കെ എ എം യു പി എസ് മുതുകുളം/ക്ലബ്ബുകൾ

00:39, 25 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- HM35440 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ക്ലാസ് ലൈബ്രറി ക്ലബ്

എല്ലാ ക്ലാസുകളിലും ക്ലാസ് ടീച്ചർ മാരുടെ നേതൃത്വത്തിൽ ക്ലാസ് ലൈബ്രറി സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികൾ അവരുടെ അഭിരുചിക്കനുസരിച്ചുള്ള പുസ്തകങ്ങൾ ക്ലാസ് ലൈബ്രറിയിൽ നിന്ന് കൊണ്ടുപോയി വായിക്കുകയും നിശ്ചിതസമയത്ത് തിരിച്ചു എത്തിക്കുകയും ചെയ്യുന്നു.വ്യത്യസ്തമായ കഴിവുള്ള കുട്ടികളെ ഒരുമിപ്പിച്ചുകൊണ്ട് പാഴ് വസ്തുക്കളിൽ നിന്നും അലങ്കാര പൂവ് നിർമാണം, ബോട്ടിൽ ആർട്ട്, പേപ്പർ ഷേപ്പുകൾ, അത്തരം പ്രവർത്തനങ്ങൾ ടാലന്റ് ക്ലബ്ബ് എന്ന സ്കൂൾ ക്ലബ്ബ് വഴി  ചെയ്തുവരുന്നു. സമൂഹത്തിൽ എന്തു നടക്കുന്നുവെന്ന അവബോധം കുട്ടികളിൽ ഉണർത്തുവാൻ പത്രം വായിച്ച് വായിച്ച് വാർത്തയുടെ തലക്കെട്ട് എഴുതി കുറിപ്പ് കുട്ടികൾ തയ്യാറാക്കുന്നു.

വാർത്താവർത്തമാനം  ക്ലബ്

മലയാളം പാഠഭാഗങ്ങളിലെ കഥാപാത്രങ്ങളുടെ സംഭാഷണം കുട്ടികൾ തന്നെ കഥാപാത്രങ്ങളായി മാറി ദൃശ്യാവിഷ്കാരം ചെയ്യുന്നു. വായനയോട് ഇഷ്ടം കുട്ടികളുണ്ടാകുവാൻ വാർത്താവായന അവതരണം കുട്ടികൾ തന്നെ ചെയ്തു വീഡിയോ അയച്ചു തരുന്നു മലയാളം പദസമ്പത്ത് കുട്ടികൾക്ക് ഇതിലൂടെ ലഭിക്കുന്നു. ഇതിനായി "വാർത്താ വർത്തമാനം" എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് പ്രവർത്തിക്കുന്നു.

എഴുത്ത്കൂട്ടം ക്ലബ്

സ്വന്തമായി കവിതകൾ കഥകൾ എഴുതുവാൻ കഴിവുള്ള കുട്ടികൾക്ക് അതിനുള്ള അവസരം നൽകുന്നു. കുട്ടികൾ അവരുടെ സൃഷ്ടികൾ എഴുത്തുകൂട്ടം എന്ന വാട്സപ്പ് സ്കൂൾ ഗ്രൂപ്പ് വഴി ചെയ്തുവരുന്നു.

സോഷ്യൽ സയൻസ് ക്ലബ്ബ്

സോഷ്യൽ സയൻസ് ക്ലബ്ബ് കുട്ടികൾക്ക് പലതരത്തിലുള്ള പ്രവർത്തനങ്ങൾ നൽകുന്നു. ഒരു പ്രദേശത്തിന്റെ ചരിത്ര രചനയ്ക്ക് വേണ്ടുന്ന ക്ലാസുകൾ കുട്ടികൾക്ക് നൽകുകയും കുട്ടികളെക്കൊണ്ട് പ്രാദേശിക ചരിത്രരചന ചെയ്യുകയും ചെയ്തു. ദിനാചരണങ്ങൾ വളരെ കൃത്യതയോടെ കൂടി കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ദിനാചരണ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു.

സയൻസ് ക്ലബ്

സയൻസ് ക്ലബ് സ്കൂൾതലത്തിൽ വിപുലമായ പ്രവർത്തനങ്ങൾ ചെയ്യുന്നു. ഔഷധസസ്യ ആൽബം നിർമ്മാണം, മഴ മാപിനി നിർമ്മാണം, വീട്ടിലൊരു കൃഷിത്തോട്ടം, സയൻസുമായി ബന്ധപ്പെട്ട ദിനാചരണങ്ങളുടെ ഭാഗമായി ക്വിസ്സും മറ്റു പ്രവർത്തനങ്ങളും കൃത്യമായി ചെയ്തുവരുന്നു.