ഡയറ്റ് ആറ്റിങ്ങൽ/ഗണിത ക്ലബ്ബ്
സബ്ജില്ല ,ജില്ല ,സംസ്ഥാന ഗണിതശാസ്ത്ര മേളയിൽ തുടർച്ചയായ 10 വർഷങ്ങളായി ഒന്നാം സ്ഥാനവും ബെസ്റ്റ് സ്കൂൾ അവാർഡ് നേടി വരുന്നത് ഡയറ്റ് സ്കൂളിലെ കൊച്ചു മിടുക്കരാണ്. ജില്ലയിലെ ആദ്യ ഗണിതലാബ് സജ്ജീകരിച്ചു ഉദ്ഘാടനം നിർവഹിച്ചു മാതൃകയായത് ഡയറ്റ് സ്കൂളാണ്. പ്രവർത്തനങ്ങളും ഗണിതലാബും പരിചയപ്പെടാനായി മറ്റു സ്കൂളുകളിൽ നിന്ന് അധ്യാപകരും കുട്ടികളും ഇവിടെ എത്താറുണ്ട്. മുൻവർഷങ്ങളിൽ മികച്ച പ്രവർത്തനങ്ങൾക്ക് ഡി ഇ ഒ യിൽ നിന്ന് ക്യാഷ് അവാർഡും ലഭിച്ചു.