ഗവ. എൽ പി സ്കൂൾ, പൊക്ലാശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്

ചരിത്രം

സ്ഥാപിതം 1911 ആമുഖം കൊല്ലവർഷം 1085 പൊക്ലാശ്ശേരി ഭാഗത്തെ പ്രഭു കുടുംബാംഗങ്ങളായ വേഡിയം, വാഴുവേലി, കണ്ടംകുളം, കുറ്റിക്കാട് മഴുവക്കാട് തുടങ്ങിയ വീട്ടുകാർ 80 അടി നീളവും അതിനിണങ്ങുന്ന രീതിയിൽ ചെങ്കല്ലുവെട്ടി ഇരുവശവും മുഖപ്പോടുകൂടിയ ഒരു സ്കൂൾ കെട്ടിടം തീർത്തു സർക്കാരിന് വിട്ടുകൊടുത്തു സ്ക്കൂളിൻ്റെ ശരിയായ രീതിയിലുള്ള പ്രവർത്തനം 1911 ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

നൂറുവർഷങ്ങൾ പിന്നിട്ട ഈ വിദ്യാലയ മുത്തശ്ശിയുടെ മടിത്തട്ടിൽ നിന്നും . സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവനം ചെയ്യുന്ന ഒട്ടേറെ പ്രമുഖർ ഉണ്ടായിട്ടുണ്ട്. കുട്ടികൾ അക്കാദമികതലത്തിലും കലാ-കായിക പാഠ്യേതര പ്രവർത്തനങ്ങളിലും മുൻപന്തിയിലെത്താൻ ഈ സ്കൂൾ നന്നായി പ്രവർത്തിക്കുന്നു

ഒറ്റനോട്ടത്തിൽ തന്നെ എല്ലാവരെയും ആകർഷിക്കന്നതരത്തിലുള്ള സ്ക്കൂൾ കെട്ടിടവും അങ്കണവും എല്ലാ ക്ലാസ് മുറികളും തറ ടൈൽ വിരിച്ച് ആകർഷകമായ രീതിയിൽ പെയിന്റടിച്ച് മനോഹരമാക്കിയിരിക്കുന്നു. മുൻവശത്തെ കെട്ടിടത്തിലെ ക്ലാസ് മുറികൾ മൾട്ടി പർപ്പസ് ഇരുമ്പു പാർട്ടീഷൻ സ്ഥാപിച്ചിരിക്കുന്നു. ഇലക്ടിക്ക് വയറിങ്ങുകൾ നടത്തി എല്ലാ ക്ലാസിലും ട്യൂബും ഫാനും ഉണ്ട്.

പ്രീ- പ്രൈമറി ഉൾപ്പെടെയുള്ള കുട്ടികളുടെ ഉല്ലാസത്തിനും ബുദ്ധിവികാസത്തിനും ഉതകുന്ന നിരവധി കളിയുപകരണങ്ങൾ ഉണ്ട്. എസ്.എസ്.എ ഫണ്ടിൽ നിന്നും ഒരു പാർക്ക് സ്ക്കൂൾ അങ്കണത്തിലുണ്ട്. മാരാരിക്കുളം വടക്ക് പഞ്ചായത്തിന്റെ വകയായി മൂന്ന് സ്മാർട്ട് ക്ലാസുകൾ സ്ക്കൂളിലുണ്ട്. അതിനാൽ തന്നെ നൂതന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ക്ലാസ്സുകൾ കൈകാര്യം ചെയ്യാൻ സാധിക്കുന്നു.

മലയാള ഭാഷയോടൊപ്പം ആംഗലേയ ഭാഷയിലും ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. .ഇംഗ്ലീഷ് പ്രാവീണ്യം വർദ്ധിപ്പിക്കുവാൻ ആഴ്ചയിലൊരിക്കൽ ഇംഗ്ലീഷ് അസംബ്ലി നടത്തുന്നു. ഹലോ ഇംഗ്ലീഷ് പ്രവർത്തനവും നടത്തുന്നു. ദിനാചരണങ്ങൾ സമുചിതമായി ആചരിക്കുന്നു. കുട്ടികളുടെ മികവ് പ്രദർശിപ്പിക്കുവാൻ കോർണർ PTA യും നടത്തുന്നു. സ്ക്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും പൊതുജനങ്ങളുടെ പങ്കാളിത്തവും രക്ഷകർത്താക്കളുടെ പങ്കാളിത്തവും ഉറപ്പാക്കുന്നു.സ്ക്കൂൾ ഉപജില്ലാ തലങ്ങളിൽ കുട്ടികളെ വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും മികച്ച പ്രകടനം കാഴ്ചവെയ് ക്കുകുയുംചെയ്യുന്നു. എല്ലാ കുട്ടികൾക്കു വൃത്തിയുള്ളതും പോഷക സമ്യദ്ധമായ ഭക്ഷണം പാചകം ചെയ്തു നൽകുന്നു.

  • ഡിജിറ്റൽ ക്ലാസ് മുറികൾ
  • ജൈവ വൈവിധ്യ പാർക്ക്
  • നല്ല രീതിയിലുള്ള സൗകര്യത്തോടു കൂടിയ പ്രീപ്രൈമറി
  • കുട്ടികൾക്ക് കളിക്കുന്നതിന് ആവശ്യമായിട്ടുള്ള ഒരു പാർക്ക്
  • ആയിരത്തോളം പുസ്തകങ്ങൾ അടങ്ങിയ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു ലൈബ്രറി
  • കെഎസ്എഫ്ഇ യുടെ സഹായത്തോടെ നിർമ്മിച്ച ജലശുദ്ധീകരണ സംവിധാനം
  • ഭിന്നശേഷി കുട്ടികൾക്കായുള്ള അഡാപ്റ്റർ ടോയ് ലറ്റ്
  • വൈദ്യുതോൽപ്പാദനത്തിന് വേണ്ടി ഒരു സോളാർ പവർ പ്ലാൻറ്
  • വിവരസാങ്കേതികവിദ്യ പരിശീലിപ്പിക്കുന്നതിനായി കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

  • മലയാളത്തിളക്കം
  • ഹലോ ഇംഗ്ലീഷ്ം
  • കോർണർ പി ടി എ
  • ദിനാചരണങ്ങൾ മായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ
  • ക്വിസ് പ്രോഗ്രാമുകൾ
  • എല്ലാ മാസവും ക്ലാസ് പിടിഎ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

കാരറ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.621668772257753, 76.30827499658011|zoom=18}}