1906 ൽ സ്ഥാപിതമായ ചടയമംഗലം ഗവ യു പി എസ് ചരിത്രപ്രസിദ്ധമായ ജഡായുപ്പാറയുടെ താഴ് വാരത്തിൽ സ്ഥിതി ചെയ്യുന്നു. ലോവർ പ്രൈമറി വിദ്യാലയമായി ആരംഭിച്ച സ്കൂൾ 1985 ൽ അപ്പർ പ്രൈമറി വിദ്യാലയമായി ഉയർത്തി. പ്രീ പ്രൈമറി തലം മുതൽ ഏഴാം ക്ലാസ് വരെ ഏകദേശം എണ്ണൂറിനടുത്ത് വിദ്യാർഥികൾ ഈ സ്ഥാപനത്തിൽ പഠിച്ചു വരുന്നു. ഓരോ വർഷവും കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവാണുള്ളത്.

ചടയമംഗലം ഗ്രാമ പഞ്ചായത്തിലെ ആദ്യ വിദ്യാലയമായ ഗവ.യു.പി.എസ് തുടങ്ങിയ കാലം മുതൽ നാളിതുവരെയും വിദ്യാഭ്യാസ രംഗത്ത് മഹത്തായ പാരമ്പര്യവും പ്രൗഡിയും നില നിർത്തിവരികയാണ്. ലോക ടൂറിസം മാപ്പിൽ ഇടം പിടിച്ച ജഡായു പാറയോടൊപ്പം ഗവ.യു.പി.എസ്.ചടയമംഗലം സാധാരണക്കാരിൽ സാധാരണക്കാരുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് നിറം പകർന്ന് പരിലസിക്കുന്നു.

ആദ്യകാല അധ്യാപകരെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. കിട്ടിയ വിവരമനുസരിച്ച് പാർവ്വതിയമ്മ ടീച്ചർ, കുഞ്ഞിക്കുട്ടി പിള്ളസാർ തുടങ്ങിയവരുൾപ്പെടെ ഏതാനും പ്രഗത്ഭരായ അധ്യാപകരുടെ നേതൃത്വത്തിലായിരുന്നു സ്കൂൾ പ്രവർത്തനങ്ങൾ നടന്നിരുന്നത്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം