Govt: L. P. S. Thelliyoor/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
06:34, 23 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37607 (സംവാദം | സംഭാവനകൾ) (വേണ്ട തിരുത്തൽ വരുത്തിയിട്ടുണ്ട്.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രവർത്തനങ്ങൾ

സ്കൂൾ പ്രവേശനോത്സവം

ജൂൺ ഒന്നാം തീയതി ഓൺലൈനിലൂടെ കുട്ടികളുടെ പ്രവേശനോത്സവം വളരെ മികച്ച രീതിയിൽ നടത്തുവാൻ സാധിച്ചു. എല്ലാ കുട്ടികളും 10 മണിക്ക് ഗൂഗിൾ മീറ്റിൽ ഹാജരായി. വിശിഷ്ടാതിഥികൾ ആയിരുന്നത്  വാർഡ് മെമ്പറും സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണും ആയിരുന്നു. പിടിഎ പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് നവാഗതരെ  സ്വാഗതം ചെയ്തു. ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.

വിക്ടേഴ്സ് ചാനലിലൂടെ വരുന്ന ക്ലാസുകൾ കുട്ടികൾ കാണുന്നുണ്ടോ എന്ന് പ്രധാനധ്യാപിക നിരന്തരം വിലയിരുത്തുന്നുണ്ട്. അതുകൂടാതെ ഓൺലൈനിലൂടെ അധ്യാപകർ കുട്ടികൾക്ക് ക്ലാസ്സുകൾ എടുക്കുന്നു. സ്കൂളും പരിസരവും യഥാസമയം വൃത്തിയാക്കുന്നുണ്ട്.

വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങൾ ആചരിച്ചുവരുന്നു. മലയാളം അക്ഷരങ്ങൾ,  ഇംഗ്ലീഷ് അക്ഷരങ്ങൾ, സംഖ്യാബോധം, ചതുഷ്ക്രിയകൾ തുടങ്ങിയവ നടത്തുന്നതിനായി പരിഹാര ബോധന പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.

"https://schoolwiki.in/index.php?title=Govt:_L._P._S._Thelliyoor/പ്രവർത്തനങ്ങൾ&oldid=1375496" എന്ന താളിൽനിന്ന് ശേഖരിച്ചത്