ഇ.എം. ഗവ.എച്ച്.എസ്.എസ്. ഫോർട്ടുകൊച്ചി

Schoolwiki സംരംഭത്തിൽ നിന്ന്
15:12, 29 നവംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26014HSS (സംവാദം | സംഭാവനകൾ)

പ്രമാണം:EMGHSFortkochi.jpg

ഇ.എം. ഗവ.എച്ച്.എസ്.എസ്. ഫോർട്ടുകൊച്ചി
വിലാസം
വെളി, ഫോര്‍ട്ടുകൊച്ചി

എറണാകുളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
29-11-201626014HSS



ആമുഖം

മെട്രോപൊളിറ്റന്‍ സിറ്റിയായി ഉയര്‍ന്നു കൊണ്ടിരരിക്കുന്ന കൊച്ചിയുടെ പടിഞ്ഞാറന്‍ തീരപ്രദേശമായ ഫോര്‍ട്ടുകൊച്ചി പച്ചപ്പട്ടു ചുറ്റിയ നവോഢയെപ്പോലെ സുന്ദരിയായ പ്രകൃതിക്ക് മാറ്റു കൂട്ടുന്നു.കൊച്ചി പട്ടണത്തിന്റെ ഇതര ഭാഗങ്ങളില്‍ നിന്ന് ഫോര്‍ട്ടുകൊച്ചിയിലേയ്ക്കു വരുന്ന യാത്രക്കാര്‍ വെളിക്കവലയില്‍ എത്തുമ്പോള്‍ ഹാ ‌.എന്തു സുഖം എന്ന് അറിയാതെ പറഞ്ഞുപോകും. പോര്‍ട്ടുഗീസ് ഭരണകാലത്തിന്റെ പ്രൗഢിയും പൈതൃകവും വിളിച്ചോതുന്നവയാണ്. ഇവിടുത്തെ തണല്‍മരങ്ങളും വാസ്തുശില്പവിദ്യയുടെ പെരുമ അറിയിക്കുന്ന കെട്ടിടങ്ങളും. നാവികസേനാ ആസ്ഥാനം, പ്രസിദ്ധമായ കടല്‍ത്തീരം, അലക്കുകേന്ദ്രം, ഓപ്പണ്‍ എയര്‍തിയറ്റര്‍,ദേവാലയം,ശ്മശാനം എന്നിങ്ങനെ വിവിധങ്ങളായ കേന്ദ്രങ്ങള്‍ ഈ പ്രദേശത്തെ തന്ത്രപ്രധാനമായ മേഖലയാക്കി മാറ്റുന്നവയാണ്. ഇ പ്രദേശത്ത് ഗാംഭീരത്തോടെ തലയുയര്‍ത്തി നില്‍ക്കുന്ന ഇ.എം.ജി.എച്ച്.എസ്. ബീച്ച് സ്ക്കൂള്‍ എന്ന പേരില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത് 1912-ലാണ്.ഫോര്‍ട്ടുകൊച്ചി മുന്‍സിപ്പാലിറ്റിയുടെ സാമൂഹ്യ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിച്ചു തുടങ്ങിയ 12 സ്ക്കൂളുകളുടെ കൂട്ടത്തില്‍ വിശാലമായ വെളി മൈതാനിയില്‍ സ്ഥിതി ചെയ്തിരുന്ന ആര്‍മി ക്യാബ് കെട്ടിടത്തിലേയ്ക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിച്ചത് 1921 ലാണ്. മുനിസിപ്പല്‍ എല്‍.പി.എസ്,വെളളി എന്ന പേരില്‍ തുടര്‍ന്നു പ്രവര്‍ത്തിച്ച സ്ക്കൂളിന് 1932 നവംബര്‍ 21 ന് വിശാലമായ ഒരു കെട്ടിടം പണിതുയര്‍ത്തി. തുടര്‍ന്ന്സ്രീ.സിദ്ധാര്‍ത്ഥന്‍ മാസ്റ്ററുടെ കാലയളവില്‍ പ്രസ്തുത സ്ക്കൂള്‍ യു.പി.സ്ക്കൂളായി ഉയര്‍ത്തുകയുണ്ടായി.

നിലവിലുള്ള സ്ക്കൂള്‍ നാമകരണ ചരിത്രത്തിലേയ്ക്ക് കണ്ണോടിക്കുമ്പോള്‍ കൗതുകവും വിസ്മയാവഹവുമായ ചില ചരിത്രാംശങ്ങളിലേയ്ക്ക് ഗവേഷണകൗതുകികള്‍ ചെന്നെത്തിപ്പെടും. 1937 മേയ് മാസം 12-ാം തീയതി ബ്രിട്ടനില്‍ വെച്ച് എഡ്വേര്‍ഡ് ആറാമന്‍ രാജാവിന്റെ കീരിടധാരണചടങ്ങ് നടക്കുന്ന അവസരത്തില്‍ തത്സംബന്ധമായആഘോഷ ചടങ്ങുകള്‍ക്ക് ഫോര്‍ട്ടുകൊച്ചി മുന്‍സിപ്പാലിറ്റിയും വേദിയാക്കുകയുണ്ടായി.തദവസരത്തില്‍ മുന്‍സിപ്പാലിറ്റി സ്ക്കൂളുകളിലൊന്നായ ഈ സ്ക്കൂള്‍ എഡ്വേര്‍ഡ് മെമ്മോറിയല്‍ മുന്‍സിപ്പല്‍ യു.പി.എസ്. വെളി എന്ന് നാമകരണം ചെയ്യപ്പെട്ടു.

1965 ല്‍ ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടപ്പോള്‍ സ്ക്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റര്‍ ശ്രീ.പി.ഒ തോമസായിരുന്നു.19.11.1965 ലാണ് അദ്ദേഹം എച്ച്.എം ആയി ചാര്‍ജെടുത്തത്.തുടര്‍ന്ന് 1800 ഓളം വിദ്യാര്‍ത്ഥികളെ അറിവിന്റെ വെളിച്ചം പകരുന്ന കൊച്ചിയിലെ മികച്ച സ്ക്കൂളുകളിലൊന്നായി ഈ സ്ക്കൂള്‍ വളര്‍ന്നു വികസിച്ചു.ഏറെക്കാലം കഴിയും മുമ്പുതന്നെ അപ്പര്‍ പ്രൈമറി/ഹൈസ്ക്കൂള്‍ നിലനിര്‍ത്തിക്കൊണ്ട് എല്‍.പി.വിഭാഗം പ്രത്യേക ബ്ലോക്കായി പ്രവര്‍ത്തിച്ചു തുടങ്ങി. സ്ക്കൂളിന്റെ നിലവിലുള്ള പ്രധാനകെട്ടിടം പണിതുയര്‍ത്തിയത് ശ്രീമതി തങ്കമ്മ ഇടിക്കുള ഹെഡ്മിസ്ട്രസ്സായിരുന്ന കാലത്തായിരുന്നു. ശ്രീമതി രാജേശ്വരി ടീച്ചര്‍ ഹെഡ്മിസ്ട്രസ്സായിരുന്ന കാലഘട്ടത്തില്‍ അന്നത്തെ ജി.സി.ഡി.എ ചെയര്‍മാന്‍ ശ്രീ.കൃഷ്ണകുമാറിന്റെ പ്രത്യേക താല്പര്യപ്രകാരം സ്ക്കൂളിന്റെ മുഖഛായതന്നെ മാറ്റിക്കൊണ്ട് ചുറ്റുമതില്‍ പണിയുകയും കുളങ്ങള്‍ നികത്തി വിശാലമായ സ്ക്കൂള്‍ മുറ്റം ഒരുക്കുകയും ചെയ്തു. വെളി മൈതാന സൗന്ദര്യവല്ക്കരണം എന്ന് പ്രത്യേകം വിഭാവനം ചെയ്ത വയലാണ് ഈ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ കരടുരേഖ

ഹയര്‍സെക്കന്ററി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്ത്ത്.1998 ലാണ്.അന്നത്തെ ഹൈസ്ക്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി കെ.രാധയുടേയും അദ്ധ്യാപക പ്രതിനിധി ശ്രീ.ബി.എസ് രമേശന്റെയും നേതൃത്വത്തില്‍ ഹൈസ്ക്കൂള്‍ അദ്ധ്യാരകരുടേയും എച്ച്.എസ്.എസ് എന്ന സ്വപ്ന സാക്ഷാത്കരത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് കൊച്ചിന്‍ കോര്‍പ്പറേഷന്‍,ശ്രീ.ഇബ്രാഹിംകുഞ്ഞ് എം.എല്‍എ ഫണ്ട് തുടങ്ങിയവയുടെ സംയുക്തസഹായത്തോടെ സ്ക്കൂളില്‍ എ ഗ്രേഡ് നിലവാരമുള്ള ലബോറട്ടറിയും യു.പി.എസ്,എച്ച്.എസ്,എച്ച്.എസ്.എസ്.എന്നിവയ്ക്ക് പ്രത്യേകം കമ്പ്യൂട്ടര്‍ ലാബുകളും സജ്ജീകതിക്കുകയുണ്ടായി.ലാബ് കെട്ടിടവും സ്ക്കൂള്‍ കെട്ടിടവും നിര്‍മ്മാണത്തിനായി യഥാക്രമം ശ്രീ. ചന്ദ്രന്‍പിള്ള എം.പിയുടെയും ശ്രീ.കെ.വി.തോമസ് എം.പി യുടെയും സഹായവും ലഭിച്ചു.1.7.1998 ല്‍ അന്ന് എച്ച്.എസ്.എ ആയി സേവനമനുഷ്ഠിച്ചു വന്ന ശ്രീ.എ ടി യേശ്രുദാസ് സാറിന് സ്ക്കൂള്‍ പ്രിന്‍സിപ്പലായി സ്ഥാനക്കയറ്റവും ലഭിച്ചു.

ഇന്ന് കൊച്ചിയിലെ ഒന്നാംകിട എച്ച്.എസ്.എസ്.ആയി ഫോര്‍ട്ടുകൊച്ചി എഡ്വേര്‍ഡ് മെമ്മോറിയല്‍ ഗവ.എച്ച്.എസ്.എസ്. പ്രവര്‍ത്തിച്ചുവരുന്നു. ഉന്നതനിലവാരം പുലര്‍ത്തുന്ന മികച്ച ഗവ.സ്ക്കൂളിനുള്ള എറണാകുളം ജില്ലാതല ട്രോഫി മൂന്നു വര്‍ഷമായി സ്വായത്തമാക്കാനും ഈ സ്ക്കൂളിനു കഴിഞ്ഞിട്ടുണ്ട്. നിലവില്‍ സ്ക്കൂള്‍ ഹെഡ്മാസ്റ്ററായി ശ്രീ.എ വി ഭരതന്‍ സാറും ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പലായി ശ്രീ.ഗീവര്‍ഗീസു സാറുമാണ് സേവനമനുഷ്ഠിക്കുന്നത്. ശ്രീ.പി.ടി.ജോയി പ്രസിഡന്റായുള്ള അദ്ധ്യാപകരക്ഷക്ര‍തൃസമിതി സ്ക്കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍വ്വവിധപിന്തുണയും പ്രോത്സാഹനവും നല്‍കി പ്രവര്‍ത്തിച്ചുവരുന്നു.

ഇന്നലെയുടം പ്രതീക്ഷയും ഇന്നിന്റെ യാഥാര്‍ത്ഥവും നാളെയുടെ വാഗ്ദാനവുമായി മൂല്യബോധവും അച്ചടക്കവുമുള്ള ഭാവി തലമുറയെ വാര്‍ത്തെടുക്കാനും അതിലൂടെ സ്ക്കൂളിന്റെയും പ്രദേശത്തിന്റേയും അന്തസ്സും അഭിമാനവും ഉയര്‍ത്തിപ്പിടിക്കാനും തുടര്‍ന്നുള്ള സ്ക്കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുമെന്ന ശ്രുഭ പ്രതീക്ഷയിലാണ് സ്ക്കൂള്‍ കൂട്ടായ്മ....

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

വര്‍ഗ്ഗം: സ്കൂള്‍

മേല്‍വിലാസം