ഗവ. യു പി സ്കൂൾ മാടമ്പിൽ/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്
14:24, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36460 (സംവാദം | സംഭാവനകൾ) (തിരികെ വിദ്യാലയത്തിലേക്ക് 21)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഒന്നര വർഷത്തെ ഇടവേളക്കുശേഷം സ്കൂൾ തുറക്കുവാനുള്ള നിർദ്ദേശം കോവിഡ് അവലോകന യോഗത്തിൽ തീരുമാനമായതിൻെറ അടിസ്ഥാനത്തിൽ 2021 നവംബർ ഒന്നാം തീയതി മുതൽ കേരളത്തിലെ സ്കൂളുകൾ തുറന്നിരിക്കുകയാണ്. കുറ്റമറ്റ രീതിയിൽ ഒരുതരത്തിലും ബുദ്ധിമുട്ടുണ്ടാക്കാതെ നവംബർ ഒന്നാം തീയതി തന്നെ മാടമ്പിൽ ഗവൺമെൻറ് യുപി സ്കൂളും പ്രവർത്തനമാരംഭിച്ചു.

സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ SMC, MPTA രക്ഷാകർത്താക്കൾ എന്നിവരുമായി ആശയവിനിമയം നടത്തിയതിനുശേഷമാണ് സ്കൂൾ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിയത്. സ്കൂളിൽ കൈക്കൊള്ളേണ്ട നടപടികൾ, ആരോഗ്യപരമായ ബോധവൽക്കരണം എന്നിവയെപ്പറ്റി ഓൺലൈനായി കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും ബോധവൽക്കരണം നടത്തിയിരുന്നു. സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി അറ്റകുറ്റപ്പണി മുതൽ അധ്യാപക-അനധ്യാപക വാക്സിനേഷൻ വരെയുള്ള കാര്യങ്ങൾ പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിരുന്നു. സ്കൂൾ ശുചീകരണ പ്രവർത്തനങ്ങളിൽ SMC, MPTA, പൗരസമിതി, അധ്യാപകർ എന്നിവരുടെ പൂർണ്ണ സഹകരണം സ്കൂളിന് ഒപ്പമുണ്ടായിരുന്നു.

കൊവിഡ് കാലത്ത് കുട്ടികളുടെ പഠനത്തിൽ ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ വേണ്ടി നിർധനരായ കുട്ടികൾക്ക് മൊബൈൽ ഫോൺ വിതരണം നടത്തിയിരുന്നു. സ്കൂൾ തുറക്കുന്നതിൽ രക്ഷാകർത്താക്കൾക്ക് സന്തോഷമുണ്ടെങ്കിലും കോവിഡിൻെറ ഭീതിയിൽ കുട്ടികളെ സ്കൂളിലേക്ക് അയക്കുന്നതിൽ രക്ഷിതാക്കൾ ആശങ്കയിലാണ്. കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിൽ സ്കൂൾ അധികൃതർ രക്ഷാകർത്താക്കളെ പരമാവധി ബോധവൽക്കരണം നടത്തിയിരുന്നു.

ആരോഗ്യവകുപ്പിന്റെ ജാഗ്രതാക്ലാസ്സ്
പോലീസിന്റെ മുൻകരുതൽ നിർദ്ദേശങ്ങൾ