പുതുശ്ശേരി എൽ പി എസ് ആനാരി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

{{PSchooപുതുശ്ശേരി എൽ.പി സ്കൂളിൽ 15/01/2022, ശനിയാഴ്ച കുമാരനാശാൻ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു .ബഹുമാന്യനായ സ്കൂൾ പി.ടി.എ പ്രസിഡന്റ് ശ്രീമാൻ .ഷാജി .കെ അവർകൾ അധ്യക്ഷത വഹിച്ച യോഗത്തിൽ വിദ്യാർത്ഥിനി കുമാരി .അമൃത കൃഷ്ണൻ ഈശ്വര പ്രാർത്ഥന ചൊല്ലിയതോടെ പരിപാടികൾക്ക് തുടക്കമായി.ബഹുമാന്യയായ സ്കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി .സിന്ധു ടീച്ചർ യോഗത്തിന് സ്വാഗതം പറഞ്ഞു.കുമാരനാശാൻ അനുസ്മരണ പരിപാടിയിൽ മുഖ്യാതിഥിയായി എത്തിച്ചേർന്ന കവയിത്രിയും ,ഗവൺമെന്റ് ഹയർ സെക്കൻഡറി വീയപുരം സ്കൂളിലെ അധ്യാപികയുമായ . ശ്രീമതി.പി.എസ്സ്. സിന്ധു കുമാരി( അനാമിക ഹരിപ്പാട്) കുട്ടികൾക്കായി ക്ലാസ് നയിച്ചു. സ്നേഹ ഗായകനായ കുമാരനാശാനെകുറിച്ചും അദ്ദേഹത്തിന്റെ കവിതകളും കുട്ടികൾക്കായി അധ്യാപിക അവതരിപ്പിച്ചു.വളരെ ലളിതമായ ഭാഷയിൽ കുട്ടികൾക്ക് ആശയം ഗ്രഹിക്കുന്ന തലത്തിൽ ടീച്ചർ കുട്ടികളുമായി സംവദിച്ചു.തുടർന്ന് കുട്ടികൾ ആശാൻ കവിതകളും , വായനാ കുറിപ്പുകൾ,ചോദ്യോത്തര പയറ്റ് , കവിതകളുടെ ദൃശ്യാവിഷ്കാരം എന്നിവ അവതരിപ്പിച്ചു.തുടർന്ന് പൂർവ്വസംഘം പ്രസിഡന്റ് ശ്രീ.ഗോപിനാഥൻ ഉണ്ണിത്താൻ സാർ പരിപാടിക്ക് ആശംസകൾ അറിയിച്ചു.ശേഷം കവയിത്രി ശ്രീമതി.പി എസ് സിന്ധു കുമാരി എഴുതിയ നാടൻ പാട്ട് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി.സിന്ധു ടീച്ചറിന്റെ നേതൃത്വത്തിൽ അധ്യാപകരും ചേർന്ന് അവതരിപ്പിച്ചു.തുടർന്ന് സ്കൂൾ അധ്യാപികയായ ശ്രീമതി.സൗമ്യ ശശിധരൻ കൃതജ്ഞത പറഞ്ഞതോടെ പരിപാടികൾ അവസാനിച്ചു.