ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/മറ്റ്ക്ലബ്ബുകൾ
ഹെൽത്ത് ക്ലബ്ബ്
5 മുതൽ 10 വരെ ക്ലാസ്സുകളിൽ നിന്നായി 40 അംഗങ്ങൾ ഉണ്ട്. ഇവർക്കായി രണ്ടാഴ്ചയിലൊരിക്കൽ ആനുകാലികമായ ആരോഗ്യ സംബന്ധമായ വിഷയങ്ങളെ കുറിച്ച് ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു. ആരോഗ്യ സംരക്ഷണത്തിനാവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നു. എല്ലാ ക്ലാസ്സിലേയും കുട്ടികൾക്കായി പ്രത്യേകം ക്ലാസ്സുകൾ നടത്തുന്നു. വിശേഷ ദിവസങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. കുളത്തൂർ ആശുപത്രിയുടെ നേതൃത്വത്തിൽ ത്വക്ക് രോഗം, നേത്രരോഗങ്ങൾ എന്നിവ കണ്ടെത്തുന്നതിനുള്ള പരിശോധന നടത്തുകയും രോഗം ഉള്ള കുട്ടികൾക്ക് വിദഗ്ധ ചികിത്സയ്ക്കായി നിർദ്ദേശിക്കുകയും ചെയ്തു. കൗമാരക്കാരായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ക്ലാസ്സുകൾ നൽകുന്നു. ആരോഗ്യമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാൻ നമുക്ക് കൈകോർക്കാം. ഹെൽത്ത് ക്ലബ്ബ് കൺവീനറായി ശ്രീമതി. രാജമേബൽ. എൽ പ്രവർത്തിച്ചു വരുന്നു.
പ്രവർത്തി പരിചയ ക്ലബ്ബ്
കുട്ടികളുടെ പഠനരംഗങ്ങളിലും പഠനേതര രംഗങ്ങളിലും നമ്മുടെ സ്കൂൾ ഏറെ പ്രാധാന്യം നൽകി വരുന്നു. വളർന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തിൽ പകച്ചു നിൽക്കാതെ സ്വയം തൊഴിൽ കണ്ടെത്തുവാൻ പ്രാപ്തരാക്കുക, സ്വന്തം കഴിവുകൾ വികസിപ്പിച്ചെടുക്കുക എന്നതാണ് പ്രവൃത്തി പരിചയ ക്ലബ്ബ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഹൈസ്കൂളിൽ ശ്രീമതി. പ്രഭ. കെ യും, യു. പി. യിൽ ശ്രീമതി. ഷീല. വി. കെ യും ക്ലബ്ബിന് നേതൃത്വം നൽകി വരുന്നു. കൂടാതെ റിസോഴ്സ് ടീച്ചേഴ്സിന്റെ സേവനവും പ്രയോജനപ്പെടുത്തി വരുന്നു.എല്ലാ വെള്ളിയാഴ്ച്ചയും 12.45 മുതൽ 1.30 വരെ ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.
2019 – 20 അദ്ധ്യയന വർഷം 3 കുട്ടികൾക്ക് സംസ്ഥാനതല മത്സരങ്ങൾക്ക് പങ്കെടുക്കാൻ സാധിച്ചു.
Coconut Shell Products – സിനോജ് (മൂന്നാം സ്ഥാനം)
Plaster of Paris – ബ്ലസ്സ് വിൻരാജ്
Umbrella Making – ആനി വിൻസന്റ്
ക്ലാസ്സിലെ മറ്റ് പ്രവർത്തനങ്ങൾ
ലോഷൻ നിർമ്മാണം, സോപ്പ് നിർമ്മാണം, വിവിധ തരം കവർ നിർമ്മാണം, വേസ്റ്റ് മെറ്റീരിയൽസ് ഉപയോഗിച്ച് കരകൗശല വസ്തു നിർമ്മാണം, പ്രവൃത്തി പരിചയ മത്സരങ്ങൾക്ക് കുട്ടികളെ തയ്യാറാക്കൽ.