പി.എം.എം.യു.പി.എസ് താളിപ്പാടം/കോർണർ പിടിഎ

Schoolwiki സംരംഭത്തിൽ നിന്ന്
15:05, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48471 (സംവാദം | സംഭാവനകൾ) ('== കോർണർ പിടിഎ == എല്ലാ വർഷവും വിവിധ പ്രദേശങ്ങളി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കോർണർ പിടിഎ

എല്ലാ വർഷവും വിവിധ പ്രദേശങ്ങളിൽ കോർണർ പിടിഎ നടന്നുവരുന്നു.

രക്ഷിതാക്കളുടെ ജോലിത്തിരക്കുകൾ എല്ലാം കഴിഞ്ഞ് രാത്രി ആറുമണിക്ക് ആരംഭിക്കുന്ന കോർണർ പിടി എയിൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും മികച്ച പങ്കാളിത്തം ഉണ്ടാവാറുണ്ട്. കുട്ടികളുടെ പഠന സംബന്ധമായ പ്രശ്നങ്ങൾ,അവർ അനുഭവിക്കുന്ന മാനസിക പ്രശ്നങ്ങൾ,പഠന വൈകല്യങ്ങൾതുടങ്ങിയ വിവിധ പ്രശ്നങ്ങൾ കോർണർ പിടി എയിൽ ചർച്ച ചെയ്യാറുണ്ട്.

കോർണർ പി ടി എ ഒരു ഉത്സവപ്രതീതി യോടെയാണ് നടത്താറുള്ളത്. രക്ഷിതാക്കളുടെയും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും വിവിധ കലാപരിപാടികൾ,പ്രാദേശിക കലാകാരന്മാർ, പൂർവ്വ വിദ്യാർത്ഥികൾ എന്നിവർക്കുള്ള അവസരം, സ്കൂളിലെ തനത് പ്രവർത്തനങ്ങളുടെ അവതരണം, സ്കൂൾ റിപ്പോർട്ട് അവതരണം തുടങ്ങിയവ കൊണ്ട് കോർണർ പി ടി എ ശ്രദ്ധേയമാവാറുണ്ട്.

ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത് ജനപ്രതിനിധികളാണ് ഈ പ്രോഗ്രാം ഉദ്ഘാടനം ചെയ്യാറുള്ളത്.