ആർപ്പൂക്കര ഗവ എൽപിബിഎസ്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ ധാരാളം സ്കൂൾ ഏറ്റെടുത്ത് നടത്തുന്നു.പ്രവേശനോത്സവത്തോടെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു. ജൂൺ 5 പരിസ്ഥിതി ദിനം മുതൽ വായനാദിനം, ഹിരോഷിമ നാഗസാക്കി ദിനങ്ങൾ, സ്വാതന്ത്ര്യ ദിനം, തുടങ്ങി പ്രാധാന്യമുള്ള എല്ലാ ദിനങ്ങളും സ്കൂളിൽ കൃത്യമായി നടത്തുന്നു. കുട്ടികൾക്കായുള്ള വിവിധ മത്സരങ്ങൾ, അവരുടെ പ്രോഗ്രാമുകൾ ,ഇവയെല്ലാം സംഘടിപ്പിക്കുകയും അത് സ്കൂളിൻ്റെ ഫേസ്ബുക്ക് പേജിൽ അപ് ലോഡ് ചെയ്യുകയും ചെയ്യുന്നു.

മാതൃഭൂമി- സീഡ് പ്രവർത്തനങ്ങൾ .

മാതൃഭൂമി സീഡുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ നടത്തുകയും കുട്ടികളെ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചിത്രരചനയിൽ സമ്മാനം നേടുകയും ചെയ്തു. ദിനാചരണ പ്രവർത്തനങ്ങളിൽ പങ്കെടുപ്പിച്ച് സീഡ് ഗ്രൂപ്പിൽ ഇടുകയും ചെയ്തു വരുന്നു.

മനോരമ - നല്ലപാഠം.

മനോരമ നല്ലപാഠം പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും വിവിധ പ്രോഗ്രാമുകൾ ചെയ്ത് അവർക്ക് അയയ്ക്കുകയും ചെയ്യുന്നുണ്ട്. നാട്ടറിവുമായി ബന്ധപ്പെട്ട് പ്രോജക്ട് ചെയ്ത് അയച്ചിട്ടുണ്ട്. അധ്യാപക ദിനവുമായി ബന്ധപ്പെട്ട് കുട്ടിക്ക് സമ്മാനം ലഭിക്കുകയും ചെയ്തു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം