എൻ എസ് എസ് വി എച്ച് എസ് എസ് മുണ്ടത്തിക്കോട്/അക്ഷരവൃക്ഷം/വൈറസ് ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
19:25, 22 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എൻ എസ് എസ് എച്ച് എസ് മുണ്ടത്തിക്കോട്/അക്ഷരവൃക്ഷം/വൈറസ് ലോകം എന്ന താൾ എൻ എസ് എസ് വി എച്ച് എസ് എസ് മുണ്ടത്തിക്കോട്/അക്ഷരവൃക്ഷം/വൈറസ് ലോകം എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ് ലോകം

ഭയന്നിടാതെ കരളുറച്ചു
ചെറുത്തു നിന്നിടാം
കൊറോണയെന്ന വൈറസിന്റെ
ജീവനെടുത്തിടാം
ഒരുമയോടെ കരുത്തരായി
പോരാടും നാം
ഭീതി വേണ്ട നമുക്കിന്ന്
ജാഗ്രതയായ് മുന്നേറാം..
ജീവിതത്തിൽ കരടാർന്ന
വിപത്തിൽ നിന്നും കര കേറാം
ഇടയ്ക്കിടെ സോപ്പു കൊണ്ട്
കൈകൾ നന്നായി കഴുകിടാം
അതിജീവനം എന്ന ലക്ഷ്യം
സാധ്യമാക്കിടും വരെ
കരുത്തരായ് ധീരരായ്
പൊരുതിടേണം നാം
മനസ്സിനെ ദൃഢമാക്കി
കൊറോണയെ നശിപ്പിച്ചിടാം
ആവശ്യമില്ലാ നേരത്ത്
പുറത്തു പോകൽ നിർത്തണം
സുരക്ഷയേകും മാസ്ക്കുകൾ
ധരിച്ചിടേണം നാം
ഒത്തുചേർന്നിടാം നമുക്ക്
വലയഗ്രഹണം തീർത്തിടാം
പൊതുഗതാഗത യാത്രകൾ
നിർത്തിവെച്ചു കൊണ്ട്
കൊറോണ എന്ന മാരിയെ
ഒത്തുചേർന്ന് തോൽപ്പിക്കാം
വീട്ടിലിരിക്കാം നമുക്ക്
സാമൂഹ്യ അകലം പാലിക്കാം
കരുതലോടെ നാമിരുന്നാൽ
രോഗപ്പകർച്ച ഒഴിവാക്കാം
രോഗ ലക്ഷണങ്ങൾ പലതും
നിസ്സാരമായി കരുതാതെ
അതിനു വേണ്ടകാര്യക്രമങ്ങൾ
ഉടനടി നടത്തിടേണം
നമ്മുടെ ആരോഗ്യത്തിനായ്
ആരോഗ്യരംഗം എത്തിടും
കൈ കൂപ്പാം സേവാനിധിയായ
ആരോഗ്യ പ്രവർത്തകർക്കായ്

 

രശ്മി കെ എസ്
9 A എൻ എസ്സ് എസ്സ് വി എച്ച്എസ്സ് എസ്സ് മുണ്ടത്തിക്കോട്
വടക്കാഞ്ചേരി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 22/ 01/ 2022 >> രചനാവിഭാഗം - കവിത