പി.എം.എം.യു.പി.എസ് താളിപ്പാടം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അക്കാദമികം

പ്രവേശനോത്സവം ഓൺലൈൻ വഴി വിപുലമായി നടത്തി സംസ്ഥാന തലം മുതൽ സ്കൂൾ തലം വരെയുള്ള ഓൺലൈൻ പ്രവേശനോത്സവ വീഡിയോകൾ ലിങ്കുകൾ എന്നിവ തൽസമയം ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്തു വർണ്ണശബളമായ പരിപാടികൾ വിളിച്ചു പ്ലാറ്റ്ഫോമിൽ കാഴ്ചവെച്ചു ആദ്യ വാരം നിങ്ങൾക്ക് പരിശോധന യോടു കൂടി ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു വീഡിയോ ക്ലാസുകൾ ഓൺലൈൻ ചർച്ച വിദ്യ സപ്പോർട്ട് ക്ലാസുകൾ എന്നിവ കൃത്യമായി ടൈംടേബിൾ പ്രകാരം നടത്താൻ തുടങ്ങി .9 am - 9.30 am ക്ലാസ് ഗ്രൂപ്പിൽ ഹാജർ രേഖപ്പെടുത്തൽ Morning അസംബ്ലി എന്നിവ നടത്തുന്നു.Morning അസംബ്ലിയിൽ prayer,pledge,thought for the day ,national anthem എന്നിവ working days ൽ കുട്ടികൾ ഓൺലൈനായി അവതരിപ്പിക്കുന്നു. എല്ലാ ശനി ഞായർ ദിവസങ്ങളിൽ ക്ലാസ് ടീച്ചേഴ്സ്കുട്ടികളുമായി നേരിട്ട് google meet. നടത്തുന്നു . C P T A എല്ലാ മാസത്തിലും മുപ്പതാം തീയതി നടത്താൻ തീരുമാനിച്ചു രക്ഷിതാക്കളുടെ അഭിപ്രായങ്ങൾ മാനിച്ച് ക്ലാസ് ടൈം ഓൺലൈൻ ചർച്ചകൾ എന്നിവയിൽ വേണ്ട മാറ്റങ്ങൾ വരുത്തി.

അധ്യാപകരുടെ വീഡിയോ ക്ലാസുകൾക്ക് വേണ്ടത്ര മികവുറ്റതാക്കാൻ വേണ്ടി അധ്യാപകർക്ക് വീഡിയോ എഡിറ്റിങ് ശിൽപ്പശാല നടത്തി. ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ക്ലാസ് തലത്തിൽ വൃക്ഷത്തൈ നട്ട് ഫോട്ടോകൾ വായിക്കുന്നതിനായി നിർദേശിച്ചു. കുട്ടികൾ അയച്ചു തുടങ്ങാം ഫോട്ടോസ് ടീച്ചേഴ്സ് ക്ലാസ് തലത്തിൽ വീഡിയോ രൂപത്തിലാക്കി സ്കൂൾ ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു ക്ലബ്ബിൻറെ നേതൃത്വത്തിൽ ക്ലബ്ബ് കൺവീനർ TOMY സർ പരിസ്ഥിതിദിന സന്ദേശം നൽകി. ജൂൺ 19 വായനാ ദിനവുമായി ബന്ധപ്പെട്ട വായനാവാരം ആചരിച്ചു. വായനാവാരത്തിൽ സാഹിത്യവുമായി ബന്ധപ്പെട്ട ബന്ധപ്പെട്ട ചോദ്യങ്ങൾ ക്ലാസുകൾ നൽകി ഇങ്ങനെ ആസ്പദമാക്കി സാഹിത്യം നടത്തി ക്ലാസ് വിജയികളെ കണ്ടെത്തി ക്ലാസ് അധ്യാപകർ ഡിജിറ്റൽ സർട്ടിഫിക്കറ്റ് നൽകി.

എല്ലാ മാസങ്ങളിലും കൃത്യമായി SRG കൾ സബ്ജക്ട് കൗൺസിൽ എന്നിവ കൂടാറുണ്ട്. കോവിഡ് സാഹചര്യങ്ങളെ അടിസ്ഥാനമാക്കി ONLINE ആയോ OFFLINE ആയോ അവ നടത്തുന്നു. കൃത്യമായി ടീച്ചിങ് മാന്വൽ സബ്ജക്ട് കൗൺസിൽ റിപ്പോർട്ട് മന്ത്രി ക്ലാസ്സ് ആക്ടിവിറ്റി റിപ്പോർട്ട് എന്നിവ തയ്യാറാക്കുന്നു.

ജൂലൈ 11 ജനസംഖ്യ ദിനം ജൂലൈ 21 ചന്ദ്രദിനം എന്നിവ ഗംഭീരമായി നടത്തി. ജനസംഖ്യാ ദിനത്തിൽ ക്വിസ് മത്സരവും റോക്കറ്റ് നിർമാണം വീഡിയോ പ്രദർശനം വീഡിയോ പ്രദർശനത്തെ ആസ്പദമാക്കി ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. വിവിധ ക്ലബ്ബുകൾ രൂപീകരിച്ചു. കുട്ടികൾക്ക് വാട്സാപ്പ് ഗ്രൂപ്പുകളിൽ ലിങ്കുകൾ നൽകി ജോയിൻ ചെയ്യാൻ അവസരം നൽകി. തുടർന്ന് എല്ലാ ക്ലബ്ബുകളിലും ഒരുപോലെ എണ്ണം കുട്ടികൾ വരുന്നതിനായി അധ്യാപകർ വേണ്ട ക്രമീകരണങ്ങൾ നടത്തി. ദിനാചരണങ്ങൾ ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തി വരുന്നു. സ്കൂളിലെ മികച്ച പ്രവർത്തനങ്ങൾ DOCUMENT ചെയ്യാൻ സ്കൂൾ ടെലഗ്രാം ഗ്രൂപ്പ് ഉണ്ടാക്കി. ക്ലാസ് തലത്തിലെ മികച്ച പ്രവർത്തകനെ ഒരു അധ്യാപകരും ടെലഗ്രാം ഗ്രൂപ്പിൽ ഷെയർ ചെയ്യാവുന്നതാണ്.

കുട്ടികളുടെ പഠനാന്തരീക്ഷം വീട്ടിലെ സാഹചര്യം എന്നിവ നേരിട്ട് മനസ്സിലാക്കുന്നതിനു ഗൃഹസന്ദർശനം നടത്താൻ തീരുമാനിച്ചു. അതിനായി കൃത്യമായ വിവരശേഖരണം ഫോർമാറ്റ് തയ്യാറാക്കി. അധ്യാപകർ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച് യുക്തമായ രീതിയിൽ ആഗസ്റ്റ് അവസാനത്തോടെ ഗൃഹസന്ദർശനം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചു. സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ ഓഗസ്റ്റ് 6, 9 ഹിരോഷിമ നാഗസാക്കി ദിനങ്ങൾ ആചരിച്ചു. ആഗസ്റ്റ് 6 ന് സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് തയ്യാറാക്കിയ വീഡിയോ നൽകി. ഹെഡ്മാസ്റ്റർ മാനേജർ ക്ലബ്ബ് കൺവീനർ എന്നിവരുടെ യുദ്ധവിരുദ്ധ സന്ദേശം നൽകി. ആഗസ്റ്റ് 9 വീഡിയോ ആസ്പദമാക്കി ക്വിസ് മത്സരം നടത്തി. ഓഗസ്റ്റ് 12 എല്ലാ വിദ്യാർഥികളെയും പങ്കാളികളാക്കി വിദ്യാരംഗം ക്ലബ്ബിൽ രൂപീകരിച്ചു. ക്ലബ് അടിസ്ഥാനത്തിൽ വിവിധ ക്ലാസ് അടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ നൽകി പരിപാടി നടത്തി. സെപ്റ്റംബർ 14 ഹിന്ദി ദിവസ് ആചരിച്ചു. ഹിന്ദി ക്ലബ്ബിൻറെ നേതൃത്വത്തിൽ പദ്യം പ്രസംഗം എന്നീ പരിപാടികൾ സംഘടിപ്പിച്ചു. ഓസോൺ ദിനം സെപ്റ്റംബർ 16 സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തി. ഓസോൺ ദിന സന്ദേശം ക്ലാസ് തലത്തിൽ നൽകി. ക്ലാസ് ലൈബ്രറി പോസ്റ്റർ നിർമ്മാണ മത്സരം നടത്തി. വിജയികൾക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റ് നൽകി. കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച് കുട്ടികളുടെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ നോട്ടുകൾ എന്നിവ വിലയിരുത്തി.

ഒക്ടോബർ 2 ഗാന്ധിജയന്തി VIRTUAL ആയി നടത്തി. വേഷം അണിയൽ മത്സരം LP തലത്തിലും (ആൺകുട്ടികൾ ഗാന്ധിജി പെൺകുട്ടികൾ കസ്തൂർബ). യുപി ജലത്തിൻ പ്രബന്ധരചന എന്നിവ നടത്തി. സ്കൂളിനെ ബന്ധപ്പെട്ട് വിപുലമായ ക്ലീനിങ് പ്ലാൻ ചെയ്തു. രക്ഷിതാക്കളുടെ സമ്മത പത്രത്തോട് കൂടി മാത്രം കുട്ടികളെ സ്കൂളിൽ എത്തിക്കാൻ തീരുമാനിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിനായി അധ്യാപകർക്ക് കൃത്യമായ നിർദ്ദേശങ്ങൾ നൽകി. ഗണിത ക്വിസ് യു പി തലത്തിൽ വിതരണം നടത്തി. പോഷൻ അഭിയാനു മായി ബന്ധപ്പെട്ട അധ്യാപകർക്ക് ക്ലാസ് നൽകി. നേതൃത്വത്തിൽ കുട്ടികൾക്ക് വീട്ടിൽ പച്ചക്കറി തോട്ടം നിർമ്മിക്കാൻ ആവശ്യപ്പെട്ടു. ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത കുട്ടികൾ ക്ലബ്ബുകളും ആയി ചേർന്ന് ബിരിയാണി ചലഞ്ച് വഴി മൊബൈൽ വിതരണം നടത്തി. മുഴുവൻ കുട്ടികൾക്കും മൊബൈൽ സൗകര്യമേർപ്പെടുത്തി.

പോഷൻ അഭിയാൻ ബന്ധപ്പെട്ട് പോഷകാഹാരം, ആരോഗ്യ ഭക്ഷണ രീതി ,സമീകൃതാഹാരം, എന്നിവയെക്കുറിച്ച് ക്ലാസ് തലത്തിൽ ക്ലാസ് ടീച്ചേഴ്സ് കണ്ടെത്തിയ ആരോഗ്യ വിദഗ്ധരുടെ സഹായത്തോടെ രക്ഷിതാക്കൾക്ക് ഓൺലൈൻ ബോധവൽക്കരണ ക്ലാസ് നടത്തി. കുട്ടികൾ പച്ചക്കറി തോട്ടത്തിൽ വിളവെടുപ്പ് നടത്തി.

വിവിധ സ്കോളർഷിപ്പ് ക്ലാസ്സ് ഓൺലൈനായി ആരംഭിച്ചു.LSS,USS സംസ്കൃത സ്കോളർഷിപ്പ് ശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ ശാസ്ത്രരംഗം പ്രവർത്തനങ്ങൾ നടത്തി. കുട്ടികളിലെ മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിന് മാനസികോല്ലാസത്തിനും രക്ഷിതാവിനെ ബോധവൽക്കരിക്കുക അതിനായി പഞ്ചായത്ത് തലത്തിൽ " മക്കൾക്കൊപ്പം " എന്ന പ്രോഗ്രാം നടന്നു. അധ്യാപകരുടെ VACCINE സർട്ടിഫിക്കറ്റ് കളക്ട് ചെയ്തു.HEALTH COMMITTEE , സ്കൂൾ സുരക്ഷാ സമിതി എന്നിവ രൂപീകരിച്ചു. ഹെൽത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ SICK ROOM,THERMAL SCANNER ,FIRST AID കിറ്റ് എന്നിവ സജ്ജമാക്കി. രക്ഷിതാക്കളുടെ VACCINATION DETAILS കളക്ട് ചെയ്തു. മുഴുവൻ രക്ഷിതാക്കൾക്കും ഓൺലൈൻ ഓഫ്‌ലൈൻ ബോധവൽക്കരണ ക്ലാസ്സ് നൽകി.

നവംബറ്‍ ഒന്ന് കൃത്യമായ കോവിഡ് മാനദണ്ഡങ്ങളോടെ തിരികെ സ്കൂളിലേയ്ക്ക് സ്കൂൾ ബസ് സ്കൂൾ അന്തരീക്ഷം എന്നിവ നല്ല രീതിയിൽ സജ്ജമാക്കി. ആദ്യദിനം മുതൽ ഉച്ചഭക്ഷണം നൽകി. വിഭവസമൃദ്ധമായ ഭക്ഷണം കുട്ടികൾക്ക് നൽകി. പായസ വിതരണവും നൽകി. തുടക്കത്തിൽ 3 Batch തുടർന്ന് രണ്ട് Batch ആയു മാറ്റി..online class attend ചെയ്യുന്നവരുമുണ്ട്. നവംബർ 14 സ്കൂൾ റേഡിയോ, Little commends ഉദ്ഘാടനം ചെയ്തു. തിരികെ സ്കൂളിൽ എത്തിയാലും മാനസികസംഘർഷം അനുഭവിക്കുന്ന കുട്ടികൾ ഏറെയുണ്ട് കണ്ടെത്തി ക്ലാസ് തലത്തിൽ "അധിജീവനം" പദ്ധതിയുമായി ബന്ധപ്പെട്ട് കൈത്താങ്ങ് നൽകി. അതിജീവനം BRC തലത്തിൽ SRG കൺവീനർമാർ പരിശീലനത്തിൽ പങ്കെടുത്തു.SARGA 2K21 -KG FEST ഒരാഴ്ച നീണ്ടുനിന്ന ഓൺലൈൻ പരിപാടി നടത്തി. കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിൽ നിന്നും സ്കൂളിൽ വിസിറ്റ് നടത്തി തൃപ്തികരമായ റിപ്പോർട്ട് HM ൽ റിപ്പോർട്ട് ലഭിച്ചു.LSS,USS Screening test നടത്തി കുട്ടികളെ തെരഞ്ഞെടുത്തു offline classes ആരംഭിച്ചു. യുറീക്ക വിജ്ഞാനോത്സവം KPSTA , സ്വദേശി മേഖല ക്വിസ്, അക്ഷരമുറ്റം ക്വിസ് എന്നിവ സ്കൂൾ തലത്തിലും വിജയികളെ തുടർന്നുള്ള മത്സരങ്ങളിലും പങ്കെടുപ്പിച്ചു.LSS,USS 2020-21 അധ്യയനവർഷത്തിലെ എക്സാം ഡേറ്റ് വന്നതിനെത്തുടർന്ന് കാലം കുട്ടികൾക്ക് COACHING നൽകി പരീക്ഷക്ക് തയ്യാറാക്കി. സ്കൂൾതല ബാല കലാമേള നടത്തുന്നതിനായി ക്ലാസ് തലത്തിൽ ലിസ്റ്റുകൾ വാങ്ങി.

ക്ലാസ് കലാമേള അറബിക് കലാമേള സംസ്കൃത കലാമേള എന്നിവ വ്യത്യസ്ത ബാച്ചുകൾ നടത്തി വിജയികളെ ഓരോ ക്ലാസുകാരനും കണ്ടെത്തി . സംസ്കൃത സ്കോളർഷിപ്പ് എൽ എസ് എസ് എന്നിവയുടെ കോച്ചിംഗ് നൽകിവരുന്നു. ഉർദു സ്കോളർഷിപ്പ് നടത്തി. വിജയികൾക്ക് സർട്ടിഫിക്കറ്റ് നൽകി ഉറുദു ക്ലബ് പരിശീലനത്തിന് നേതൃത്വം നൽകി. റിപ്പബ്ലിക് ഡേ വിപുലമായി ആഘോഷിക്കാൻ തീരുമാനിച്ചു. ദേശീയ ഗീതം ആലാപനം പ്രബന്ധരചന എന്നിവ നടത്താൻ തീരുമാനിച്ചു. സാബിർ ക്ലാസ് ഗ്രൂപ്പുകളിൽ ഓൺലൈൻ ക്ലാസുകൾ സജീവമായി നടത്തുന്നു. ചർച്ചകൾ ഗൂഗിൾ മീറ്റ് ആയി നടത്തുന്നു.