സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ """കവിത"""

Schoolwiki സംരംഭത്തിൽ നിന്ന്
13:04, 23 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ """കവിത""" എന്ന താൾ സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ """കവിത""" എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
"""കവിത"""     

സർവംസഹ
എല്ലാം ക്ഷെമിക്കുമെന്നമ്മ
എല്ലാം പൊറുക്കുമെന്നമ്മ
പോറ്റമ്മയേക്കാൾ, പെറ്റമ്മയേക്കാൾ
എല്ലാം സഹിക്കുമെന്നമ്മ
ഏഴല്ലെഴുപതു തവണ
തൻ മാറ് വലിച്ചു കീറുമ്പോഴും
ആവില്ലൊന്നും തിരിച്ചോതുവാൻ
തൻ അംഗങ്ങൾ മുറിച്ചു മാറ്റുമ്പോഴും
വേദന തൻ ചങ്ക് തകർക്കുമ്പോഴും
പുഞ്ചിരി തൂകി നിൽക്കുമവൾ
തൻ മക്കൾക്കായി ജീവിതം ഹോമിച്ച
പുണ്യ ജനനിയാണവൾ
തൻ ദേഹമാകെ വിഷപ്പുക മൂടുമ്പോൾ
തൻ തനയന്മാരെ ചേർത്തുനിർത്തുമവൾ
നീ ഒരു സംഹാര താണ്ഡവം ആടിയാൽ
കേവലം നിർജീവം ഈ ലോകം
അക്കാര്യം അറിഞ്ഞു മുൻപോട്ടു പോട്ടെ ഈ മർത്യ ലോകം
അങ്ങനെ ഒരു നാളേക്കായ്
ഞാൻ കാത്തിരിപ്പു
           
            

Maneesh
7 T സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 23/ 01/ 2022 >> രചനാവിഭാഗം - കവിത