എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/ഹൈസ്കൂൾസ്ക‍ൂൾ പാർലമെന്റ് തെരഞ്ഞെട‍ുപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
22:24, 23 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36053 (സംവാദം | സംഭാവനകൾ) ('🗳 സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് 2019 എൻ.ആർ.പി.എ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

🗳 സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് 2019

എൻ.ആർ.പി.എം ഹയർ സെക്കന്ററി സ്കൂളിൽ ഇക്കൊല്ലത്തെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് പൂർണ്ണമായും ഇലക്ട്രോണിക് വോട്ടിംഗ് രീതി ഉപയോഗിച്ച് നടത്തി. യഥാർത്ഥ ഇലക്ഷൻ/ വോട്ടിംഗ് നടപടി ക്രമങ്ങൾ വിദ്യാർത്ഥികൾക്ക് നേരിട്ട് കാണുവാനും മനസ്സിലാക്കുവാനും സഹായകമായ രീതിയിലായിരുന്നു ഇലക്ഷൻ സംഘടിപ്പിച്ചത്.

രണ്ട് പോളിംഗ് ബൂത്തുകളിലായാണ് ഇലക്ഷൻ നടന്നത്. പൂർണ്ണമായും വിദ്യാർത്ഥികൾ തന്നെ ആയിരുന്നു ഇലക്ഷൻ നടപടി ക്രമങ്ങൾ നിയന്ത്രിച്ചത്. കുട്ടികൾ തന്നെ പ്രിസൈഡിംഗ് ഓഫീസറുടേയും മറ്റ് പോളിംഗ് ഉദ്യോഗസ്ഥരുടേയും ജോലികൾ നിർവ്വഹിച്ചു. ഒന്നാം പോളിംഗ് ഓഫീസർ കുട്ടികളുടെ തിരിച്ചറിയിൽ രേഖ പരിശോധിക്കുകയും രണ്ടാം പോളിംഗ് ഓഫീസർ കുട്ടികളുടെ ഒപ്പ് രജിസ്റ്ററിൽ രേഖപ്പെടുത്തുകയും മൂന്നാം പോളിംഗ് ഓഫീസർ കുട്ടികളുടെ വിരലിൽ മഷിയടയാളം പതിക്കുകയും ചെയ്തു.

https://fb.watch/aJdinnWRlr/

https://fb.watch/aJdjstPSmp/