ഉള്ളടക്കത്തിലേക്ക് പോവുക

എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

യോഗ ക്ലാസുകൾ :-ശരിയായ വ്യായാമം ശരിയായ ആരോഗ്യത്തിനു എന്ന തത്വത്തിൽ അടിയുറച്ചു എല്ലാ ആഴ്ചയുടേയും അവസാന ദിവസം ഒരു മണിക്കൂർ യോഗപരിശീലനത്തിനായി ക്രമീകരിച്ചിരിക്കുന്നു. കുട്ടികൾ വളരെ ഉത്സാഹത്തോടെ യോഗയിൽ പങ്കെടുക്കുന്നു .അധ്യാപകർ തന്നെ നേതൃത്വം നൽകുന്നു.കൃത്യമായി ചെയ്യുന്ന യോഗ പരിശീലനം മൂലം ശരീരത്തിന് കൂടുതൽ ഉന്മേഷം ലഭിക്കുന്നതായി കുട്ടികളും രക്ഷിതാക്കളും അഭിപ്രായപ്പെട്ടു 

വായനാമരം

ഭാഷ ക്ലബ് :-മലയാളം ഭാഷയുടെ വിവിധ മേഖലകളിൽ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾപരിഹരിക്കുന്നതിനായി   പ്രവർത്തനങ്ങൾ നടത്തിവരുന്നു .അക്ഷരമരം ,വായനക്കാർഡുകൾ,ശ്രദ്ധ ,മലയാളത്തിളക്കം  പ്രവർത്തനങ്ങൾ ,തുടങ്ങി നിരവധി ആക്ടിവിറ്റികൾ ക്ലാസ്സ്‌തലത്തിലും സ്കൂൾ തലത്തിലും നടത്തുന്നു .അന്ത്യാക്ഷരി പദ നിർമ്മാണം ഏറെ ഫലപ്രദമാണ് .മത്സരബുദ്ധിയോടെ വർക്ക് ചെയ്യുന്നു.അക്ഷരകാർഡ് തുടങ്ങി പദകാർഡിലേക്കും വാഖ്യകാർഡിലേക്കും കുട്ടിയെ എത്തിക്കുന്നുവായനാദിനത്തിൽ പുസ്തകവായന ,പുസ്തകം പരിചയപ്പെടുത്തൽ ,കുറിപ്പ് തയ്യാറാക്കൽ, വായനക്കാർഡ് നിർമാണം ,ക്വിസ്,പതിപ്പ് തയ്യാറാക്കൽ ശേഖരണം പുസ്തകതൊട്ടിൽ തുടങ്ങി എടുത്തു പറയണ്ട പ്രവർത്തനങ്ങളാണ് .അസംബ്ലിയിൽപത്രവാർത്ത അവതരണം അതിനെ ആധാരമാക്കി വാരാന്ത്യത്തിൽ ക്വിസ് മൽ സരങ്ങൾ ,സമ്മാനങ്ങൾ നൽകൽ ഇവ നടത്തുന്നു .

അക്ഷരമരം

ഹെൽത്ത് ക്ലബ് --ബോധവല്ക്കരണ ക്ലാസുകൾ: - ആരോഗ്യം/ ശുചിത്വം/ കൃഷി ഇവയെ അടിസ്ഥാനമാക്കി ബോധവല്ക്കരണ ക്ലാസുകൾ നടത്തുന്നു. ശരിയായ ജീവിത ശൈലി, കൃഷിയോടുള്ള ആഭിമുഖ്യം വളർത്തൽ എന്നിവ ഇതു കൊണ്ട് ഉദ്ദേശിക്കുന്നു .യോഗ പരിശീലനവും നടത്തുന്നുണ്ട്.കുട്ടികളിലെ ആരോഗ്യസംരക്ഷണം എങ്ങനെയെല്ലാം ,ആഹാരക്രമം ,രോഗങ്ങളും പ്രതിവിധിയും ,തുടങ്ങി നിരവധി കാര്യങ്ങൾ ഉൾപ്പെടുത്തി മാസത്തിലൊരിക്കൽ ഹെൽത്ത് ക്ലാസുകൾ സംഘടിപ്പിക്കുന്നു.രക്ഷിതാക്കളുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നു കൈകഴുകൽ ദിനത്തിൽ ശരിയായകൈകഴുകൾ രീതി പരിശീലിപ്പിക്കുന്നു നിർദ്ദേശങ്ങൾക്കനുസരിച്ചു മരുന്നുകൾ വിതരണം ചെയ്യുന്നു .കുട്ടികളുടെ തൂക്കം / നീളം ഇവ കൃത്യമായ ഇടവേളകളിൽ പരിശോധിക്കുന്നു

ആരോഗ്യപരിശോധന

യോഗ ക്ലാസുകൾ :-ശരിയായ വ്യായാമം ശരിയായ ആരോഗ്യത്തിനു എന്ന തത്വത്തിൽ അടിയുറച്ചു എല്ലാ ആഴ്ചയുടേയും അവസാന ദിവസം ഒരു മണിക്കൂർ യോഗപരിശീലനത്തിനായി ക്രമീകരിച്ചിരിക്കുന്നു. കുട്ടികൾ വളരെ ഉത്സാഹത്തോടെ യോഗയിൽ പങ്കെടുക്കുന്നു .അധ്യാപകർ തന്നെ നേതൃത്വം നൽകുന്നു.കൃത്യമായി ചെയ്യുന്ന യോഗ പരിശീലനം മൂലം ശരീരത്തിന് കൂടുതൽ ഉന്മേഷം ലഭിക്കുന്നതായി കുട്ടികളും രക്ഷിതാക്കളും അഭിപ്രായപ്പെട്ടു 

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം