പി.എം.എം.യു.പി.എസ് താളിപ്പാടം/ലിറ്റിൽ കമന്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
15:17, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48471 (സംവാദം | സംഭാവനകൾ) (ലിറ്റിൽ കമന്റ്സ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലിറ്റിൽ കമന്റ്സ്

വിനോദവും വിജ്ഞാനവും കോർത്തിണക്കി, സ്കൂളിൽ നടക്കുന്ന ഓരോ പ്രവർത്തനങ്ങളും  പൊതുജന സമക്ഷം സമർപ്പിക്കുന്നതിന് വിദ്യാർത്ഥി കൂടെ നേതൃത്വത്തിൽ സ്കൂൾ ന്യൂസ് ചാനൽ പ്രവർത്തിച്ചുവരുന്നു.

വാർത്തകൾ മാത്രമല്ല  വിജ്ഞാനവും വിനോദവും കുട്ടികളുടെ സർഗ്ഗശേഷികളും കോർത്തിണക്കിക്കൊണ്ടാണ് ലിറ്റിൽ കമന്റ്സ് പ്രക്ഷേപണം തുടരുന്നത്. സർഗാത്മക ശേഷികൾ വളർത്തുന്നതിനും ആശയ പാടവം വികസിപ്പിക്കുന്നതിനും ഈ ചാനൽ വഴി കുട്ടികൾക്ക് അവസരം ലഭിക്കുന്നു.

വാർത്താവതരണങ്ങൾ,സ്കൂൾ പ്രവർത്തനങ്ങളുൾക്കൊള്ളുന്ന പ്രത്യേക പരിപാടികൾ, ദിനാചരണ സന്ദേശങ്ങൾ, കുട്ടികളുടെ കലാവിഷ്കാരങ്ങൾ, ടീച്ചറും കുട്ട്യോളും തുടങ്ങിയ പ്രോഗ്രാമുകളാൽ വിഭവ സമൃദ്ധമാണ് ലിറ്റിൽ കമന്റ്സ്.