കെ എ എം യു പി എസ് പല്ലന/പ്രവർത്തനങ്ങൾ

മുറം പച്ചക്കറി.
ഒരു മുറം പച്ചക്കറി

പാഠ്യേതര പ്രവർത്തനങ്ങൾ

" കുരുന്നുകൈകളാൽ വിളയുന്ന നൂറുമേനി  " " ഒരു മുറം പച്ചക്കറി"

സ്കൂളിൽ നിലവിലുള്ള ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് പുറമേ മണ്ണിനോട് അടുക്കുവാനും പ്രകൃതിയോടിണങ്ങി ജീവിക്കുന്നതിനും കൃഷിയുടെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കുന്നതിനുവേണ്ടി സ്കൂളിലെ എല്ലാവർഷവും" ഒരു മുറം പച്ചക്കറി" എന്ന പ്രവർത്തനം നടത്താറുണ്ട്. സ്കൂളിന്റെ പരിസരം മുഴുവൻ കൃഷി ചെയ്യുന്നതിനായി കുട്ടികളും അദ്ധ്യാപകരും ചേർന്ന്‌ ഒരുക്കും.  കൃഷിയിൽ നിന്ന് ലഭിക്കുന്ന വിളകൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കാറുണ്ട്. ഈ അധ്യയന വർഷവും കുട്ടികൾ സ്കൂളിലെത്തി കഴിഞ്ഞതിനുശേഷം ഒരു മുറം പച്ചക്കറി യുടെ പ്രവർത്തനങ്ങൾ തുടങ്ങുകയുണ്ടായി.

" കുരുന്നുകൈകളാൽ വിളയുന്ന നൂറുമേനി  "

സാഹചര്യങ്ങൾ ഒന്നും  ഇത്തവണ ഞങ്ങൾക്കു അനുകൂലം അല്ലായിരുന്നു... ഉപ്പു വെള്ളം കയറി മണ്ണിന്റെ ഫലപുഷ്ടി ഏറെക്കുറെ നഷ്ടപ്പെട്ടു, കാലാവസ്ഥ ഇടക്കിടെ മാറി മറിഞ്ഞു വന്നു എങ്കിലും ഈ വിദ്യാലയമുറ്റം മുഴുവൻ പച്ചപ്പു നിറക്കാൻ ഞങ്ങൾ  ഒരോത്തരും ഒരുപാട് ആഗ്രഹിച്ചു.അങ്ങനെ ഇതാ രണ്ടാം വർഷവും "കുരുന്നു കൈകളിൽവീണ്ടും  നൂറ്‌ മേനി...... "പച്ചപ്പ്‌ നിറയുന്ന നാട്, മായമില്ലാത്ത പച്ചക്കറികൾ, ഇവയൊക്കെ  സ്വപ്നങ്ങളായി വഴി മാറുമ്പോഴും ശുഭ പ്രതീക്ഷയോടെ വിത്ത് വിതച്ചു ഓരോ നാമ്പുകൾക്കും തളിരിലകൾക്കും പൂക്കൾക്കും ആയി ഇവിടെ കുറേ കുരുന്നുകൾ കാത്തിരിക്കുകയാണ്... മഹാമാരിയുടെ പേടി പെടുത്തുന്ന വാർത്തകൾ ചുറ്റും നിറഞ്ഞു കേൾക്കുമ്പോൾ മനസ്സിനൊരു ഇത്തിരി കുളിർമയായി ഈ കാഴ്ച മാറുന്നു... കഴിഞ്ഞ വർഷം മികച്ചരീതിയിൽ  കൃഷി ചെയ്തു  ജില്ലയിൽ വാങ്ങിയ രണ്ടാം സമ്മാനത്തെക്കാൾ നിർവൃതിയാണ് ഞങ്ങൾക്കു ഇന്ന്,  ലോകം ഒരു ഇത്തിരി കുഞ്ഞൻ വൈറസിന് മുന്നിൽ എന്തെന്ന് ഇല്ലാതെ പകച്ചു നിൽക്കുന്ന ഈ കാലത്തും തെളിഞ്ഞ മനസോടെ തെല്ലു സന്തോഷത്തോടെ  ഞങ്ങളുടെ കുരുന്നുകൾ തങ്ങളുടെ കൃഷി വിളവുകൾ കണ്ടു പുഞ്ചിരിക്കുന്നതു കാണുമ്പോൾ.....

അതെ ഇവിടെ വിളയുന്നത്  ചീരയും വെണ്ടയും പടവലവും മാത്രമല്ല  അക്ഷരാർത്ഥത്തിൽ നാളയിലെ നല്ല

പ്രതീക്ഷകളുടെ  പുല്നാമ്പുകൾകൂടി  ആണ്.....

 
ഒരു മുറം പച്ചക്കറി