായ്മയിൽ അവ നടപ്പാക്കിവരികയും ചെയ്യുന്നു.യു പി വിഭാഗത്തിൽ വിവിധ ക്ലബ്ബുകളും പ്രവർത്തിക്കുന്നുണ്ട്.
ക്ലബ്ബുകളും കൺവീനർമാരും
- സയൻസ് ക്ലബ്ബ് - തുഷാര
- സോഷ്യൽ സയൻസ് ക്ലബ്ബ് - സുഹ്റ
- ഗണിത ക്ലബ് - ഭാഗി
- ഇംഗ്ലീഷ് ക്ലബ്ബ് - ലേഖ കെ ചന്ദ്രൻ
- മലയാളം / വിദ്യാരംഗം-വി.വി രജനി
- അറബിക്- മൻസൂറലി
- പരിസ്ഥിതി, ഫോറസ്ട്രി - ശിവശങ്കരൻ ,മുരളീധരൻ
- ഗാന്ധിദർശൻ- സുദർശനൻ