എ.എം.എൽ.പി.എസ്.നടുവട്ടം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
14:16, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20632 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ തിരുവേഗപ്പുറ ഗ്രാമപഞ്ചായത്തിലെ കൈപ്പുറം നടുവട്ടം പ്രദേശങ്ങൾ അതിർത്തി പങ്കിടുന്ന കൊപ്പം -വളാഞ്ചേരി മെയിൻ റോഡിനരികിലാണ് ഈ കൊച്ചു വിദ്യാലയം നിലകൊള്ളുന്നത് .വിദ്യാഭ്യാസ രംഗത്ത് പിന്നോക്കം നിന്നിരുന്ന ഭൂരിപക്ഷം ബീഡിത്തൊഴിലാളികളും കർഷകരുമടങ്ങിയ ദരിദ്ര ജനവിഭാഗങ്ങൾ താമസിച്ചിരുന്ന ഈ കൊച്ചു ഗ്രാമത്തിൽ മത ഭൗതിക വിദ്യാഭ്യാസത്തിൽ തല്പരനായിരുന്ന പരേതനായ അഴകൻ കണ്ടത്തിൽ കുഞ്ഞാലൻ മൊല്ല എന്ന മഹാനുഭാവൻ മുൻകൈയെടുത്താണ് ഈ വിദ്യാലയത്തിനു 1921 ൽ തുടക്കം കുറിച്ചത് . സ്ഥാപക മാനേജർ എ കെ കുഞ്ഞാലൻ മൊല്ലയുടെ കാലശേഷം പരേതനായ ഉമ്മെർമൊല്ലയുടെ ശ്രമഫലമായി സ്കൂൾ കൂടുതൽ പുരോഗതി കൈവരിക്കുകയൂം ഇന്നത്തെ നിലയിലേക്ക് എത്തുകയും ചെയ്തു .1925 ൽ സ്ഥിരമായ അംഗീകാരം ലഭിക്കുകയും ചെയ്തു .