Schoolwiki സംരംഭത്തിൽ നിന്ന്
തിരുവിതാംകൂറിൻ വിവിധഭാഗങ്ങളിൽ നിന്നും കന്നിമണ്ണ് തേടി കണ്ണോത്ത് എത്തിയ സാഹസികരായ കർഷകർ തങ്ങളുടെ ഭാവിതലമുറയ്ക്ക അക്ഷരവിദിയ ഉൗട്ടിയുറപ്പിക്കുവാൻ സ്ഥാപിച്ചതാണ ഇൗ സ്കൂൾ. പളളിയുടെ അടുത്ത് ഷെഡ് കെട്ടി വിവിധ ക്ളാസ്സുകളിൽ പഠനം നിർത്തി വന്ന കുടിയേററ മക്കളെ 1 മുതൽ 4 ക്ളാസ്സുകളായി തിരിച്ച് വിദ്യാഭ്യാസ യോഗ്യതയുളളവരെ അധ്യാപകരായി നിയമിച്ച് പഠനം ആരംഭിച്ചു
യശ്ശ.ശരീരനായ കരുണാശ്ശേരിൽ തോമസ് ഉപ്പുമാക്കൽ ചാക്കോ എന്നിവർ ദാനമായി നൽകിയ ഇപ്പോൾ സ്കൂളിരിക്കുന്ന സ്ഥലത്ത് കെട്ടിടം നിർമ്മിച്ച് കൂടുതൽ കുട്ടികളെ ചേർത്ത് പഠനം തുടങ്ങി. 1950 ൽ അംഗീകാരം ലഭിച്ച എൽ.പി. സ്കൂൾ .1958 ൽ യു.പി. സ്കൂളായി ഉയർത്തി .പുതുപ്പാടി പഞ്ചായത്തിലെ ഇൗങ്ങാപ്പുഴ,കാക്കവയൽ, അടിവാരം, തെയ്യപ്പാറ, കുപ്പായക്കോട്എന്നീ പ്രദേശാങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.ആറരപതിറ്റാണ്ട് പിന്നിട്ട ഇൗ സ്കൂൾ കെട്ടിടങ്ങൾ ജീർണാവസ്ഥയിൽ സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും ബാൻറ്സെറ്റ് ഗ്രൂപ്പും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.