സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഇപ്പോഴത്തെ മലപ്പുറം ജില്ലയിൽപ്പെട്ട വളാഞ്ചേരി എന്ന സ്ഥലത്തു നിന്നു മരുതേരിയിൽ കുടിയേറി താമസിച്ച അബ്ദുറഹിമാൻ മുസല്യാർ ആണ് സ്കൂളിന്റെ സ്ഥാപകൻ. മരുതേരി പ്രദേശത്തെ മുസ്ലിം കുട്ടികൾക്ക് മതപഠനം നടത്തുന്നതിനായി അദ്ദേഹം ആരംഭിച്ച ഓത്തുപള്ളിക്കൂടമാണ് പിന്നീട് മരുതേരി മാപ്പിള എൽ .പി സ്കൂളായി മാറിയത്.മുസ്ലീം സമുദായത്തിൽ അക്കാലത്ത് നിലനിന്നിരുന്ന നിരക്ഷരത മാറ്റിയെടുക്കാൻ അവർക്ക് പ്രത്യേകമായി മതപഠനത്തോടൊപ്പം പൊതുവിദ്യാഭ്യാസംവും നൽകണമെന്ന കാഴ്ചപ്പാടോടെയാണ് മരുതേരി മാപ്പിള എൽ .പി സ്കൂൾ ആരംഭിക്കാനിടയായത്. 1931 ലാണ് ഇന്നത്തെ വിദ്യാലയത്തിന്റെ ഔപചാരികമായ തുടക്കം. ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് കുറച്ചകലെ കനാലിനടുത്തുള്ള നിടുമ്പറമ്പത്ത് എന്ന പറമ്പിൽ ഉണ്ടാക്കിയ ഓലഷെഡ്ഡിലാണ് അന്ന് ആരംഭിച്ചത്. ഇന്ന് ഇപ്പോൾ സ്കൂൾ ഈ സ്കൂൾ ചെറുകാശി ശിവക്ഷേത്രത്തിന് സമീപത്തായി ആണ് സ്ഥിതി ചെയ്യുന്നത്.