മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/സ്കൗട്ട്&ഗൈഡ്സ്
സ്കൗട്ട് & ഗൈഡ്സ്
കുന്നമംഗലം ലോക്കൽ അസ്സോസിയേഷന്റെ കീഴിൽ മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ച വെച്ച് മുന്നേറുന്ന യൂണിറ്റ് സ്കൂളിൽ പ്രവർത്തിക്കുന്നു. സ്‌കൗട്ട് മാസ്റ്റർ ശ്രീ ജമാൽ മാഷിന്റെ ശിക്ഷണത്തിൽ നല്ലൊരു സ്കൗട്ട് യൂണിറ്റാണ് രൂപം കൊണ്ടുവരുന്നത് . ചിട്ടയായ പ്രവർത്തനങ്ങളും ക്യാമ്പുകളും മറ്റും കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് ഉതകുമാറ് ആസൂത്രണം ചെയ്തിട്ടുള്ളതാണ്.സ്കൗട്ട് ഗൈഡ് കുട്ടികളുടെ സജീവതയിൽ സേവനപാതയിലൂടെയും സാന്ത്വന പ്രവർത്തനത്തിലൂടെയും സ്കൂളിലെ രണ്ടായിരത്തോളം കുട്ടികൾക്ക് മാതൃകയായി പ്രവർത്തിക്കുന്ന യൂണിറ്റാണ് സ്‌കൂളിൽ പ്രവർത്തിച്ചു വരുന്നത്. അഗതിമന്ദിരങ്ങളുടെ സന്ദർശനവും സഹായവും, വയോജന ദിനാചരണം, പാവപ്പെട്ട വിദ്യാർത്ഥിക്കുള്ള വീട് നിർമാണം, ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള കൈതാങ് എന്നിവ യൂണിറ്റിനെ സാമൂഹവുമായി അടുപ്പിക്കുവാനായി. പ്രമുഖ വ്യക്തികളുമായുള്ള അഭിമുഖം ,ഹൈക്കുകൾ, പ്രകൃതി ക്യാമ്പുകൾ, സോപ്പ് ചോക്ക് നിർമ്മാണം, പoന യാത്രകൾ എന്നിവയിലൂടെ മികച്ച കാഡറ്റുകളെ സമൂഹത്തിന് സമ്മാനിക്കുവാൻ സാധിക്കുന്നു.