ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

'ആരോഗ്യം,സേവനം, സൗഹൃദം' എന്ന സന്ദേശവുമായി ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന വിദ്യാർഥി കൂട്ടായമയാണ്.ജെ.ആർ.സി.ഇന്റർനാഷണൽ റെഡ്ക്രോസിന് കീഴിൽ പ്രവർത്തിക്കുന്നു.ജില്ലാ തലത്തിൽ കലക്ടറും സംസ്ഥാനത്ത് ഗവർണറും രാഷ്ട്രതലത്തിൽ രാഷ്ട്രപതിയുമാണ് ചെയർമാൻ.രണ്ട് ബാച്ചുകൾ ഹൈസ്കൂളിലും ഒരു ബാച്ച് യു.പിയിലും പ്രവർത്തിക്കുന്നു. 2010 മുതൽ 2021 വരെ 9 ബാച്ചുകളിലായി 340 പേർ ഇതിനകം പുറത്തിറങ്ങി.2013 മാർച്ച് മുതൽ 40 കുട്ടികൾക്ക് എസ്.എസ്.എൽ.സിക്ക് ഗ്രേസ് മാർക്ക് ലഭിക്കുന്നു.

ചുമതല: എ.ഷാജഹാൻ, കെ.അബ്ദുൽ മുനീർ

@@@@@@@@@@@@@@@@@@@@@


ലോകമാകെ വെറുങ്ങലിച്ച , അക്ഷരാർത്ഥത്തിൽ ലോകത്തെ നിശ്ചലമാക്കിയ മഹാമാരിക്കാ ലത്ത് രോഗികൾക്കാവശ്യമായ മാസ്കുകൾ വീടുകളിൽ തയ്യാറാക്കി JRC രോഗികൾക്കൊപ്പം നിന്നു. പിന്നീട് പൾസ് ഓക്സീ മീറ്ററുകൾക്ക് ക്ഷാമം നേരിട്ടപ്പോൾ ചാലഞ്ച് നടത്തി ആവശ്യമായ രോഗികളുടെ വീടുകളിൽ കുട്ടികൾ നേരിട്ടെത്താതെ എത്തിച്ച് നൽകി. വീടുകളിൽ ഇരുന്നും JRC സേവനത്തിൽ തുടർന്നു. മുൻ ബാച്ച് കളിൽ നിന്നും ലഭിച്ച പ്രചോദനം ലഭിച്ച കാഡറ്റുകൾ വിദ്യാലത്തിന്റെ അച്ചാക്ക കാര്യങ്ങളിലും, പരിസ്ഥിതി സംബന്ധിച്ച പ്രവർത്തനങ്ങളിലും സജീവമായി തുടരുന്നു. ഒരു പൂർവ്വ വിദ്യാർത്ഥി സംഗമത്തിന്റെ ഭാഗമായി ആ ബാച്ചിലെ പഴയ കാല വിദ്ധ്യാർത്ഥികൾ സ്കൂളിൽ സ്ഥാപിക്കുന്ന "മിയാവാക്കി " വനവൽകരണത്തിൽ JRC യുടെ എങ്ക് എടുത്തു പറയേണ്ടതാണ്.

നിലവിൽ up വിഭാഗത്തിൽ മൂന്ന് യൂണിറ്റുകളും, HS വിഭാഗത്തിൽ 6 യൂണിറ്റുകളും സജീവമായി പ്രവർത്തിച്ചു വരുന്നു.