Schoolwiki സംരംഭത്തിൽ നിന്ന്
വിവിധ പഠന പ്രവർത്തനങ്ങളുംപാഠ്യേതര പ്രവർത്തനങ്ങളും അടുക്കും ചിട്ടയോടും നടന്നുവരുന്നു.ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവർത്തിപരിചയമേളകളിൽ സബ്ജില്ലാ തലത്തിൽ മികച്ച വിജയം .വിവിധ ഭാഷാ പ്രയോഗം മെച്ചപ്പെടുത്തുന്ന പദ്ധതികളായ മലയാളത്തിളക്കം,
ഹലോ ഇംഗ്ലീഷ് ,സുരിലി ഹിന്ദി, എന്നിവയും ഗണിത വിജയം , ശ്രദ്ധ തുടങ്ങിയ പദ്ധതികളുടെ പരിശീലനവും നടന്നുവരുന്നു. കുട്ടികളുടെ പ്രശ്നങ്ങൾ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനും ആവശ്യമായ ബോധവൽക്കരണ ക്ലാസ്സുകൾ നടത്തുന്നു. LSS,USS സ്കോളർഷിപ്പുകൾക്ക്പരിശീലനം , ഭാഷാ അസംബ്ലി, പഠനയാത്ര , ദിനാചരണങ്ങൾ എന്നിവ മികച്ച രീതിയിൽ നടന്നു വരുന്നു . സമൂഹത്തിൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകളോടുള്ള താല്പര്യം ഈ സ്കൂളിനെയും ബാധിച്ചു എങ്കിലും അധ്യാപകരുടെ ആത്മാർത്ഥവും അക്ഷീണവുമായ പരിശ്രമത്തിലൂടെ സ്കൂളിന്റെ നിലവാരം മെച്ചപ്പെട്ടുവരുന്നു. ഇതിന് ഉത്തമോദാഹരണമാണ് കുട്ടികളുടെ എണ്ണത്തിൽ ഓരോവർഷവും ഉണ്ടാവുന്ന ഗണ്യമായ ഉയർച്ച . ഓരോ കുട്ടിയുടേയും കുടുംബ പശ്ചാത്തലം മനസ്സിലാക്കി കൊണ്ട് അവരോട് ഇടപെടുന്ന അധ്യാപകരും ജീവനക്കാരുമാണ് ഈ സ്കൂളിന്റെയും പുരോഗതിക്ക് പ്രധാനകാരണം. പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും ഓരോ കുട്ടിയേയും ശ്രദ്ധിക്കുന്നുവെന്നതും ഈ സ്കൂളിന്റെ പ്രത്യേകതയാണ്.ഓരോ കുട്ടിയിലുമുള്ള സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിന് സ്കൂൾ നടപ്പിലാക്കിവരുന്ന പദ്ധതികളെല്ലാം തന്നെ വിജയത്തിൽ എത്തുന്നു .
2019 -20 അധ്യയന വർഷത്തിൽ തിരുവല്ല സബ്ജില്ലാ കലാമേളയിൽ പെൻസിൽ ഡ്രോയിംഗിന് ഒന്നാം സ്ഥാനം നേടി മൂന്നാം ക്ലാസുകാരൻ അക്ഷയ് R കൃഷ്ണ സ്കൂളിന്റെ അഭിമാനമായി.ശാസ്ത്രരംഗം പരിപാടിയിൽസബ്ജില്ലാ തലത്തിലും ജില്ലാതലത്തിലും വർക്ക് എക്സ്പീരിയൻസ് വിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട ആറാം ക്ലാസ് വിദ്യാർത്ഥി അർജുൻ K സുരേഷിൻറെ നേട്ടവും അഭിമാനാർഹമാണ് .ഓരോ വിഷയവുമായി ബന്ധപ്പെട്ട് പാഠപുസ്തകത്തിനപ്പുറമുള്ള അറിവ് പകർന്നു കൊടുക്കുവാൻ അധ്യാപകർ സദാ ജാഗരൂകരാണ്. വിവിധയിനം പൂച്ചെടികൾ ,ഔഷധസസ്യങ്ങൾ, മരച്ചീനി ,വാഴ തുടങ്ങിയവയാൽ സമൃദ്ധമായ ജൈവവൈവിധ്യ ഉദ്യാനവും ഇവിടെയുണ്ട് .