ജൂൺ

പ്രവേശനോത്സവം

പൊതു വിദ്യാഭ്യാസ വകുപ്പ് 2021-22 ലെ സ്ക്കൂൾ പ്രവേശനോത്സവം ഓൺലൈനായി നടത്തുവാനാണ് തീരുമാനിച്ചു .കോവിഡ് പ്രോട്ടോകോൾ അടിസ്ഥാനത്തിൽ പരിമിതികൾക്കു ഉടപെട്ടുകൊണ്ടു ഉള്ള തീരുമാനങ്ങൾ തുടർന്നുള്ള ദിവസങ്ങളിൽ തീരുമാനിച്ചു .എസ് ആർ ജി യിൽ കൈവരിച്ചു . എക്സിക്യൂട്ടീവ് യോഗം ചേർന്ന് ചർച്ച ചെയ്തു തീരുമാനമെടുത്തു. ഗൂഗിൾ മീറ്റ് വഴിയാണ് പ്രവേശനോത്സവം നടത്തിയത് .പൊതു വിദ്യാഭ്യാസ വകുപ്പ് 2021-22 ലെ സ്ക്കൂൾ പ്രവേശനോത്സവ പരിപാടികൾ അവസാനിച്ച ശേഷം 11.30 മണിയോടെയാണ് സ്ക്കൂളിൻ്റെ പ്രവേശനോത്സവം ആരംഭിച്ചു . ശ്രീമതി സുഗുണ ടീച്ചർ പ്രാർത്ഥനാ ഗാനം ആലപിച്ചു. പ്രധാനാധ്യപിക ശ്രീമതി. റഹ്മത്‌നീസ.കെ എല്ലാവരേയും സ്വാഗതം ചെയ്തു. പി.ടി.എ. പ്രസിഡൻറ് ശ്രീ. ദേവൻ അവർകൾ അധ്യക്ഷ പ്രസംഗം പറഞ്ഞു. പിന്നീട് പഞ്ചായത് വൈസ് പ്രസിഡൻ്റ് ശ്രീ. ശിവദാസൻ പി.എസ് പ്ര വേശനോത്സവം ഉദ്ഘാടനം ചെയ്തു . ഈ പ്രത്യേക സാഹചര്യത്തിൽ കുട്ടികളുടെ പഠനം കൂടുതൽ മികവുറ്റതാകാൻ എല്ലാവർക്കും ഒത്തൊരുമിച്ച് പരിശ്രമിക്കാമെന്ന് പറഞ്ഞു. തുടർന്ന് അതിനുള്ള എല്ലാ ആശംസ പ്രസംഗത്തോടെ കോവിഡ് കാലം ആശങ്കപെടാൻ ഉള്ളതല്ല എന്നും കരുതലാണ് വേണ്ടതെന്നും ഉള്ള ആശയങ്ങൾക്ക് പ്രാധാന്യം കല്പിച്ചു. വിദ്യാർത്ഥികൾ നല്ലൊരു പ്രവേശനോത്സവഗാനം ആലപിച്ചു. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി .ശൈലജ പ്രദീപ് , വാർഡ് ശ്രീ.സെൽവൻ ആശംസകൾ അർപ്പിച്ചു. കുട്ടികളായ സനൂപ് ,,അമ്ലകൃഷ്ണ ,അഞ്ജന,സത്യാർബ്ബാ എന്നിവരും ആശംസകൾ അർപ്പിച്ചു. തുടർന്ന് കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികളായിരുന്നു. ആക്ഷൻ സോങ്ങ്, പ്രസംഗം, ലളിതഗാനം, നാടൻപാട്ട്, കഥ പറയൽ എന്നിങ്ങനെ വിവിധങ്ങളായ പരിപാടികൾ കുട്ടികൾ ഓൺലൈനായി അവതരിപ്പിച്ചത് വളരെ നന്നായിരുന്നു. അവസാനമായി സ്റ്റാഫ് സെക്രട്ടറി ശ്രീ ഫെമിൽ .കെ എല്ലാവർക്കും നന്ദി പറഞ്ഞു. ഏകദേശം 2.00 മണിയോടെ പ്രവേശനോത്സവ യോഗം അവസാനിച്ചു.

പരിസ്ഥിതി ദിനം

പരിസ്ഥിതിയെ കാത്തു സൂക്ഷിക്കുവാനും,വൃക്ഷതൈകൾ നാടുണത്തോട്ടൊപ്പം പരിപാലിക്കുവാനും ,പ്രകൃതി യെ പരിപാലികളോടൊപ്പം നാശം വിതക്കുന്ന പ്രവർത്തനങ്ങളെ തിരിച്ചറിയാൻ ഉള്ള അവസരം ഒരുക്കുക എന്നാശയം മുന്നോട്ടു വെച്ചുകൊണ്ടാണ് ഞങ്ങളുടെ പരിസ്ഥിതി ദിനം തുടക്കമിട്ടത് ചെടികളും മരങ്ങളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ടീച്ചർമാർ ഗ്രൂപ്പിൽ സന്ദേശം കൊടുത്തു. കൂടാതെ കുട്ടികളും ഈ സന്ദേശം ഉൾക്കൊള്ളുന്ന പ്രസംഗങ്ങളും പാട്ടുകളും പാടി ഗ്രൂപ്പിലേക്കയച്ചു.പരിസ്ഥിതി ദിനത്തിൽ ഒരു ചെടിയെങ്കിലും നട്ടു സംരക്ഷിക്കും എന്ന പ്രതിജ്ഞയോടെ ധാരാളം കുട്ടികൾ തങ്ങൾ ചെടികൾ നടുന്നതിൻ്റെ ഫോട്ടോ അയച്ചു . കുട്ടികൾ പ്രസംഗം അവതരിപ്പിച്ചു. അതിൽ പരിസ്ഥിതിയെ കാത്തുസൂഷിച്ചാൽ ഉള്ള ഗുണങ്ങൾക്കാണ് പ്രധാനം നൽകിയിരുന്നത്. പരിസ്ഥിതി ദിന ആശംസകൾ നേർന്നു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്റർ, പ്ലക്കാർഡ്, പതിപ്പ്, ബാഡ്ജ് എന്നിവയെല്ലാം കുട്ടികൾ നിർമിച്ച് അവ പരിചയപ്പെടുത്തി ".മരം ഒരു വരം "എന്നാ ആശയം പങ്കുവെച്ചു .

വായനാദിനം

കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കംകുറിച്ച വ്യക്തിയാണ് പുതുവയിൽ നാരായണപ്പണിക്കർ എന്ന പി.എൻ.പണിക്കർ. അദ്ദേഹത്തിന്റെ ചരമദിനം ആയ ജൂൺ 19 കേരളത്തിൽ 1996 മുതൽ വായനദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് വായനവാരമായും ആചരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി 2017-ൽ കേരളത്തിന്റെ വായനദിനമായ ജൂൺ 19, ഇന്ത്യയിൽ ദേശീയ വായനദിനമായി പ്രഖ്യാപിച്ചു. തുടർന്നുള്ള ഒരു മാസക്കാലം ദേശീയ വായനമാസമായും ആചരിച്ചു വരുന്നു.

1926 ൽ അദ്ദേഹം തൻറെ ജന്മനാട്ടിൽ "സനാതനധർമ്മം" എന്ന വായനശാല സ്ഥാപിച്ചു. ഒരു സാധാരണ ഗ്രന്ഥശാലാ പ്രവർത്തകനായി പ്രവർത്തനം തുടങ്ങിയ അദ്ദേഹത്തിന്റെ അഹോരാത്രമുള്ള പ്രവർത്തനത്തിന്റെ ഫലമായാണ് കേരള ഗ്രന്ഥശാല സംഘം സ്ഥാപിതമാകുന്നത്. ആയിരക്കണക്കിന് ഗ്രന്ഥശാലകളെ സംഘത്തിന്റെ കീഴിൽ കൊണ്ടുവരാനും അദ്ദേഹത്തിന് കഴിഞ്ഞു. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ നായകൻ, കാൻഫെഡിന്റെ സ്ഥാപകൻ തുടങ്ങി ഒട്ടനവധി സംഭാവനകൾ മലയാളത്തിനു നൽകി. പിന്നീട് കേരള നിയമസഭ അംഗീകരിച്ച കേരള പബ്ലിക്ക് ലൈബ്രറീസ് ആക്റ്റ് അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു.എന്നീ ആശയങ്ങൾ ക്ലാസ് വാട്സാപ്പ് ഗ്രൂപ്കളിൽ പ്രധാനാധ്യാപികയുടെ നേതുർത്ഥത്തിൽ വ്യക്തമാക്കി . വായനാവാരമായി ആചരിക്കാൻ തീരുമാനിച്ചു. ഈ ദിവസങ്ങളിൽ കുട്ടികൾ അവർ വായിച്ച പുസ്തകങ്ങൾ പരിചയപ്പെടുത്തി. അവർ വായിച്ച പുസ്തകത്തിന്റെ കുറിപ്പുകളും, വായനയുമായി ബന്ധപ്പെട്ട ധാരാളം മഹത് വചനങ്ങളും കണ്ടെത്തി .ഒന്നാം ക്ലാസ്സിലെ കുട്ടികൾ അക്ഷരവൃക്ഷം ''ഒരു ദിനം ഒരു പദം '' എന്നും തമിഴ് വിദ്യാർത്ഥികൾ വായനാദിനത്തിൽ '' നാൾ ഒരു വാർത്തൈ ''എന്നാ പാറുവാടി മുന്നോട്ടു വെച്ചു .കുട്ടികൾ കഥകളും പാട്ടുകളും ആംഗ്യത്തോടെ പാടി അവതരിപ്പിച്ചു. കുട്ടികൾ അവർക്കിഷ്ടപ്പെട്ട ചിത്രങ്ങൾ വരച്ചു. ഗ്രൂപ്പിലേക്കയച്ചു തന്നു. കൂട്ടികൾ  എഴുതിയ കഥകൾ വളരെ ഏറെ കൗതുകമായി .കുട്ടികൾക്ക് വായിക്കുവാനായി ദിവസവും ഓരോ വായനാ ക്കാർഡ് ഗ്രൂപ്പിലേക്കിട്ടിരുന്നു. വായനാ വാരത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തി. പ്രസംഗം, ആസ്വാദനക്കുറിപ്പ് എന്നീ പരിപാടികളും കുട്ടികൾ അവതരിപ്പിച്ചു.

ജൂലൈ

ബഷീർദിനം

മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമരപ്പോരാളിയുമായിരുന്നു ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലുമറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ (ജനനം: 21 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കം കോട്ടയം ജില്ല - മരണം: 5 ജൂലൈ 1994 ബേപ്പൂർ, കോഴിക്കോട്). 1982-ൽ ഇന്ത്യാ ഗവൺമെൻറ്‍ അദ്ദേഹത്തെ പത്മശ്രീ പുരസ്കാരംനൽകിയാദരിച്ചു. 1970-ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് നൽകി. ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാളെന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു. ജനകീയനായ എഴുത്തുകാരനായിരുന്നു ബ‍‍ഷീർ.

സാമാന്യമായി മലയാളഭാഷയറിയാവുന്ന ആർക്കും ബഷീർസാഹിത്യം വഴങ്ങും. വളരെക്കുറച്ചുമാത്രമെഴുതിയിട്ടും ബഷീറിയനിസം അല്ലെങ്കിൽ ബഷീർസാഹിത്യം എന്നത് മലയാളത്തിലെ ഒരു സാഹിത്യശാഖയായിമാറിയത്, അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ കരുത്തുകൊണ്ടായിരുന്നു. ഹാസ്യംകൊണ്ട്, അദ്ദേഹം വായനക്കാരെച്ചിരിപ്പിച്ചു, കൂടെ, കരയിപ്പിക്കുകയുംചെയ്തു. സമൂഹത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ കഥകൾ അദ്ദേഹം പറഞ്ഞപ്പോൾ, അതു ജീവസ്സുറ്റതായി, കാലാതിവർത്തിയായി. ജയിൽപ്പുള്ളികളും ഭിക്ഷക്കാരും വേശ്യകളും പട്ടിണിക്കാരും, സ്വവർഗ്ഗാനുരാഗികളുംനിറഞ്ഞ ഒരു ഫാന്റസിയായിരുന്നു ബഷീറിന്റെ ലോകം. ഇത്തരം കഥാപാത്രങ്ങളുടെ ചിന്തകൾക്കോ വികാരങ്ങൾക്കോ അതുവരെയുള്ള സാഹിത്യത്തിൽ സ്ഥാനമുണ്ടായിരുന്നില്ല. സമൂഹത്തിനുനേരെയുള്ള വിമർശനംനിറഞ്ഞ ചോദ്യങ്ങൾ അദ്ദേഹം ഹാസ്യത്തിലൊളിപ്പിച്ചുവച്ചു. സമൂഹത്തിൽ ഉന്നതനിലവാരംപുലർത്തുന്നവർമാത്രം നായകന്മാരാകുക, മുസ്‌ലിം കഥാപാത്രങ്ങളെ വില്ലന്മാരായി ചിത്രീകരിക്കുക തുടങ്ങിയ പ്രവണതകളിൽനിന്ന് നോവലുകൾക്കു മോചനംനൽകിയത് ബഷീറാണ്[അവലംബം ആവശ്യമാണ്]. തീക്ഷ്ണമായ അനുഭവങ്ങളുടെ തീവ്രത, അദ്ദേഹത്തിന്റെ കൃതികളെ അനശ്വരമാക്കി. മുസ്‌ലിംസമുദായത്തിൽ ഒരുകാലത്തു നിലനിന്നിരുന്ന എല്ലാവിധ അനാചാരങ്ങൾക്കെതിരെയും വിമർശനാത്മകമായി അദ്ദേഹം തൂലിക ചലിപ്പിച്ചു.

വൈക്കം മുഹമ്മദ്‌ ബഷീറിൻ്റെ ഭാര്യയും സാഹിത്യകാരിയുമായിരുന്നു ഫാബി ബഷീർ എന്ന ഫാത്തിമ ബീവി. അരീക്കാടൻ കോയക്കുട്ടി മാസ്റ്ററുടെയും പുതുക്കുടി പറമ്പിൽ തൊണ്ടിയിൽ ഖദീജയുടെയും ഏഴു മക്കളിൽ മൂത്തവളായി 1937 ജൂലൈ 15നാണ് ഫാത്തിമ ബീവി ജനിച്ചത്‌. പത്താംതരത്തിൽ പഠിക്കുമ്പോൾ, 1957 ഡിസംബർ 18-നായിരുന്നു ബഷീറുമായുള്ള വിവാഹം. 2015 ജൂലൈ 15ന് 78-ആം ജന്മദിനത്തിൽ അവർ നിര്യാതയായി. ഫാത്തിമയുടെ 'ഫാ'യും ബീവിയുടെ 'ബി'യും ചേർത്താണ് ഫാബിയായത്.

ബഷീറുമായുള്ള 36 വർഷത്തെ ദാമ്പത്യജീവിതത്തിൻെറ ഓർമ്മകളുൾക്കൊള്ളുന്ന ആത്മകഥ, 'ബഷീറിന്റെ എടിയേ' എന്നപേരിൽ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബഷീറിന്റെ വ്യക്തജീവിതത്തിലെ മറ്റാരുമറിയാത്ത അനുഭവങ്ങളും രഹസ്യങ്ങളുമാണ് ഈ പുസ്തകത്തിലൂടെ ഫാബി തുറന്നുപറയുന്നത്. താഹ മാടായിയുടെ രചനാസഹായത്താലാണ് ഈ കൃതി തയ്യാറാക്കിയത്.

അദ്ദേഹത്തിന്റെ കൃതികളിലൂടെ വായനക്കാരെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്തു. ബഷീറിന്റെ പ്രധാന കൃതികളായ പാത്തുമ്മയുടെ ആട്, ജന്മദിനം, ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്, അനർഘ നിമിഷം, വിശപ്പ്, വിശ്വവിഖ്യാതമായ മൂക്ക്, ആനവാരിയും പൊൻകുരിശും, കഥാബീജം, ബാല്യകാലസഖി, സ്ഥലത്തെ പ്രധാന ദിവ്യൻ, പ്രേമലേഖനം, ആനപ്പൂട, ഭൂമിയുടെ അവകാശികൾ, മതിലുകൾ,മാന്ത്രികപ്പൂച്ച, വിഡ്ഢികളുടെ സ്വർഗം തുടങ്ങിയവ ടീച്ചർമാർ ഗ്രൂപ്പിൽ പരിചയപ്പെടുത്തി. കുട്ടികൾ പതിപ്പുകൾ നിർമ്മിച്ചു, ബഷീറിന്റെ ചിത്രം വരച്ചും ക്ലാസ് ഗ്രൂപ്പുകളിൽ ഇട്ടു. കൂടാതെ ബഷീറിന്റെ കഥാപാത്രങ്ങളെ കൂട്ടികൾ അനുകരിക്കുന്ന വിഡിയോകൾ ക്ലാസ് ഗ്രൂപ്പിലേക്ക് അയച്ചുതരുകയും ചെയ്തു.ബഷീർ ദിന ക്വിസും ക്ലാസ് ഗ്രൂപ്പുകളിൽ ഓൺലൈൻ ആയി നടത്തി.

ചാന്ദ്രദിനം

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത് ജൂലൈ 21.ചാന്ദ്രദിനമായി ആഘോഷിക്കുന്നു. അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങ് എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ്, എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്. ജൂലൈ 21 ന് വാഹനത്തിൽ നിന്നും ചന്ദ്രനിലിറങ്ങി നടന്ന ആസ്ട്രോങ്ങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ മനുഷ്യൻ എന്ന നേട്ടം കരസ്ഥമാക്കി. ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമത്തെ വ്യക്തി എഡ്വിൻ ആൽഡ്രിനാണ്. മൈക്കൽ കോളിൻസ് അവരുടെ ഈഗിൾ എന്ന വാഹനം നിയന്ത്രിക്കുകയായിരുന്നു.

"ഇത് ഒരു മനുഷ്യന്റെ ചെറിയ കാൽ വെയ്പ്പ്, മാനവരാശിക്ക് വലിയകുതിച്ചു ചാട്ടവും" എന്ന് നീൽആംസ്ട്രോങ്ങിനാൽ തന്നെ വിശേഷിപ്പിക്കപ്പെട്ട ഈ സംഭവം മാനവചരിത്രത്തിലെ നാഴികകല്ലുകളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്നു. ജ്യോതിശാസ്ത്ര പഠനം, ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം, മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി എന്നിവ ജനങ്ങളെ ഓർമ്മിപ്പിക്കാനും പ്രത്യേകിച്ച് വിദ്യാർത്ഥികളിൽ ഇവ സംബന്ധമായ അവബോധം വളർത്തുവാനുമാണ് ഈ ദിവസം ചാന്ദ്ര ദിനമായി ആഘോഷിക്കുന്നത്.

ചാന്ദ്രദിനവുമായി ബന്ധപ്പെട്ട വിവിധ കലാപരിപട്ടികൾ കുട്ടികൾ ക്ലാസ് ഗ്രൂപ്പുകളിൽ അവതരിപ്പിച്ചു. ചന്ദ്ര നെക്കുറിച്ചുള്ള കവിതകൾ, പാട്ടുകൾ എന്നിവ ആലപിച്ച് കുട്ടികൾ ക്ലാസ് ഗ്രൂപ്പുകളിൽ ഇട്ടു. ഇവ കൂടതെ ചാന്ദ്രദിന ചിത്ര രചന, പോസ്റ്റർ നിർമാണം, . അപ്പോളോ_11 ന്റെ മാതൃകകളും ,ചാന്ദ്രദിന ഓൺലൈൻ ക്വിസ്, പ്രസംഗങ്ങൾ അവതരിപ്പിച്ച് അവതരണങ്ങൾ ഈ ദിനത്തിന്റെ പ്രതേകതകളെയും കുട്ടികൾക്കുള്ള ആവേശത്തിനേയും പുറത്തു കാണിച്ചു .

ആഗസ്റ്റ്

ഹിരോഷിമാദിനം

ലോകത്ത് ആദ്യമായി അണുബോംബ് വർഷിച്ചതിന്റെ വാർഷികമായി ആഗസ്റ്റ് ആറിന് ഹിരോഷിമാ ദിനം ആചരിക്കുന്നു. 1945 ഓഗസ്റ്റ് 6-ന് രാവിലെ 8.15-ന് ഹിരോഷിമയിലാണ് ആദ്യമായി മനുഷ്യർക്കു നേരെ ആറ്റംബോംബ് ആക്രമണം നടന്നത്. രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാനെ പരാജയപ്പെടുത്തുന്നതിനായി അമേരിക്ക കണ്ടെത്തിയ അവസാന മാർഗ്ഗമായിരുന്നു അണുവായുധ പ്രയോഗം. 1945 ജൂലൈ 25-ന് അമേരിക്കൻ വ്യോമസേനയുടെ പസഫിക് മേഖലാ കമാൻഡർ ജനറലായ കാൾ സ്പാർട്സിന് ജപ്പാനിലെ രണ്ടു നഗരങ്ങളിൽ ആറ്റംബോംബ് പ്രയോഗിക്കാനുള്ള നിർദ്ദേശം ലഭിക്കുകയായിരുന്നു. 40,000-ത്തോളം ജാപ്പനീസ് സൈനികർ ഉൾപ്പെടുന്ന സെക്കൻഡ് ജനറൽ ആർമിയുടെ ആസ്ഥാന മന്ദിരം സ്ഥിതിചെയ്യുന്ന, ജപ്പാനിലെ സമുദ്രത്തോട് ചേർന്ന് കിടക്കുന്ന നഗരമായ ഹിരോഷിമാ നഗരത്തെയാണ് ആദ്യം തിരഞ്ഞെടുത്തത്. ജനറൽ പോൾടിബ്റ്റ്‌സ് പറപ്പിച്ച അമേരിക്കൻ വ്യോമസേനയുടെ ബി-29 ബോംബർ വിമാനമായ എനോള ഗേ (Enola Gay)യിൽ നിന്നാണ് ബോംബ് പ്രയോഗിച്ചത്.

ലിറ്റിൽ ബോയി (Little Boy )എന്നായിരുന്നു ബോംബിന്റെ പേര്. യുറേനിയം 235 ഐസോടോപ്പിനെ ലെഡ് കൊണ്ട് ആവരണം ചെയ്തു നിർമ്മിച്ച ഈ ബോംബിന് 12,500 ടൺ ടി.എൻ.ടി.യുടെ പ്രഹരശേഷിയുണ്ടായിരുന്നു. സൂര്യനു തുല്യം ഉയർന്നുപൊങ്ങിയ തീജ്വാലകൾ ഹിരോഷിമാ നഗരത്തെ ചാമ്പലാക്കി. പർവതസമാനമായ പുക കൂൺ ആകൃതിയിൽ 40,000 അടി ഉയരത്തിൽവരെ ഉയർന്നു പൊങ്ങി. 1000 അടി ഉയരംവരെ പൊടിപടലങ്ങൾ ചുഴറ്റിയടിച്ചു. ഹിരോഷിമ നഗരത്തെ ഏതാണ്ട് പൂർണ്ണമായും നശിപ്പിച്ച സ്ഫോടനത്തിൽ 1,40,000-ത്തോളം പേരാണ് ദാരുണമായി കൊല്ലപ്പെട്ടത്.ബോംബ് വർഷത്തിന്റെ റേഡിയേഷൻ പിന്നെയും പതിറ്റാണ്ടുകളോളം ജപ്പാനെ വേട്ടയാടി. റേഡിയേഷൻ അതിപ്രസരത്തിൽ ഒന്നരലക്ഷത്തോളം പേർക്ക് പിൽക്കാലത്ത് ജീവൻ നഷ്ടമായി. അതിലും ഇരട്ടിയാളുകൾ രോഗം ബാധിച്ച് ദുരിത ജീവിതം നയിക്കുന്നു.എന്നീ കോഡീകരനൊത്തൊടെ ദിന ആചാരം തുടക്കം കുറിച്ചു

എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് ആഗസ്റ്റ് 6 ഹിരോഷിമാദിനം ആചരിച്ചു. സ്കൂൾ തുറക്കാത്ത സാഹചര്യമായതിനാൽ ഓൺലൈൻ പഠനമാധ്യമത്തിന്റെ സാധ്യതയിലാണ് നടത്തിയത്. എല്ലാ കുട്ടികളും യുദ്ധവിരുദ്ധ പോസ്റ്ററുകൾ, പ്ലക്കാർഡുകൾ എന്നിവ നിർമ്മിച്ച് ക്ലാസ് ഗ്രൂപ്പുകളിൽ അവതരിപ്പിച്ചു. ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ് ടീച്ചർമാർ കുട്ടികൾക്ക് പറഞ്ഞ് കൊടുത്തു. ഹിരോഷിമ ക്വിസ്സ് മത്സരം ഓൺലൈൻ ആയി നടത്തി .ഹിരോഷിമാദിനത്തിന് കുട്ടികൾ നിർമ്മിച്ച മികച്ച സൃഷ്ടികൾ സമ്മാനാർഹതയായി .

നാഗസാക്കിദിനം

1945 ആഗസ്​റ്റ്​ ഒമ്പതിന്​, കൃത്യസമയം രാവിലെ 11.02. 'ബോക്‌സ്‌കാർ' എന്ന ബോംബർ വിമാനം തെക്കൻ ജപ്പാനിലെ വലിയ തുറമുഖനഗരമായ നാഗസാക്കിയെ ലക്ഷ്യമാക്കിയെത്തി. അതിൽനിന്ന് 'ഫാറ്റ്മാൻ' എന്ന അണുബോംബ് ആ നഗരത്തിനുമേൽ പതിച്ചു. 40,000 പേർ തൽക്ഷണം മരിച്ചു. അണുബോംബ്​ സ്​ഫോടനത്തെ തുടർന്നുണ്ടായ പുകമേഘപടലം സ്​ഫോടന കേന്ദ്രത്തിന്​ 18 കി.മീ. ഉയർന്നു. രണ്ടാം ലോകയുദ്ധത്തിൽ ആണവായുധം പ്രയോഗിച്ച രണ്ടാമത്തെ നഗരമാണ്​ നാഗസാക്കി. ആഗസ്​റ്റ്​ ആറിന്​ അണുബോംബ്​ ആക്രമണത്തിലൂടെ ഹിരോഷിമയെ ചാമ്പലാക്കിയശേഷമായിരുന്നു ആഗസ്​റ്റ്​​ ഒമ്പതിന്​ നാഗസാക്കിയിൽ അമേരിക്ക നടത്തിയ ബോംബ്​ വർഷം. ഈ ആക്രമണം ജപ്പാനെ വ്യവസ്ഥകളില്ലാത്ത കീഴടങ്ങലിലേക്ക് എത്തിച്ചു. ആഗസ്​റ്റ്​ 15ന് ജപ്പാൻ ഭരണാധികാരി ഹിർഹിറ്റോ റേഡിയോ പ്രക്ഷേപണത്തിലൂടെ തങ്ങൾ കീഴടങ്ങുകയാണെന്ന് അറിയിച്ചു. അങ്ങനെ ആറുവർഷം നീണ്ടുനിന്ന, സാധാരണക്കാരും സൈനികരുമടക്കം ലക്ഷക്കണക്കിന് പേർ കൊല്ലപ്പെട്ട രണ്ടാം ലോകയുദ്ധത്തിന് അവസാനമായി.എന്നീ കോഡീകരനൊത്തൊടെ ദിന ആചാരം തുടക്കം കുറിച്ചു .

സ്കൂളിലെ കുട്ടികളുടെ പൂർണ പങ്കാളിത്തം ഉറപ്പുവരുത്തി എന്നത് മറ്റൊരു പ്രതേകതയാണ് . തുടർന്ന് നാഗസാക്കിദിനാചരണത്തിനെക്കുറിച്ച് ഒരു ഷോർട്ട്ഫിലിം കുട്ടികൾക്ക് കാണാനായി ക്ലാസ് ഗ്രൂപ്പുകളിൽ നൽകി.ക്വിസ് മത്സരം ഓൺലൈൻ യിൽ സജീവമായി , ,തുടർന്ന് ചിത്ര രജന മത്സരം നടന്നിരുന്നു .യുദ്ധം ഒന്നിനും പരിയാരം അല്ല എന്നാ ആശയം എടുത്തു പറയത്തക്കരീതിയിൽ ഉള്ള രചനകൾ ഏറെ ശ്രെധേയമായി.

സ്വാതന്ത്ര്യ ദിനം

പതിനേഴാം നൂറ്റാണ്ട് മുതൽ യൂറോപ്യൻ വ്യാപാരികൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കാലുകുത്താൻ തുടങ്ങി. പതിനെട്ടാം നൂറ്റാണ്ടോടെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി, സൈനിക ശക്തിയിലൂടെ പ്രാദേശിക രാജ്യങ്ങളെ കീഴടക്കി പ്രബലശക്തിയായി മാറി. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിനുശേഷം, ഇന്ത്യാ ഗവൺമെന്റ് ആക്റ്റ് 1858 അനുസരിച്ച്, ബ്രിട്ടീഷ് രാജഭരണകൂടം ഇന്ത്യയുടെ മേൽ നേരിട്ടുള്ള നിയന്ത്രണം ഏറ്റെടുത്തു.1885-ൽ രൂപവത്കരിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി, ഇന്ത്യയിലുടനീളം ഉയർന്നുവന്നു. പിന്നീട് രാജ്യവ്യാപകമായി നിസ്സഹകരണ പ്രസ്ഥാനങ്ങൾക്കും മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള അഹിംസാ മാർഗങ്ങളും ആരംഭിച്ചു.എന്നാ ചരിത്ര വാക്കുകൾ പങ്കുവെച്ചുകൊണ്ടു ക്ലാസ് ഗ്രൂപ്കളിൽ ഉജ്വല തുടക്കം കുറിച്ച് . സ്വാതന്ത്ര്യ സമരത്തെക്കുറിച്ച്

പൂർണമായും കോവിസ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് ഈ വർഷം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത്. വളരെ പരിമിതമായ പങ്കാളിത്തത്തോടെയാണ് സ്വാതന്ത്ര്യദിന പരിപാടികൾ നടത്തിയത്. രാവിലെ ചെറിയ തോതിൽ സ്കൂൾ മുറ്റം തോരണങ്ങൾ കൊണ്ട് അലങ്കരിച്ചു. ഈശ്വര പ്രാർത്ഥനയോടെ കൂടിയാണ് സ്വാതന്ത്യദിനാഘോഷം ആരംഭിച്ചത്.കൃത്യം 8.30 മണിക്ക് PTA പ്രസിഡണ്ട് ശ്രീ. ദേവൻ അവർകൾ കൊടിയുയർത്തി.ദേശ ഭക്തി നിരന്നു നിൽക്കുന്ന വരികളോടെയാണ് പ്രധാനാധ്യപിക ശ്രീമതി. റഹ്മത്‌നീസ.കെ പ്രസംഗം തുടഗിയത് .അൽപ്പം ചരിത്രം ഉൾപ്പെടുത്തി ..കേൾവിക്കാരെ ആകർഷിച്ചു .രാജ്യത്തിൻറെ കൊവിഡ് പോരാട്ടത്തെക്കുറിച്ചും കൊവിഡ് കാലം കുട്ടികളെ എങ്ങനെയാണ് ബാധിച്ചതെന്നും എന്തൊക്കെ പ്രശ്നങ്ങളാണ് നേരിടേണ്ടി വന്നതെന്നതും അഭിസംബോധന ചെയ്തു . തുടർന്ന് പതാകഗാനം എല്ലാവരും ചേർന്ന് ആലപിച്ചു.മദർ പിടിഎ പ്രസിഡണ്ട് ശ്രീമതി .സഫിയാമ്മ , ശ്രീ .ഫെമിൽ.പി സ്റ്റാഫ് സെക്രട്ടറി ച്ചർ എന്നിവർ സ്വാതന്ത്ര്യ ദിനാഘോഷത്തെക്കുറിച്ച് സംസാരിച്ചു. സ്വാതന്ത്ര്യ ദിനാഘോഷ വേളയിൽ സ്കൂളിൽ വരാൻ സാധിക്കാത്ത കുട്ടികൾക്ക് പരിപാടികൾ വീഡിയോ വഴി കാണാനുള്ള അവസരം ഉണ്ടാക്കി കൊടുത്തു എന്നത് വളരെ വ്യത്യസ്തത നിറഞ്ഞ ഒരു കാര്യം തന്നെയായിരുന്നു. ഗാന്ധിജി, നെഹ്റു തുടങ്ങിയ സ്വാതന്ത്ര്യസമര സേനാനികളുടെ വേഷങ്ങളിൽ കുട്ടികൾ വളരെ പുതുമ നിറഞ്ഞ ഒരനുഭവം കാഴ്ച്ച വച്ചു. സ്വാതന്ത്ര്യദിനപ്പതിപ്പ് എല്ലാ കുട്ടികളും നിർമ്മിച്ച് ക്ലാസ് ഗ്രൂപ്പുകളിൽ അവതരിപ്പിച്ചു.

സെപ്റ്റംബർ

അധ്യാപക ദിനം

അധ്യാപക ദിനമായ സെപ്റ്റംബർ 5 ന് വിദ്യാർത്ഥികൾ ഓൺലൈനായി ഗുരുവന്ദനം നടത്തി ആശംസകൾ നേർന്നു.

വിദൂര വേദി

മുൻ വർഷത്തെപ്പോലെ തന്നെ സ്കൂൾതല കലാ മത്സരങ്ങൾ ഓൺലൈനിൽ സംഘടിപ്പിക്കുകയുണ്ടായി. മലയാളം പദ്യംചൊല്ലൽ, പ്രസംഗം, ആംഗ്യപ്പാട്ട്, English Action song, ശാസ്ത്രീയ സംഗീതം, ലളിതഗാനം, മാപ്പിളപ്പാട്ട്, നാടോടി നൃത്തം തുടങ്ങിയ മത്സരയിനങ്ങൾ മൂന്നു ദിവസങ്ങളിലായി നടത്തി ആദ്യ മൂന്നു സ്ഥാനങ്ങളിൽ എത്തിയവരെ കണ്ടെത്തുകയും സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്തു. വിദ്യാർത്ഥികളും രക്ഷിതാക്കളും ഒരുപോലെ സ്വീകരിച്ച ഈ ഓൺലൈൻ കലാമത്സരം കലാമികവുകൾ പ്രകടിപ്പിക്കാനുള്ള സുവർണ്ണാവസരമായിരുന്നു.

ഓസോൺ ദിനം

സെപ്റ്റംബർ 16 ഓസോൺ ദിനത്തിൽ പരിസ്ഥിതിയിലുണ്ടായ മാറ്റങ്ങളും ഓസോൺ സംരക്ഷണത്തിന്റെ പ്രാധാന്യവും വ്യക്തമാക്കുന്ന പോസ്റ്റർ രചനകൾ കുട്ടികൾ നല്ല രീതിയിൽ തയ്യാറാക്കുകയുണ്ടായി. ഇത് പരിസര മലിനീകരണത്തിനെതിരേയുള്ള ബോധവത്കരണത്തിനും സഹായകമായി.

ഡിസംബർ

ഭിന്നശേഷി ദിനാചരണം

ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്നവരെ സമൂഹത്തിൻ്റെ മുൻനിരയിലേക്ക് കൈപിടിച്ച് ഉയർത്തുക എന്ന ആശയം മുൻനിർത്തിയാണ് ഐക്യരാഷ്ട്രസഭ ഡിസംബർ - 2ന് ലോക ഭിന്നശേഷി ദിനം ആചരിക്കുന്നത്.ഭിന്ന ശേഷി ദിനാചരണത്തിനോടുബന്ധിച്ച്" ഞങ്ങളും അതിജീവിക്കും " എന്ന വിഷയത്തെ അടിസ്ഥാനമാക്കി പോസ്റ്റർ രചന നടത്തി.മനോഹരമായ പോസ്റ്ററുകളാണ് ഓരോരുത്തരും വരച്ചത്.ഭിന്നശേഷി ദിനാചരണം ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി. റഹ്മത്‌നീസ.കെ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ശ്രീ . ഫെമിൽ .കെ മാഷ് ,ശ്രീമതി .ലെജി ഐ ഇ ഡി സി ഇൻചാർജി ആശംസകൾ നേർന്നു. ശേഷം കുട്ടികളുടെ കലാപരിപാടികൾ നടന്നു.അതിൽ എല്ലാ കുട്ടികളും പങ്കെടുത്തു. പങ്കെടുത്ത കുട്ടികൾക്ക് സമ്മാനങ്ങളും മധുരവും നൽകി. "ഞങ്ങളും അതിജീവിക്കും" എന്ന ലക്ഷ്യത്തോടെ പരിപാടി അവസാനിപ്പിച്ചു.

ക്രിസ്തുമസ്

കോവിഡ് മാനണ്ഡങ്ങൾ പാലിച്ചാണ് ക്രിസ്തുമസ് ആഘോഷം നടത്തിയത്. ക്രിസ്തുമസ് ട്രീ ഒരുക്കി. വിവിധ നിറത്തിലുള്ള നക്ഷത്രങ്ങൾ തൂക്കി. ക്രിസ്തുമസ് അപ്പൂപ്പനെ സ്വാഗതം ചെയ്തത്.എല്ലാ വിദ്യാർത്ഥികൾക്കും അപ്പൂപ്പൻ ആശംസകൾ നേർന്നു. ആശംസക്കാർഡ് മത്സരം നടത്തി.അതിൽ എല്ലാ വിദ്യാർത്ഥികളും പങ്കെടുത്തു. വർണശബളമായ ആശംസക്കാർഡുകളാണ് കുട്ടികൾ തയ്യാറാക്കിയത്. പ്രധാനാധ്യപിക റഹ്മത്‌നീസ.കെ ടീച്ചർ വിദ്യാർത്ഥികൾക്ക് കേക്ക് നൽകി. ശ്രീമതി സമീന ടീച്ചർക്ക് ക്ലാസ് കുട്ടികൾ സമ്മാനം നൽകി .മധുരമായ ഒരു ക്രിസ്തുമസ് കാലം കൂടി വരവേറ്റു.

ഗമന വഴികാട്ടി

  • വായിക്കുക
  • തിരുത്തുക
  • മൂലരൂപം തിരുത്തുക
  • നാൾവഴി കാണുക
  • ശ്രദ്ധിക്കുന്ന താളുകളുടെ പട്ടികയിൽ നിന്നു മാറ്റുക

കൂടുതൽ

ഉപകരണശേഖരം

ഉപകരണങ്ങൾ