തൃച്ചേന്ദമംഗലം ഗവ.എച്ച്.എസ്. എസ്.പെരിങ്ങനാട്/ഭൗതിക സാഹചര്യം

Schoolwiki സംരംഭത്തിൽ നിന്ന്
21:31, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38088 (സംവാദം | സംഭാവനകൾ) (.)

നൂറ്റി ഇരുപത്തിനാല് വർഷത്തെ പാരമ്പര്യമുള്ള പെരിങ്ങനാട് തൃച്ചേന്ദമംഗലം ഗവ:ഹയർ സെക്കന്ററി സ്കൂളിൽ

യു.പി വിഭാഗത്തിൽ ജില്ലാ പഞ്ചായത്ത് നിർമ്മിച്ച രണ്ട് നിലകെട്ടിടവും എസ്.എസ്.എ വഴി പുനർ നിർമ്മിച്ച കെട്ടിടവും,യു.പി, എൽ.പി.വിഭാഗങ്ങൾക്കായി പി.റ്റി.എ നിർമ്മിച്ച കെട്ടിടവും,ചെങ്ങറ സുരേന്ദ്രൻ എം.പി നിർമ്മിച്ച കെട്ടിടവും,എച്ച്.എസ് വിഭാഗത്തിൽ ജില്ലാ പഞ്ചായത്ത് നിർമ്മിച്ചു നല്കിയ അഞ്ച് ക്ളാസ്സ് റൂം കെട്ടിടവും ആണ് നിലവിലുള്ളത്.ഇതിൽ ഹൈസ്കൂൾ വിഭാഗത്തിൽ 6 സ്മാർട്ട് ക്ലാസ് റൂമുകളാണുളളത്. പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജത്തിൻറെഭാഗമായി KIFB ഫണ്ട് ഉപയോഗിച്ച് പുതിയ കെട്ടിടങ്ങളുടെ പണിപ്പുരയിലാണ്. അറുന്നൂറോളം കുട്ടികൾ പഠിക്കുന്ന ഹൈസ്കൂൾ വിഭാഗത്തിൽ ടോയ്‌ലറ്റുകൾ നിലവിലു ണ്ടെങ്കിലും ആനുപാതികമായി ഇനിയും ഉണ്ടാവേണ്ടിരിക്കുന്നു.സയൻസ്, കമ്പ്യൂട്ടർ ലാബുകൾ നിലവിലുണ്ട്.5000 ത്തോളം പുസ്തകങ്ങൾ ഉള്ള സ്കൂൾ ലൈബ്രറി നല്ലരീതിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.കുടിവെള്ളത്തിനായി കിണറും പൊതുടാപ്പും ഉപയോഗപ്പെടുത്തി വരുന്നു. മഹാദേവരുടെ അമ്പലം വക വസ്തുവിലാണു ഹയർ സെക്കണ്ടറി കെട്ടിടം നിൽക്കുന്നത്