യു.പി.എസ്.അടയമൺ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
21:06, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42450 (സംവാദം | സംഭാവനകൾ) (വിവരങ്ങൾ കൂട്ടിച്ചേർത്തു)

1950-കളിൽ അടയമൺ നിവാസികൾക്ക് ലോവർ പ്രൈമറി വിദ്യാ ഭ്യാസം കഴിഞ്ഞാൽ ഉപരിപഠനത്തിന് കിലോമീറ്ററുകൾ താണ്ടി കിളിമാനൂരിൽ പോകേണ്ടിയിരുന്നു.ഇക്കാരണത്താൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം വെറും നാലാം ക്ലാസ്സ് കൊണ്ട് അവസാനിച്ചിരുന്നു.ഈ സാഹചര്യത്തിലാണ് ഈ പ്രദേശത്തെ മുഴുവൻ നാട്ടുകാരുടെയും നിരന്തരപരിശ്രമത്താൽ ഈ വിദ്യാലയം പടുത്തുയർത്തിയത് .നമ്മുടെ നാട്ടിലെ സാമൂഹ്യപ്രവർത്തകർ യോഗം ചേർന്ന് കമ്മിറ്റി രൂപീകരിച്ചു വിദ്യാലയം തുടങ്ങുന്നതിനു വേണ്ടി ഒത്തൊരുമയോടെ നീങ്ങി . അങ്ങനെ കിളിമാനൂർ കൊട്ടാരത്തിൽ നിന്നും തിരുവല്ലാക്കാരനായ ഈപ്പച്ചൻ എന്ന വ്യക്തി വാങ്ങിയ 350 ഏക്കറിൽ നിന്നും ഒരു ഏക്കർ 58 സെന്റ് വസ്തു പിന്നീട് സ്കൂൾ മാനേജരായി രുന്ന ശ്രീ എം.എൻ. രാഘവൻ ഏറ്റെടുക്കുകയും സ്കൂൾ നിർമാ ണത്തിനായി വിട്ടുകൊടുക്കുകയും ചെയ്തു. സ്കൂൾ നിർമാണ കമ്മിറ്റി തെരെഞ്ഞെടുത്ത ആദ്യത്തെ മാനേജർ കാവുവിള വാസു ദേവനായിരുന്നു. 1956 ജൂൺ 2 -ാം തീയതി അഡ്മിഷൻ നടത്തി. 16 ഡിവിഷൻ ഉണ്ടായിരുന്നു.ആദ്യപ്രഥമാധ്യാപകൻ ശ്രീ ചെമ്പകശ്ശേരി ഗംഗാധരൻ പിള്ളയാ യിരുന്നു. ആദ്യവിദ്യാർഥി എൻ. ശ്രീധരൻ.

"https://schoolwiki.in/index.php?title=യു.പി.എസ്.അടയമൺ/ചരിത്രം&oldid=1408948" എന്ന താളിൽനിന്ന് ശേഖരിച്ചത്