ഗവ. എച്ച് എസ് മേപ്പാടി/ജൂനിയർ റെഡ് ക്രോസ്
2006-മുതൽ ജിഎച്ച്എസ് മേപ്പാടിയിൽ ജൂനിയർ റെഡ്ക്രോസ് പ്രവർത്തിച്ചുവരുന്നു .കൂടുതലായും കാരുണ്യ സേവന 'പ്രവർത്തനങ്ങൾക്കാണ് മുൻതൂക്കം നൽകുന്നത്. രോഗികൾക്കുള്ള ചികിത്സാ സഹായം, റോഡ് സേഫ്റ്റി പ്രവർത്തനങ്ങൾ, സ്കൂൾ ശുചിത്വ പ്രവർത്തനങ്ങൾ , വിവിധ തരം ബോധവൽക്കരണ ക്ലാസുകൾ എന്നിവ കേഡറ്റുകൾ ചെയ്തു വരുന്നു. ഹൈസ്കൂളിൽ രണ്ടു യൂണിറ്റും പ്രൈമറി യിൽ ഒരു യൂണിറ്റുമാണുള്ളത്.കേഡറ്റുകളിൽ സാഹോദര്യ സ്നേഹം ദീനാനുകമ്പ ,മുതിർന്നവരെ ബഹുമാനിക്കൽ തുടങ്ങിയ മൂല്യങ്ങളിൽ വളരുവാനുള്ള പരിശീലനം നൽകി വരുന്നു.