സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അംഗീകാരങ്ങൾ

ശാസ്ത്ര - ഗണിത ശാസ്ത്രമേളയിൽ വർഷങ്ങളായി കുട്ടുകളെ പങ്കെടുപ്പിക്കുന്നു.തുടർച്ചയായ മൂന്നു വർഷം ഗണിതശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് ലഭിച്ചു.2012 ലെ ഗണിത ശാസ്ത്രമേളയിൽ സബ് ജില്ലാ - ജില്ലാതലങ്ങളിൽ ജ്യോമെട്രിക്കൽ ചാർട്ടിൽ അനൂജ് ടോമിച്ചൻ ഒന്നാം സ്ഥാനം നേടി. ഗണിത ശാസ്ത്ര പസിലിൽ സീതാലക്ഷ്മി പി ആർ സബ് ജില്ലയിൽ ഒന്നാം സ്ഥാനവും ജില്ലാതലത്തിൽ രണ്ടാം സ്ഥാനവും നേടി. 2012 മുതൽ 2019 വരെ സബ് ജില്ലാ സംസ്കൃതോൽസവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി വരുന്നു.2012 ൽ ആലപ്പുഴ ജില്ലാ സംസ്കൃതോൽസവത്തിൽ സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ് ലഭിച്ചു.2016 ൽ സബ് ജില്ലാ-ജില്ലാ പ്രവൃത്തി പരിചയമേളയിൽ പനയോല കൊണ്ടുള്ള ഉപകരണങ്ങൾ നിർമ്മിച്ച് അളകനന്ദ വിജയഘോഷ് ഒന്നാം സ്ഥാനം നേടുകയും സംസ്ഥാന തലത്തിൽ പങ്കെടുത്തു.2013 ൽ ടോജിൻ മൈക്കിൾ സബ് ജില്ലാ-ജില്ലാ പ്രവൃത്തി പരിചയമേളയിൽ ഇലക്ട്രിക് വയറിങ്ങിൽ ഒന്നാം സ്ഥാനം നേടുകയും സംസ്ഥാനതലത്തിൽ പങ്കെടുക്കുകയും ചെയ്തു.

എൽ. എസ്.എസ്/ യു. എസ്. എസ്.

2019-20 ൽ എൽ.എസ്.എസ്. നേടിയവർ

അർച്ചന അരുൺ ,ദിയ സുജീവ്, ഹന്ന റീത്ത, ഫഹിം ഷമിം, ആദി വിനായക്

2018-19 ൽ യു. എസ്. എസ്.നേടിയവർ

വി. എസ്. വസുദേവ്, മിഥുൻ രാജ്

2018-19 ൽ എൽ.എസ്.എസ് . ശ്രീദേവി അജിത്, ദിയ ജി എസ്. എന്നിവർ നേടി.

2017 -18 ൽ പ്രണവ് എസിന് എൽ.എസ്.എസ്. നേടി.

2013-14ൽ  എൽ. എസ്. എസ്. സ്കോളർഷിപ് തനുജ. S. ബാബു നേടി

2013-14ൽ യു. എസ്. എസ് സ്കോളർഷിപ് ദേവിക ഗിരീഷ് നേടി.

ഇൻസ്പയർ അവാർഡ്

ഇൻസ്പയർ അവാർഡ് ജേതാക്കൾ

2018-09 ൽ സേതുലക്ഷ്മി പി.ആർ.

2010-2011 ൽ ലിബിൻ ജോർജ്

2011-12 ൽ സീതാലക്ഷ്മി പി. ആർ.

2014-15 ൽ അഞ്ജന. M

2015-16 ൽ ആരോമൽ ഡി.

അക്ഷരമുറ്റം വിജയികൾ

2019 ൽ സബ് ജില്ലാതലം എൽ. പി. വിഭാഗം ഒന്നാം സ്ഥാനം അർച്ചന അരുൺ

2018 ൽ ജില്ലാതലം എൽ. പി. വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി ദിയ ജി എസ്. സംസ്ഥാന തലത്തിൽ പങ്കെടുത്തു.

ചിത്രരചനാ മത്സരം

2020 ൽ പഞ്ചായത്ത് തല ചിത്രരചനാ മത്സരത്തിൽ യു. പി. വിഭാഗത്തിൽ ശ്രീനന്ദ ബി ഒന്നാം സ്ഥാനം നേടി.

കായിക വിഭാഗം

2021 ൽ സെപക് താക്രോ ജില്ലാടീമിലേയ്ക്ക് സബ് ജൂനിയർ വിഭാഗത്തിൽ എ . ഫത്തിൻ ഖാൻ സെലക്ഷൻ നേടി

കലോത്സവം

2019 ൽ സബ് ജില്ലാ കലോത്സവത്തിൽ എൽ. പി. , യു. പി. വിഭാഗങ്ങളിൽ സംഘ നൃത്തത്തിൽ ഒന്നാം സ്ഥാനം

എൽ. പി. വിഭാഗം കഥാകഥനത്തി ൽ ആരാധ്യ രതീഷ് രണ്ടാം സ്ഥാനം നേടി.