ഉപയോക്താവിന്റെ സംവാദം:19020

12:37, 30 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19020 (സംവാദം | സംഭാവനകൾ) (പൂര്‍വവിദ്യാര്‍ത്ഥി സംഗമം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തിരൂര്‍ ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പൂര്‍വവിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു

തിരൂര്‍ : തിരൂര്‍ ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂര്‍വവിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ അനിതാ കിഷോര്‍ സംഗമം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ കെ.പി രമേഷ് കുമാര്‍ സ്കൂള്‍ വികസനപദ്ധതിയുടെ ഭാഗമായി വിഷന്‍ 20 – 20 അവതരിപ്പിച്ചു.‌ ഡോ. നിര്‍മല ചന്ദ്രശേഖരന്‍, റിട്ട. ഡി.ഇ.ഒ മാരായ പി.സഫിയ, പി.രഞ്ജിനി, റിട്ട. എ.ഇ.ഒ ആയിഷാബി, ഡോ. ഖമറുന്നിസ അന്‍വറുടെ മകള്‍ അസ്ബറ അന്‍വര്‍ എന്നിവരുള്‍പ്പടെ നിരവധി പൂര്‍വവിദ്യാര്‍ത്ഥികള്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുകയും അനുഭവങ്ങള്‍ പങ്കുവെക്കുകയും ചെയ്തു. തിരൂര്‍ നഗരസഭാ ഉപാധ്യക്ഷയും പൂര്‍വവിദ്യാര്‍ത്ഥിസംഘടനാ ഭാരവാഹിയുമായ നാജിയ അഷറഫ് ആധ്യക്ഷം വഹിച്ച ചടങ്ങില്‍ പി.‌ടി.എ പ്രസിഡന്റ് സി.എച്ച് ബഷീര്‍, പി.ടി.എ, എം.പി.ടി.എ ഭാരവാഹികള്‍, അധ്യാപകരായ കെ. സില്ലിയത്ത് , മുരളി മംഗലശ്ശേരി, അബ്ദു റൗഫ് വി.വി, റോട്ടറി ക്ലബ് സെക്രട്ടറി ഉള്ളാട്ടില്‍ രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

"https://schoolwiki.in/index.php?title=ഉപയോക്താവിന്റെ_സംവാദം:19020&oldid=140795" എന്ന താളിൽനിന്ന് ശേഖരിച്ചത്