സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/സോഷ്യൽ സയൻസ് ക്ലബ്ബ്
സമൂഹം നിരന്തരം മാറ്റത്തിനു വിധേയമാണ്. താൻ ഉൾപ്പെടുന്ന സമൂഹത്തെക്കുറിച്ച് ശരിയായ ധാരണ രൂപീകരിക്കാനും, വ്യക്തികൾ സമൂഹത്തിന്റെ ഭാഗമാണെന്നും മൂല്യങ്ങൾ സംരക്ഷിക്കാൻ ഓരോരുത്തരും ബാധ്യസ്ഥരാണ് എന്നുള്ള തിരിച്ചറിവ് കുട്ടികളിൽ ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ട് സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബ്ഒത്തിരിപഠനപ്രവർത്തങ്ങൾ നടത്തുകയുണ്ടായി .
- ലോകജനസംഖ്യ ദിനം (ജൂലായ് 11) - ലോകജനസംഖ്യ ദിനവുമായി ബന്ധപ്പെട്ടു സോഷ്യൽ ഒരു വെബിനാർ ദിവസം നടത്തുകയുണ്ടായി. മുഖ്യഅതിഥി എസ്എച്ച് ഹയർ സെക്കണ്ടറി പ്രൻസിപ്പാൾ റവ. ഫാ. തോംസൺ തെക്കിനിയേത്ത് സി എം ഐ ആയിരുന്നു.
- മലലാദിനം (ജൂലായ് 12) - മലാല, ഏറ്റവും പ്രായം കുറഞ്ഞ നോബൽ സമ്മാന ജേതാവായ വ്യക്തിത്വ ത്തെ പരിചയപ്പെടുത്തി. കുട്ടികൾ വിവരണം തയ്യാറാക്കുകയും വീഡിയോ ആയി അയച്ചു നൽകുകയും ചെയ്തു
- ചന്ദ്രദിനം (ജൂലായ് 21) - ചന്ദ്രദിനം school ശാസ്ത്രക്ലബ് ആയി സഹകരിച്ചു നടത്തപ്പെട്ടു
- കാർഗിൽ ദിന (ജൂലായ് 26) - കാർഗിൽ ദിന സന്ദേശം ക്ലാസ് ഗ്രൂപ്പിൽ നൽകി
- ഹിരോഷിമ നാഗസാക്കി ദിനം (ആഗസ്റ്റ് 6) - ഹിരോഷിമ നാഗസാക്കി ദിനം കൊണ്ടാടി. ഒരു പതിപ്പ് കുട്ടികളുടെ ഗ്രൂപ്പിൽ നൽകി ആ ദിവസത്തെ കുറിച്ച് വിവരണം നൽകി
സ്വാതന്ത്ര്യത്തിന്റെ 75 വർഷം അമൃതോത്സവം സോഷ്യൽ സയൻസ് സംസ്ഥാന തലത്തിൽ കൊണ്ടാടാൻ ലഭിച്ച നിർദേശം അനുസരിച്ച് വിവിധ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും പ്രാദേശിക ചരിത്ര രചന സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. - ആഗസ്റ്റ് 14 നു വൈകുന്നേരം 7 മണിക് കുട്ടികൾ അവരവരുടെ വീടുകളിൽ സ്വാതന്ത്ര്യജ്വാല തെളിയിക്കുകയും ചെയ്തു.
- ഒക്ടോബർ 2: ഗാന്ധി ജയന്തി വാരാചരണം ആയി കൊണ്ടാടി. വിവിധ മത്സരങ്ങൾ നടത്തുകയും ഡിജിറ്റൽ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു