എ.എം.എൽ.പി.എസ് കല്ലരട്ടിക്കൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഹരിതാഭമായപശ്ചിമഘട്ട മല നിരകളോട് ചേർന്ന് ശാന്തമായി ഒഴുകുന്ന ചാലിയാറിന് ഓരം പറ്റി വിശാലമായി കിടക്കുന്ന ഏറനാട് താലൂക്ക്. ഈ താലൂക്കിൽ സംസ്കാര സമ്പന്നമായ

തികച്ചും ഗ്രാമാന്തരീക്ഷം നിലനിൽക്കുന്ന കല്ലരട്ടിക്കൽ എന്ന കൊച്ചു ഗ്രാമം.

തിരുത്തി കുന്നുകൾക്കുമപ്പുറം ചെക്കുന്ന് മലകളും കടന്നെത്തുന്ന തണുത്ത കാറ്റ് എപ്പോഴും ഈ ഗ്രാമത്തെ കുളിർമയുള്ളതാക്കി മാറ്റുന്നു. ഈസ്റ്റ് വടക്കും മുറി മുതൽ നീളുന്ന പഴയ രാജവീഥി

ഇന്ന് ഏറെക്കുറെ പലരും കൈയ്യേറി കഴി‍ഞ്ഞിരിക്കുന്നു. പഴയ പ്രതാപത്തിന്റെ നേർത്ത സാക്ഷിപത്രമായി ഇന്നും പലയിടങ്ങളിലും വീതിയേറിയ റോഡ് ഇവിടെ കാണാം.

കല്ലരട്ടിക്കൽ ഗ്രാമത്തിന്റെ ഹൃദയം കല്ലരട്ടിക്കൽ എ.എം.എൽ.പി സ്കൂൾ തന്നെയാണ്.ഗ്രാമത്തിനാവശ്യമായ ഏതു ചർച്ചയും ആരംഭിക്കുന്നത് സ്കൂളിൽ നിന്ന് തന്നെയാണ്. നിഷ്കളങ്കരായ

ഗ്രാമീണർ എന്നും ഈ നാടിന്റെ പ്രത്യേകതയാണ്. ചെറുപുഴക്ക് പാലം ഉണ്ടായതിൽ പിന്നെയാണ് ഈ ഗ്രാമത്തിന്റെ വളർച്ചയാരംഭിക്കുന്നത്. ഈ വളർച്ചക്ക് നിർണ്ണായകമായ പങ്കുവഹിച്ചത്

കല്ലരട്ടിക്കൽ എ.എം.എൽ.പി സ്കൂളാണ്.

1976 ൽ സ്കൂൾ ആരംഭിക്കുന്നതിന് മുമ്പ് ചില വ്യക്തികൾ ചേർന്ന് നടത്തിയിരുന്ന "കുടക്കാൽ" കമ്പനിയായിരുന്നു ഇവിടെ പ്രവർത്തിച്ചിരുന്നത്. എന്നാൽ വിദ്യാഭ്യാസപരമായി പിന്നോക്കം

നിൽക്കുന്ന നാടിനെ ഉയർത്തിക്കൊണ്ട് വരുന്നതിനു വേണ്ടി മടത്തുംപാട്ട് സീതി ഹാജി എന്നവർ മുൻകൈ എടുത്ത് 1976 ൽ എയ്ഡഡ് മാപ്പിള എൽ.പി സ്കൂളായി മാറ്റുകയായിരുന്നു. നാട്ടുകാരു

ടെയും സഹപ്രവർത്തകരുടെയും നിർലോഭമായ പിന്തുണ അദ്ധേഹത്തിന് ലഭിച്ചിരുന്നു.

ശശിധരൻ മാസ്റ്റർ ഹെ‍ഡ്മാസ്റ്ററായി 1976 ൽ സ്കൂൾ ആരംഭിക്കുമ്പോൾ കേവലം മൂന്ന് അധ്യാപകർ മാത്രമേ സ്കൂളിൽ ഉണ്ടായിരുന്നുള്ളൂ. ഹെഡ്മാസ്റ്റർക്ക് പുറമെ സെലിൻ ടീച്ചർ ,

അഹമ്മദ് കുട്ടി മാസ്റ്റർ എന്നിവരായിരുന്നു മറ്റദ്ധ്യാപകർ. ആദ്യ ബാച്ചിൽ നൂറിലധികം കുട്ടികൾ ഒന്നാം ക്ലാസ്സിൽ ചേർന്നു. രണ്ടു ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയുമായി പ്രവർത്തനം

ആരംഭിച്ച സ്കൂളിൽ ഉൾക്കൊള്ളിക്കാൻ പറ്റാത്തത്ര കുട്ടികൾ ചേർന്നത് കൊണ്ട് ഓഫിസ് മുറിയും ക്ലാസ് മുറിയായി പ്രവർത്തിക്കുകയായിരുന്നു. ശശിധരൻ മാസ്റ്റർക്ക് ശേഷം സരസ്വതി

ടീച്ചർ , ഇമ്മാനുവൽ മാസ്റ്റർ , ശ്രീദേവി ടീച്ചർ , റീത്താമ്മ ടീച്ചർ എന്നിവർ പ്രധാനാദ്ധ്യാപകരായി. ഇപ്പോൾ ബഷീർ കപ്പച്ചാലി പ്രധാനാദ്ധ്യാപകനും 7 സഹ അദ്ധ്യാപകരും 1 അറബിക് അദ്ധ്യാപകനുമടക്കം 9 അദ്ധ്യാപകരാണുള്ളത്.

ഭൗതിക സൗകര്യങ്ങൾ വളരെ കുറവായിരുന്ന സ്കൂളിൽ ഇപ്പോൾ എല്ലാവിധ സൗകര്യങ്ങളുമുണ്ട്. 1 മുതൽ 4 വരെയുള്ള ക്ലാസുകളിൽ ഇംഗ്ലീഷ് മീ‍ഡിയം ‍ഡിവിഷനുകളുൾപ്പെടെ

8 ഡിവിഷനുകളിലായി 181 കുട്ടികൾ പഠിക്കുന്നു. വിശാലമായ ബാത്ത് റൂം സൗകര്യവും കുടിവെള്ള സൗകര്യവും ലഭ്യമാണ്. ഏതാണ്ട് ഒരു ഏക്കർ വിസ്തൃതിയിലുള്ള സ്കൂൾ കോമ്പൗണ്ടിൽ

ഔഷധോദ്യാനവും വിശാലമായ കളിസ്ഥലവുമുണ്ട് . ഇത് കുട്ടികൾക്ക് കായിക മൽസരങ്ങൾക്ക് പരിശീലനം നൽകാൻ ഉതകുന്നുണ്ട്. തൻമുലം സബ്ജില്ലാ കായിക മൽസരങ്ങളിൽ

എന്നും മികച്ച നിലവാരം പുലർത്താൻ സാധിക്കുന്നുണ്ട്. കൂടാതെ വൈകുന്നേരങ്ങളിൽ പൂർവ്വ വിദ്യാർത്ഥികളടക്കം നാട്ടുകാർ വിവിധ കളികൾക്കായി ഗ്രൗണ്ട് ഉപയോഗിക്കുന്നു.

മൂന്ന് കെട്ടിടങ്ങളിലായി എട്ട് ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയുമുണ്ട്. 2018 മുതൽ LKG UKG ക്ലാസുകൾ ആരംഭിച്ചു. സബ്ജില്ലയിലെ മികച്ച സ്കൂളുകളുടെ പട്ടികയിൽ മുൻനിരയിൽ

തന്നെയാണ് സ്കൂളിന്റെ സ്ഥാനം. കർമ്മോത്സുകരായ പി .ടി .എ , എം .ടി .എ കമ്മിറ്റി സ്കൂളിന്റെ പ്രത്യേകതയാണ് . പിന്നോക്കം നിൽക്കുന്ന വലിയ ഒരു വിഭാഗം വിദ്യാർത്ഥികളുടെ

ആശാകേന്ത്രമാണ് ഈ സ്ഥാപനം.