സി.എം.എച്ച്.എസ് മാങ്കടവ്/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
22:53, 22 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29046HM (സംവാദം | സംഭാവനകൾ) ('സ്കൂളിലെ പരിസ്ഥിതി ക്ലബ് വർഷങ്ങളായി സുത്യർഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്കൂളിലെ പരിസ്ഥിതി ക്ലബ് വർഷങ്ങളായി സുത്യർഹമായ  പ്രവർത്തനങ്ങൾ നടത്തി വരുന്നു. അനേകം വിദ്യാർത്ഥികൾ പരിസ്ഥിതി ക്ലബ്ബിൽ അംഗങ്ങളാണ്. കുട്ടികളിൽ പരിസ്ഥിതി ബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ആണ് ക്ലബ്ബിന്റെ പ്രവർത്തനം ആരംഭിച്ചത്. നാം വസിക്കുന്ന  ഭൂമിയെ സംരക്ഷിക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ് ഇതിനുള്ള ബോധവൽക്കരണമാണ് പരിസ്ഥിതിദിന പ്രവർത്തനങ്ങളിൽ മുൻപന്തിയിലുള്ളത് .അന്നേദിവസം കുട്ടികൾക്ക്‌ വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും പരിസ്ഥിതി സന്ദേശം ഉൾക്കൊള്ളുന്ന  പോസ്റ്റർ, പ്ലക്കാർഡ്, പരിസ്ഥിതി ദിന ക്വിസ്, പ്രതിജ്ഞ  എന്നീ പ്രവർത്തനങ്ങൾ നടത്തി വരുന്നു.