കരിപ്പാൽ എസ് വി യു പി സ്കൂൾ/ക്ലബ്ബുകൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗ്രന്ഥശാല
------------------
കരിപ്പാൽ എസ് വി യു പി സ്കൂളിൽ അധ്യാപകരുടെ നേതൃത്വത്തിൽ ഗ്രന്ഥശാല പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നു പോകുന്നു.പുസ്തക ശേഖ രണവും വിതരണവും ഉൾപ്പെടെ കുട്ടികളെ വായനയുടെ വാതായനത്തിലേക്ക് തുറന്ന് വിടാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ തുടരുന്നു.
19 ൽ ജോൺജോ മാഷിന്റെ നേതൃത്വത്തിൽ ഗ്രന്ഥശാല ഉദ്ഘാടനം നടന്നു. തുടർന്ന് എല്ലാ വർഷവും പുസ്തക ക്രോഡീകാരണം, ശേഖരണം, വിതരണം മുടങ്ങാതെ നടത്തിവരുന്നു.
കുട്ടികളുടെ ജന്മദിനത്തിൽ പുസ്തകങ്ങൾ ഗ്രന്ഥശാലയിലേക്ക് നൽകിക്കൊണ്ടുള്ള പ്രവർത്തനം മാതൃകാപരമായിക്കൊണ്ടിരിക്കുന്നു. പൂർവ്വവിദ്യാർത്ഥികൾ സ്കൂളിന് ആവശ്യമായ പുസ്തകങ്ങൾ സംഭാവന ചെയ്തിട്ടുണ്ട്. സ്കൂൾ പ്രദേശവാസികൾ വിവാഹദിനത്തിൽ പുസ്തകങ്ങൾ സ്കൂൾ ഗ്രന്ഥശാലയിൽ നൽകി "അക്ഷരസദ്യ" വിളമ്പി.
പുസ്തക പ്രദർശനം, പുസ്തകാസ്വാദനം അസ്സംബ്ലിയിൽ, കുട്ടികൾ വീടുകളിൽ ഒരുക്കിയ 'എന്റെ കുഞ്ഞു ലൈബ്രറി ',വായന കാർഡ് വിതരണം, തുടങ്ങിയവ എല്ലാം ഗ്രന്ഥശാല പ്രവർത്തന ശാക്തീകരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ്. 2017 ൽ അന്നത്തെ കോർഡിനേറ്റർ ബിന്ദു pp ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികളുടെ വീടുകളിൽ നിന്ന് ഗ്രന്ഥ ശേഖരണം നടന്നു .
2018ൽ ഗ്രന്ഥശാല കോർഡിനേറ്റർസമീറ ടീച്ചറുടെ നേതൃത്വത്തിൽ സ്കൂളിൽ വിപുലമായ രീതിയിൽ പുസ്തക പ്രദർശനം നടന്നു.നിരവധി പുസ്തകങ്ങൾ കുട്ടികൾക്ക് പരിചയപ്പെടാൻ അവസരമുണ്ടായി. തുടർന്ന് അനന്യ എം വി യുടെ വീട്ടിൽ വെച്ച് വാർഡ് മെമ്പർ അനീഷ് മാസ്റ്റർ "എന്റെ കുഞ്ഞു ലൈബ്രറി "ഉദ്ഘാടനം ചെയ്തു. ഇന്നും ഗ്രന്ഥശാല പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ മുന്നോട്ടു പോകുന്നു.