ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്ക്കൂളിൽ പ്രവർത്തിക്കുന്ന ക്ളബ്ബുകൾ

ക്ളബുകൾ

സയൻസ് ക്ളബ്

കുഞ്ഞുങ്ങളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനും ശാസ്ത്ര കൗതുകം വളർത്തുന്നതിനും സഹായകമായ രീതിയിൽ പ്രവർത്തിക്കുന്ന ക്ളബ്ബാണ് ശാസ്ത്ര ക്ളബ്ബ് . സയൻസ് ക്ളബിനായി എല്ലാ ക്ളാസ്സിൽ നിന്നും നിശ്ചിത എണ്ണം കുട്ടികളെ തെരഞ്ഞെടുക്കുന്നു . Whatsapp ഗ്രൂപ്പുകൾ ക്രമീകരിച്ചാണ് ഈ വർഷം പ്രവർത്തനങ്ങൾ നല്കിയത് . എല്ലാ ദിവസവും ശാസ്ത്രക്വിസ്സ് , ശാസ്ത്രഞ്ജമാരെ കുറിച്ചുള്ള വിവരണങ്ങൾ , എന്നിവ നല്കുന്നു . പരീക്ഷണങ്ങൾ , ദിനാചരണ പ്രവർത്തനങ്ങൾ എന്നിവയും നല്കുന്നു . പ്രധാനമായും ഒക്ടോബർ മാസം സയൻസ് ക്ളബാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചത് . ഒക്ടോബർ മാസത്തെ ദിനാചരണങ്ങൾ സയൻസ് ക്ളബ് നേതൃത്വം നല്കി . Burning Stars എന്ന പേരിൽ മെഗാ ശാസ്ത്രക്വിസ്സ് നടത്തി . കൃത്രിമ ഉപഗ്രഹ മോഡൽ നിർമ്മാണം , ISRO യിലെ ശാസ്ത്രഞ്ജൻ നല്കിയ വിജ്ഞാന പ്രദമായ ക്ളാസ്സ് , ലൂണാർ കാഴ്ചകളുമായി ബന്ധപ്പെട്ട പതിപ്പ് , ആഹാരവും ആരോഗ്യവും എന്നിവയുമായി ബന്ധപ്പെട്ട ക്ളാസ്സ് , രക്ഷിതാക്കൾക്കുള്ള പാചക മത്സരം എന്നിവ നടത്തി . നവംബർ അഞ്ചാം തിയതി മികവുകളുടെ അവതരണ വേദിയായ മെരിറ്റ് ഡേയും നടത്തി . ണ സ്കിറ്റുകൾ , കോറിയോഗഗ്രാഫി ,ആക്ഷൻ സോങ് , ശാസ്ത്രകഥകൾ , പാചകം , മൈം ഷോ എന്നിവ നടത്തി .

സയൻസ് ക്ളബ്ബ് മെരിറ്റ് ഡേ