കൊളന്ത എൽ. പി. എസ് മലപ്പട്ടം/ചരിത്രം
മലപ്പട്ടം പഞ്ചായത്തിലെ അടൂർ, കൊളന്ത ,അടിച്ചേരി എന്നി പ്രദേശങ്ങളിലെ പിഞ്ചുകുട്ടികൾക്ക് പ്രാഥമിവിദ്യാഭ്യാസം നേടുക എന്ന ലക്ഷ്യത്തോടെ1957 ൽ കൊളന്ത എ എൽ പി സ്കൂൾ സ്ഥാപിക്കപ്പെട്ടു. സാമൂഹ്യപരമായും ,വിദ്യാഭ്യാസപരമായും ഏറെ പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്തിന്റെ നവോത്ഥാനത്തിനു തന്നെ വഴി തെളിയിച്ചിട്ടുണ്ട്.
1957 ൽ സ്കൂളിന് അംഗീകാരം ലഭിച്ചു. ഒന്ന് മുതൽ അഞ്ചുവരെ ക്ലാസുകൾ ഉള്ള പൂർണ അംഗീകാരമുള്ള എൽ പി സ്കൂൾ ആയി നമ്മുടെ സ്കൂൾ മാറിയെങ്കിലും കേരളം വിദ്യാഭ്യാസ നിയമം വന്നതോടെ അഞ്ചാം തരം എടുത്തുപോവുകയും നാലുവരെ ക്ലാസ്സുകളുള്ള ലോവർ പ്രൈമറി സ്കൂളുകളുടെ പട്ടികയിൽപ്പെടുകയും ചെയ്തു. വിദ്യാലയം സ്ഥാപിക്കുന്നതിന് നാട്ടുകാരുടെ നിർലോഭമായ സഹകരണവും, പിന്തുണയും ഉണ്ടായിട്ടുണ്ട്. അറുപത്തിമൂന്ന് വർഷത്തിലേറെ പ്രവർത്തന പാരമ്പര്യമുള്ള ഈ വിദ്യാലയം അക്ഷരാർത്ഥത്തിൽ ഈ പ്രദേശങ്ങളുടെ പുരോഗതിയുടെ സ്രോതസ്സാണ്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |