എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/ടൂറിസം ക്ലബ്ബ്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പഠന-വിനോദയാത്ര

"""""""""""""""""""""""""""""""""

ഔപചാരിക വിദ്യാഭ്യാസമാണ് വിദ്യാലയത്തിൽനിന്നു വിദ്യാർത്ഥികൾക്കു ലഭിക്കുന്നത്.ശാസ്ത്രവിഷയങ്ങളായാലും സാമൂഹ്യപാഠങ്ങളായാലും സാഹിത്യപരമായ വിഷയങ്ങളായാലും വിദ്യാലയത്തിൽനിന്നു ലഭിക്കുന്ന അറിവിനു പരിമിതിയുണ്ട്.അവ പുസ്തകാധിഷ്ഠിതമാണ്.ഈയവസരത്തിലാണ് പഠനയാത്രയുടെ പ്രാധാന്യം വ്യക്തമാകുന്നത്.

കൃഷി അറിവുകൾ നേടാനും നാടിനെക്കുറിച്ചും നാട്ടുകാരെക്കുറിച്ചും നാട്ടറിവുകളെക്കുറിച്ചും കുട്ടികളിൽ അവബോധം സൃഷ്ടിക്കാൻ നടത്തിയ കണ്ടൽ വനത്തിലേക്കുള്ള യാത്ര, മികച്ച കർഷകരുടെ അടുത്ത് നിന്ന് അറിവ് നേടാനുള്ള യാത്ര ഇവയെല്ലാം അങ്ങേയറ്റം ഹൃദ്യമായിരുന്നു.

.

പഠന-വിനോദയാത്ര

"""""""""""""""""""""""""""""""""

വയനാട്,ഊട്ടി,കൊച്ചി-വണ്ടർലാ എന്നീ സ്ഥലങ്ങളിലേക്കുള്ള പഠന-വിനോദയാത്ര ഏറെ ഹൃദ്യമായി.

വയനാട് പഴശ്ശി സ്മാരകം,ഇടക്കൽ ഗുഹ,മണ്ണുകൊണ്ടു നിർമ്മിച്ച ബാണാസുരസാഗർ അണക്കെട്ട്,തിരുനെല്ലി ക്ഷേത്രം,പാപനാശിനി എന്നിവയും ഊട്ടി റോസ്ഗാർഡൻ,ബയോളജിക്കൽ പാർക്ക്,തടാകം എന്നിവയും സന്ദർശിച്ചു.

വയനാട്ടിലെ ഹോം-സ്റ്റേ  വിദ്യാർത്ഥികൾക്ക് പുതിയ അനുഭവമായിരുന്നു.

കൂടാതെ വോഡയാർ രാജാക്കന്മാരുടെ മൈസൂർ പാലസ്,മ്യൂസിയം,ടിപ്പുവിന്റെ വേനൽക്കാലവസതി,ശവകുടീരം,വാട്ടർഗേറ്റ്, നന്ദിഹിൽ,മഹിഷാസുരമർദ്ദിനി ക്ഷേത്രം എന്നീ സ്ഥലങ്ങളിലേക്കും തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം,ബീമാ പള്ളി,പത്മനാഭപുരം കൊട്ടാരം,കന്യാകുമാരി,മധുര,പളനി എന്നീ സ്ഥലങ്ങളിലേക്കും നിയമസഭാമന്ദിരം,തുമ്പ-റോക്കറ്റ് വിക്ഷേപണ കേന്ദ്രം എന്നീ സ്ഥലങ്ങളിലേക്കും വിവിധ യാത്രകൾ സംഘടിപ്പിച്ചിട്ടുണ്ട്.