ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഉച്ചഭക്ഷണം

1987 -88 അധ്യയനവർഷത്തിൽ ശ്രീമതി സൂസി മാത്യു പ്രധാന അധ്യാപികയായിരുന്ന കാലഘട്ടത്തിൽ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ശ്രീ എം. ഒ വർഗീസ് ( പി.റ്റി.എ മെമ്പർ ) ഉച്ചഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്തു.

250 കുട്ടികൾ പദ്ധതിയിൽ പങ്കാളികളായി. മാനേജ്മെൻറ് അതിനുള്ള ചിലവുകൾ വഹിച്ചു വന്നു തുടർന്നുവന്ന പദ്ധതി പിന്നീട് ഉച്ചഭക്ഷണ ആവശ്യമുള്ള കുട്ടികൾ പരിമിതമായ സാഹചര്യത്തിൽ , നിന്നു പോവുകയും ഭക്ഷണം ആവശ്യമുള്ള കുട്ടികൾക്ക് സ്കൂൾ ബോർഡിങ് ചുമതലയിൽ നൽകി വരികയും ചെയ്തു പിന്നീട് ഉച്ചഭക്ഷണ പദ്ധതി സ്കൂൾ ദൈനംദിന പ്രവർത്തനങ്ങളുടെ നിർബന്ധിത ഭാഗമാക്കിയതിനെ തുടർന്ന് 2004 - 2005 വർഷത്തിൽ ശ്രീമതി ഏലമ്മ തോമസ് പ്രധാന അധ്യാപിക ആയിരുന്നപ്പോൾ 9 - 10 - 2004 ൽ പുനരാരംഭിച്ചു.

ചെലവ് സർക്കാരിന്റെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ നിന്നും വിദ്യാഭ്യാസവകുപ്പ് നൽകിവരുന്നു കൂടാതെ അധ്യാപകരുടെയോ കുടുംബാംഗങ്ങളുടെയോ, വിവാഹവാർഷികം, പിറന്നാൾ തുടങ്ങിയ വിശേഷദിവസങ്ങളിൽ കുട്ടികൾക്ക് ബിരിയാണി , ഫ്രൈഡ് റൈസ്, തുടങ്ങിയ ഭക്ഷണങ്ങൾ ടീച്ചേഴ്സ് സ്പോൺസർ ചെയ്യാറുണ്ട്. അതുപോലെ സ്കൂൾ സന്ദർശിക്കുന്ന വിശിഷ്ടാ വ്യക്തികൾ, പൂർവവിദ്യാർത്ഥികൾ, പൂർവ്വ അധ്യാപകർ, തുടങ്ങിയവരും കുട്ടികൾക്ക് വിശിഷ്ട ഭക്ഷണം സ്പോൺസർ ചെയ്യാറുണ്ട് .2004 - 2005 പുനാരംഭിച്ച പദ്ധതി നാളിതുവരെ ഭംഗിയായി നടന്നു വരുന്നു.

പ്രതിഭാ സംഗമം  :

വിദ്യാലയം പ്രതിഭകളിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി, വിദ്യാർത്ഥികൾക്ക് തങ്ങളുടെ സ്കൂളിനു സമീപമുള്ള വ്യത്യസ്ത മേഖലകളിൽ പ്രശസ്തരായ പ്രതിഭകളെ പരിചയപ്പെടാനും അവരുടെ അറിവുകൾ പങ്കുവെക്കാനും അവരുടെ മികവുകളും വ്യക്തിത്വത്തെയും ആദരിക്കുന്നതിനുമായി പ്രതിഭാസംഗമം സംഘടിപ്പിച്ചു.

കൃത്യമായ ആസൂത്രണങ്ങൾ നടത്തി ഏതൊക്കെ പ്രതിഭകളെ പരിചയപ്പെടണം എന്നും ഓരോരുത്തരെയും സന്ദർശിക്കേണ്ട സംഘങ്ങളിൽ ഏതൊക്കെ ടീച്ചേഴ്സും കുട്ടികളും പങ്കെടുക്കണമെന്നും എന്തൊക്കെ കാര്യങ്ങൾ മനസ്സിലാക്കാനാണ് സംഗമമെന്നും മുൻകൂട്ടി തയ്യാറെടുപ്പ് നടത്തി അതിനനുസരിച്ച് സാമൂഹ്യ സാഹിത്യ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ശ്രീമതി അശ്വതി തമ്പുരാട്ടി പാലിയേക്കര കൊട്ടാരം, നാടൻ പാട്ട് ,വഞ്ചിപ്പാട്ട് . രംഗങ്ങളിൽ പ്രശസ്തരായ ശ്രീ കുട്ടപ്പൻ സാർ , നൃത്തം, സംഗീതം, ഉപകരണ സംഗീതം തുടങ്ങിയ മേഖലകളിൽ മികവ് തെളിയിക്കുകയും ജീവിത തിരക്കുകൾക്കിടയിലും കലയെ പ്രാധാന്യത്തോടെ കാണുകയും വരും തലമുറകളിൽ കലകളെ പകർന്നു കൊടുക്കാൻ വേണ്ടി പരിശീലന ക്ലാസുകൾ നൽകുകയും ചെയ്യുന്ന ശ്രീ ബാബു ഐസക് എന്നിവരുമായി അഭിമുഖം നടത്തുന്നത് മുൻകൂട്ടി അനുവാദം വാങ്ങി. സംസ്ഥാനതലത്തിൽ പ്രതിഭാസംഗമം ആരംഭിച്ച 14-11-2019 ാംതീയതി ശ്രീമതി അശ്വതി തിരുനാൾ തമ്പുരാട്ടിയെ കാണുന്നതിനായി തീരുമാനിക്കുകയും അതിനെ തമ്പുരാട്ടിയുടെ അനുവാദം വാങ്ങുന്നതിന് ' Hm, പ്രിൻസിപ്പൽ എന്നിവരുടെ സംഘം കൊട്ടാരം സന്ദർശിച്ചു. കൊട്ടാരത്തിൽ നിന്നും അനുവദിച്ച സമയത്ത് D E O എച്ച്എസ്എസ്, എച്ച് എസ് അധ്യാപകർ കുട്ടികൾ എന്നിവരുടെ സംഘം കൊട്ടാര സന്ദർശിച്ചു . തമ്പുരാട്ടിയുടെ വിദ്യാലയ ജീവിതം ,കോളേജ് പഠനം, ജീവിതശൈലി, ഭക്ഷണരീതി , വസ്ത്രധാരണരീതി, കലകളുടെ പഠന രീതി തുടങ്ങിയ കാര്യങ്ങൾ കുട്ടികളുമായി പങ്കുവെച്ച് തുടർന്ന് സ്കൂളിൽ ക്രമീകരിച്ചിരുന്ന നീരേറ്റു പുറം വള്ളംകളിയുമായിബന്ധപ്പെട്ട സമ്മേളന ഉദ്ഘാടനം ചെയ്യുന്നതിനു സ്കൂളിൽ വരുകയും കൂടുതൽ കുട്ടികളെയും അധ്യാപകരെയും കാണുകയും ചെയ്തു.

18 -11 -2019ൽ നാടൻ പാട്ട്, വഞ്ചിപ്പാട്ട് എന്നിവയിൽ പ്രശസ്ത താരം ഫോക്‌ലോർ അക്കാദമി ചെയർമൻ ആയ ശ്രീ കുട്ടപ്പൻ സാറിനെ എച്ച് എം, പ്രിസിപ്പാൾ എച്ച് എസ് എച്ച് എസ് എസ് അധ്യാപകരും കുട്ടികൾ എന്നിവർ ഉൾപ്പെട്ട സംഘം സന്ദർശിച്ചു .വിവിധ മേഖലകളിൽ അദ്ദേഹത്തിന് നിരവധി പുരസ്കാരം ലഭിച്ചിട്ടുണ്ട്. വിവിധ മേഖലകളിൽ പ്രവർത്തിച്ചുവരുന്ന തന്റെ അനുഭവങ്ങൾ കുട്ടികളോട് പങ്കുവെയ്ക്കുകയും അവരുടെ സംശയങ്ങൾ അദ്ദേഹത്തോട് ചോദിക്കുകയും ചെയ്തു.

19 -11-2019-ൽ തിരുവല്ലായിൽ വളരെ അറിയപ്പെടുന്ന കലാക്ഷേത്രം ആണ് ബിജു മെമ്മോറിയൽ മ്യൂസിക് സ്കൂൾ അതിന്റെ ഡയറക്ടറായി ശ്രീ ബാബു ഐസക് സാർ തന്റെ തൊഴിലിനൊപ്പം തുല്യപ്രാധാന്യത്തോടെ കലയെ വളർത്തി കൊണ്ടുവരികയാണ്. സംഗീത ഉപകരണം, സംഗീതം ,നൃത്തം തുടങ്ങിയ നിരവധി കലകൾ മികച്ച അധ്യാപകരുടെ ശിക്ഷണത്തിൽ ഇവിടെ പഠിപ്പിക്കുന്നു. അദ്ദേഹം തന്റെ കുട്ടിക്കാലത്ത് കലകളോടുള്ള സമീപനം എന്തായിരുന്നു , ആർക്കൊക്കെ എങ്ങനെയൊക്കെയാണ് കലകളിലേക്ക് എത്താൻ അവസരം കിട്ടുക , എങ്ങനെയൊക്കെയാണ് കലകളെ പോഷിപ്പിക്കേണ്ടത് തുടങ്ങിയ കാര്യങ്ങൾ അദ്ദേഹം ചർച്ച ചെയ്തു. കുട്ടികൾക്കായി അദ്ദേഹം ഹിന്ദി മലയാളം പാട്ടുകൾ പാടി കൊടുക്കുകയും ചെയതു.

കോവിഡ്കാല അധ്യാപനം

2019 -20 അധ്യായന വർഷാവസാനത്തിൽ പടർന്നുപിടിച്ച കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മാർച്ച് പകുതിയോടെ റെഗുലർ അധ്യായനം മുടങ്ങിയെങ്കിലും വീട്ടിൽ അകപ്പെട്ടുപോയ വിദ്യാർഥികൾക്ക് മാനസിക പിന്തുണ നൽകുന്നതിനും അവരെ പഠനപ്രവർത്തനങ്ങളോട് ചേർത്ത് നിർത്തുന്നതിനുമായി അവധിക്കാലത്ത് ചില പഠനം പിന്തുണ പ്രവർത്തനങ്ങൾ നൽകുന്നതിന് സ്കൂൾ ശ്രദ്ധിച്ചു. സ്കൂളിൽ 2018 -19 ,2019 - 20 വർഷങ്ങളിൽ സ്കൂളിൽ നടത്തിയ ഗവേഷണാത്മക ശാസ്ത്ര ശില്പശാലയുടെ പിന്തുണയോടെ കുട്ടികൾക്ക് പാഠഭാഗവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ഓൺലൈനിലൂടെ വീഡിയോയും പിഡിഎഫും നൽകി പരിശീലിപ്പിക്കുകയും കുട്ടികൾക്ക് അവരുടെ വീടുകളിൽ ലഭ്യമായ സാമഗ്രികൾ കൊണ്ട് ചെയ്യാവുന്ന 150ലധികം പരീക്ഷണങ്ങൾ ചെയ്യിപ്പിച്ചു. പഠന പിന്നോക്കാവസ്ഥയും പഠനവൈകല്യമുള്ള കുട്ടികൾ പോലും ഇരുപതിലധികം പരീക്ഷണങ്ങൾ ചെയ്തുവെന്നത് എടുത്തുപറയത്തക്ക നേട്ടമാണ്. കുട്ടികളുടെ പരീക്ഷണങ്ങൾ കാലിഡോസ്കോപ് ചാനൽ കിഡസ് ഹബ് ചാനൽ എന്നിവയിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

കൂടാതെ ഓരോ ദിനാചരണങ്ങളും അർഹിക്കുന്ന പ്രാധാന്യത്തോടെ ആചരിക്കുന്നു. ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട പതിപ്പുകൾ പോസ്റ്റുകൾ ചാനൽ ചിത്രപ്രദർശനങ്ങൾ പ്രസംഗങ്ങൾ പ്രഭാഷണങ്ങൾ ശാസ്ത്ര പാട്ടുകൾ സ്ലൈഡ് പ്രസേൻറ്റേഷൻ തുടങ്ങിയവ ചെയ്യുന്നതിന് ഓൺലൈൻ പരിശീലനം നൽകുകയും കുട്ടികൾ ഏറ്റെടുത്തു ചെയ്ത പ്രവർത്തനങ്ങൾ യൂട്യൂബിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. ജൂൺ ഒന്നുമുതൽ തന്നെ ഓൺലൈൻ ക്ലാസുകൾ വിക്ടേഴ്സ് ചാനൽ വഴി കുട്ടികൾ കാണുന്നുണ്ട് എന്ന് ഉറപ്പു വരുത്തിയിട്ടുണ്ട്. ഓരോ ദിവസവും അതാത് വിഷയത്തിന് അധ്യാപകർ ക്ലാസിനു മുൻപും ശേഷവും കുട്ടികളെ ഫോണിലും വാട്സാപ്പിൽ ബന്ധപ്പെടുകയും ക്ലാസ്സുകൾ കാണുന്നുണ്ടെന്ന് ഉറപ്പാക്കുകയും സംശയങ്ങൾ തീർത്തു നൽകുകയും ആവശ്യമായി നോട്ടുകളും തുടർ പ്രവർത്തനങ്ങളും വർക്ക് ഷിറ്റുകളും നൽകുകയും ചെയ്യുന്നു. യൂണിറ്റ് അവസാനിക്കുമ്പോൾ മൂല്യനിർണയ വർക്ക് ഷീറ്റുകളും പരീക്ഷകളും നൽകുന്നു. ഓരോ വിഷയങ്ങൾക്കും ആശയവ്യക്തത കിട്ടുന്നതിനായി വീഡിയോകളും വായന സാമഗ്രികളുടെ പിഡിഎഫ് നൽകുന്നു.

ഹലോ ഇംഗ്ലീഷുമായി ബന്ധപ്പെട്ട story telling, story writing, story book, skit, listen and draw , picture drawing, greeting Card preparation, adding more lines to poem തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്യുന്നു. രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ ശാസ്ത്ര സ്കിറ്റ് സെമിനാർ ഇവ ചെയ്യുന്നുണ്ട് വായനാവാരം വന്യജീവി വാരം ബഹിരാകാശവാരം എന്നിവ ഭംഗിയായി നടത്തി. ശിശുദിനവുമായി ബന്ധപ്പെട്ട കുട്ടികൾക്ക് നിരവധി പ്രവർത്തനങ്ങൾ നൽകിയിട്ടുണ്ട്. പഠനപ്രവർത്തനങ്ങൾ അധ്യാപകർ ചെയ്തത് മനസ്സിലാക്കി അതുപോലെ പാഠാസൂത്രണം നടത്തി തങ്ങൾക്ക് താൽപര്യമുള്ള വിഷയങ്ങളിൽ തങ്ങളുടെ സഹപാഠികൾക്ക് ക്ലാസ്സെടുക്കുന്നതിന്നുള്ള അവസരം നൽകി. ഈ പ്രവർത്തനങ്ങൾ കുട്ടികൾ ആവേശത്തോടെ ഏറ്റെടുക്കുകയും കുട്ടി അധ്യാപകരായി സഹപാഠികൾക്ക് വിവിധ വിഷയങ്ങളിൽ ക്ലാസെടുക്കുകയും ചെയ്തു. ഇങ്ങനെ എടുത്ത ക്ലാസുകളിൽ മികച്ചവ കാലിഡോസ്കോപ് ചാനൽ കേരളത്തിലെ 14 ജില്ലകളിൽ നടത്തിയ ബെസ്റ്റ് ചൈൽഡ് ടീച്ചർ പുരസ്കാരം മത്സരത്തിന് അയക്കുകയും 150ലേറെ പാർട്ടിസിപെൻഡിൽ നിന്നും രണ്ട് റൗഡ് മത്സരത്തിനുശേഷം ഫൈനൽ റൗണ്ടിലേക്ക് അഞ്ചാം ക്ലാസിലെ 2 കുട്ടികളെ ദക്ഷിണ, അക്സ സൂസൻ ജേക്കബ് എന്നീ കുട്ടികൾ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു 24 പേരടങ്ങിയ ഫൈനൽ റൗണ്ടിൽ നിന്നും ബെസ്റ്റ് ചൈൽഡ് ടീച്ചറായി തെരഞ്ഞെടുക്കപ്പെട്ട ആറുപേരുടെ സംഘത്തിൽ ദക്ഷിണ എത്തുകയും അവാർഡ് കരസ്ഥമാക്കുകയും ചെയ്തു