ഇ ഡി എൽ പി എസ് പള്ളാത്തുരുത്തി/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഇന്നു നിലവിലുള്ള സാഹചര്യം വിലയിരുത്തി കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് വിദ്യാഭ്യാസ വകുപ്പിന്റെ വകുപ്പിന്റെ സഹായ സഹകരണം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു . .സ്കൂളിൽ എല്ലാ സജ്ജീകരണത്തോടും കൂടി കമ്പ്യൂട്ടർ ലാബ് ഉണ്ട്‌.2018-2019 ലെ പ്രളയത്തിൽ സ്കൂൾ 70% വെള്ളത്തിൽ മുങ്ങിയിരുന്നു... അതുമൂലം സ്കൂളിന് കുറെയധികം കേടുപാടുകൾ സംഭവിച്ചു.. ലാബിൽ ഉണ്ടായിരുന്ന കമ്പ്യൂട്ടർ, ഓഫീസ് റെക്കോർഡുകൾ ഉൾപ്പെടെ എല്ലാം നഷ്ടപ്പെട്ടു.ആലപ്പുഴ സബ് കലക്ടർ ആയിരുന്ന കൃഷ്ണ തേജ സർ ആണ് ഐ ആം ഫോർ ആലപ്പി എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി ഞങ്ങളുടെ ലാബ് നവീകരിച്ചത്.തുടർന്ന് ക്ലാസ്സ്‌ പ്രവർത്തന യോഗ്യമാക്കി തീർക്കാൻ നിരവധി സംഘടനകളും വ്യക്തികളും സഹായിച്ചിട്ടുണ്ട്.. കുട്ടികൾക്കു വസ്ത്രം, ഭക്ഷ്യ വസ്തുക്കൾ, പഠനത്തിന് ആവശ്യമായ എല്ലാം തന്നു സഹായിച്ച ഒരുപാട് ആളുകൾ ഉണ്ട്‌..ബി എസ് എൻ എൽ എംപ്ലോയീസ് വകയായി സ്കൂൾ സീലിംഗ് ചെയ്തു തന്നു.സെൻറ് ലൂയിസ് മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ റോണി സാർ ആണ് സ്കൂൾ നവീകരിക്കാൻ മുന്നോട്ട് വന്നത്,.സാറിന്റെ നിർദേശ പ്രകാരം അജിത് സാർ, സജി സാർ എന്നിവർ നേതൃത്വം നൽകി പൂർത്തീകരിച്ചു..

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം