ഗവ എച്ച് എസ് എസ് അഞ്ചേരി/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
23:09, 23 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22065anchery (സംവാദം | സംഭാവനകൾ) (''''സയൻസ് ക്ലബ് പ്രവർത്തനങ്ങൾ''' ലക്ഷ്യങ്ങൾ (1)ശാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സയൻസ് ക്ലബ് പ്രവർത്തനങ്ങൾ

ലക്ഷ്യങ്ങൾ

(1)ശാസ്ത്രാഭിരുചിയും പ്രക്രിയാ ശേഷികളും വളർത്തുക. (2)ശാസ്ത്ര പഠനത്തിലൂടെ സാമൂഹ്യ നന്മക്ക് പ്രാപ്തമാവുക. (3)കുട്ടികളിൽ നിരീക്ഷണ പരീക്ഷണ പാടവം വളർത്തി യുക്തി ചിന്തയും ശാസ്ത്രീയ മനോഭാവവും വളർത്തുക. (4)ശാസ്ത്ര പഠനത്തിലെ മികവ് പുലർത്തുന്നവർക്ക് ഉയർന്ന നിലവാരത്തിലെത്താൻ പ്രത്യേകപരിശീലനം നൽകുക.

പ്രവർത്തനങ്ങൾ

.സെമിനാറുകൾ പ്രോജെക്റ്റുകൾ എന്നിവ തയ്യാറാക്കുക.
.ദിനാചരണങ്ങൾ നടത്തുക.
.സയൻസ് ലാബ് നവീകരണം -സയൻസ് ലാബ് നവീകരിക്കുക വഴി പഠനം കൂടുതൽ 
 പ്രവർത്തനാധിഷ്ഠിതമാക്കുന്നു. 
.ശാസ്ത്ര സംബന്ധമായ മാസികകൾ മറ്റ് പ്രസിദ്ധീകരണങ്ങൾ റെഫറൻസ് ഗ്രന്ഥങ്ങൾ എന്നിവ 
 ഉൾപ്പെടുത്തി സയൻസ് ലൈബ്രറി നിർമ്മിക്കുന്നു .
.ഗവേഷണ പ്രോജെക്റ്റുകൾ തയ്യാറാക്കുക.
.വ്യക്തിഗത പ്രൊജക്റ്റ് ഗ്രുപ്പ് പ്രൊജക്റ്റ്  എന്നീ  വിഭാഗങ്ങളിലായി പഠന ഗവേഷണ 
 പ്രോജെക്റ്റുകൾ തയ്യാറാക്കുന്നു.ശാസ്ത്രമേള വിജ്ഞാനോത്സവം എന്നിവ നടത്തുന്നു.

ചാന്ദ്രദിനം സയൻസ് ക്ലബ്ബിന്റെയും സോഷ്യൽസയൻസ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ചാന്ദ്രദിനം നടത്തിയത്.ഒരാഴ്ച അസംബ്ലിയിൽ ചന്ദ്രനെ സംബന്ധിക്കുന്ന ശാസ്ത്ര സത്യങ്ങൾ വായിച്ചു.ചാർട്ടുകളും പോസ്റ്ററുകളും തയ്യാറാക്കി പതിപ്പ് തയ്യാറാക്കി.സിനിമ പ്രദർശിപ്പിച്ചു.

  പ്രമാണം:Sasthramm 1-min.pdf
  പ്രമാണം:Ssss (1).pdf