ജി എൽ പി എസ് ആമയിട/ചരിത്രം
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
1902 സ്ഥാപിതം.അമ്പലപ്പുഴ ക്ഷേത്രത്തിൽ നിന്നും അര കിലോമീറ്റർ അകലത്തിൽ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്നു. പ്രകൃതി ദേവത ഏറെ അനുഗ്രഹിച്ച മനോഹരമായ ഗ്രാമമാണ് ആമയിട. ഈ പ്രദേശത്തെ ഏക വിദ്യാലയമാണ് "കാറാടി സ്ക്കൂൾ " എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഗവ.എൽ.പി.എസ്.ആമയിട.
എട്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന. സ്ക്കൂളിൻെറ പഴയ കെട്ടിടത്തിന് സ്ഥലം തന്ന് സഹായിച്ചത് കാറാടി കുടുംബവും ഒൻപതാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒാഫീസ്,കളിസ്ഥലം എന്നിവയ്ക്ക് സ്ഥലം തന്നത് ആലപ്പാട്ട് കുടുംബവുമാണ്.120 വർഷം പിന്നിടുന്ന സ്ക്കുൾ കലാകായിക ,സംസ്കാരിക ,സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിൽ ഒട്ടേറെ പ്രഗൽഭരെ സംഭാവന ചെയ്തിട്ടുണ്ട്.