ജി.എച്ച്.എസ്.എസ്. കോറോം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
21:22, 22 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13088 (സംവാദം | സംഭാവനകൾ) ('2017 മുതൽ നമ്മുടെ സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ SPC യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2017 മുതൽ നമ്മുടെ സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ SPC യൂണിറ്റ്പ്രവർത്തിച്ചു വരുന്നു. ഈ രണ്ടു വർഷക്കാലയളവിൽ സ്കൂളിൽ വച്ച് യൂണിറ്റ് പ്രവർത്തനങ്ങൾ നടന്നില്ലെങ്കിലും ഓൺലൈനിലൂടെ സജീവമായ പ്രവർത്തനങ്ങൾ നടന്നു. Student Police Kerala എന്ന ഫേസ് ബുക്ക് പേജിലൂടെ പോസ്-പോസ്, ചിരിയോ ചിരി, വെർച്ച്വൽ ക്ലാസ് തുടങ്ങിയ ക്ലാസുകളിൽ മുഴുവന് ‍പേരും പങ്കാളികളായി. സമൂഹ അടുക്കളയിലേക്ക് SPC Cadets ഭക്ഷ്യവസ്തുക്കൾ സംഭാവന നൽകുകയും മാസ്ക് നിർമ്മിച്ച് പൊതുജനങ്ങൾക്ക് നൽകുകയും പക്ഷികൾക്ക് കുടിനീര് ഒരുക്കുകയും രക്തദാന സമ്മത പത്രം ഓരോ കേഡറ്റും തയ്യാറാക്കി നൽകുകയും ചെയ്തു.

രണ്ട് വർഷമായി സ്പോർട്സുകൾ നടക്കാതെ ഇപ്പോൾ തുടർന്ന ഈ സാഹചര്യത്തിൽ കണ്ണൂർ ജില്ലാ ടീമിലേക്ക് സബ് ജൂനിയർ-ജൂനിയർ വോളിബോളിലേക്കും ജൂനിയർ കോക്കോ ടീമിലേക്കും സെലക്ഷൻ ലഭിച്ച കേഡറ്റുകൾ നമ്മുടെ വിദ്യാലയത്തിലുണ്ട്.