ഉള്ളടക്കത്തിലേക്ക് പോവുക

ജി. വി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി

Schoolwiki സംരംഭത്തിൽ നിന്ന്
ജി. വി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി
വിലാസം
ചാലക്കുടി

തൃശൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂര്‍
വിദ്യാഭ്യാസ ജില്ല ഇരിങ്ങാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
29-11-201623005




ചാലക്കുടിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയം

ഏറ്റവും പുതിയത്

ഈ വിദ്യാലയമാണ് ചാലക്കുടി മണ്ഡലത്തിലെ അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാലയമാക്കി മാറ്റാൻ തീരുമാനിച്ചിരിക്കുന്നത്

ചരിത്രം ഉറങ്ങുന്ന ജി വി എച്ച് എസ് എസ്

1894 ൽ പ്രവര്‍ത്തനമാരംഭിച്ചു. 122 വർഷങ്ങൾ പിന്നിട്ട ഈ സ്കൂളിന് ഒരുപാട് പൈതൃകവും അനുഭവവും ചരിത്രവും ഉണ്ട് .

ഭൗതികസൗകര്യങ്ങളും മറ്റു പ്രത്യേകതകളും

ചാലക്കുടി മുനിസിപ്പൽ ഓഫീസിനു മുൻപിൽ ഹൈസ്കൂൾ(5-10), വി എച്ച് എസ് എസ്, എച്ച് എസ് എസ്, ടി ടി ഐ , എൽ പി എന്നിങ്ങനെ അഞ്ചു വിഭാഗങ്ങൾ ഉൾപ്പെടുന്ന ഒരു വിദ്യാഭാസ സമുച്ചയമുണ്ട് . എൻ എച്ച് 47 ന്റെ പടിഞ്ഞാറുവശത്തു സ്ഥിതിചെയ്യുന്ന സ്കൂളിന്റെ ഉടമസ്ഥതയിലുള്ള സ്ഥലമാണ് എൻ എച്ചിന് കിഴക്കുവശത്തുമുള്ളത്. ഹൈ വേക്കരികിലുള്ള കളിസ്ഥലം കൂടാതെ സ്കൂളിന് തെക്കുഭാഗത്ത് ഒരു കളിസ്ഥലം കൂടി ഉണ്ട്.ധാരാളം തണൽമരങ്ങൾ നിറഞ്ഞ ഒരു ഹരിത വിദ്യാലയമാണിത്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഇന്റര്‍നെറ്റ്, വൈഫൈ സൗകര്യങ്ങൾ ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ഈ വിദ്യാലയത്തിൽ പഠിച്ച പ്രധാന വ്യക്തികൾ

കേരള രാഷ്ട്രീയ ചരിത്രത്തിലെ പ്രഗല്ഭനായ രാഷ്ട്രതന്ത്രജ്ഞനും വാഗ്മിയും ഭരണകർത്താവുമായിരുന്ന ശ്രീ പനമ്പിള്ളി ഗോവിന്ദ മേനോൻ പഠിച്ചത് ചാലക്കുടി ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂളിലാണ് . 1906 ഒക്ടോബർ 1 ന്‌ ചാലക്കുടിക്കടുത്ത് കക്കാട് ഗ്രാമത്തിൽ കളത്തിൽ പനമ്പിള്ളി എന്ന നായർ തറവാട്ടിൽ ജനിച്ചു. കുമ്മരപ്പിള്ളി കൃഷ്ണമേനോന്റെയും മാധവി അമ്മയുടെയും നാലാമത്തെ മകനായിരുന്നു ഗോവിന്ദ മേനോൻ. കാരണവരായിരുന്ന കുഞ്ഞുണ്ണിമേനോന്റെ പരിലാളനയിലാണ്‌ അദ്ദേഹം വളർന്നത്. അഭിഭാഷകനായി പേരെടുത്ത അദ്ദേഹം ഐക്യകേരളം നിലവിൽ വരുന്നതിനും മുൻപ് കൊച്ചി നാട്ടുരാജ്യത്തിന്റെ ഭരണമേഖലയിൽ തിളങ്ങുകയും 1949 ല് രൂപവത്കരിക്കപ്പെട്ട മന്ത്രിസഭയിലെ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്യുകയും ചെയ്തു. പിന്നീട് 1955 ൽ രൂപവത്കരിക്കപ്പെട്ട മന്ത്രിസഭയിലെ മുഖ്യമന്ത്രിയായും അദ്ദേഹം തിളങ്ങി. അഭിഭാഷകനായിരുന്ന അദ്ദേഹം താൻ വ്യാപരിച്ച മണ്ഡലങ്ങളിലെല്ലാം ശോഭിച്ചിരുന്നു. കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ കേന്ദ്രമന്ത്രി പനമ്പിള്ളിയാണ്‌. മരുമക്കത്തായ സമ്പ്രദായം അവസാനിപ്പിക്കുന്നതിൽ മുൻ‌കൈ എടുത്ത അദ്ദേഹം ബാങ്കുകൾ ദേശസാത്കൃതമാക്കിയതിന്റെ സൂത്രധാരനും കൂടിയാണ്‌.

  മലയാളിയായ ഒരു ആയുർവേദ വൈദ്യനായിരുന്നു രാഘവൻ തിരുമുൽപ്പാട് എന്ന വൈദ്യഭൂഷണം രാഘവൻ തിരുമുൽപ്പാട്. (ജൂൺ 20,1920-നവംബർ 21,2010) ചാലക്കുടി സ്വദേശിയായ തിരുമുൽപ്പാട് ആയുർവേദരംഗത്തെ ആചാര്യന്മാരിൽ ഒരാളാണ്. ചികിത്സകനായും പണ്ഡിതനായും അറിയപ്പെടുന്ന അദ്ദേഹം നിരവധി ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. ചികിത്സാ വൃത്തിയോടൊപ്പം യുവ വൈദ്യന്മാർക്ക് ശിക്ഷണം നൽകുന്നതിലും വ്യാപൃതനായിരുന്നു. 2010-ൽ ഇന്ത്യാ ഗവണ്മെന്റ് ഇദ്ദേഹത്തിനു മരണാനന്തര ബഹുമതിയായി പത്മഭൂഷൺ പുരസ്കാരം നൽകി ആദരിച്ചു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

ശ്രദ്ധേയമായ പ്രവർത്തനങ്ങൾ

വഴികാട്ടി

  • ചാലക്കുടി ബസ് സ്റ്റാൻഡിൽ നിന്നും 1 കി.മി. അകലെ മുനിസിപ്പാലിറ്റി ഓഫീസിനു മുൻപിൽ ആയി സ്ഥിതി ചെയ്യുന്നു

|} |}

{{#multimaps: 10.3020224,76.3297822,16z/data=!4m5!3m4!1s0x0:0x55ed7de2b6ab6d8a!8m2!3d10.3058639!4d76.3338795}}