തോരായി എ എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
16:06, 22 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16329-HM (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


==

ആമുഖം == കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിലെ കൊയിലാണ്ടി ഉപജില്ലയിലെ

അത്തോളിപഞ്ചായത്തിലെ തോരായി എന്ന സ്ഥലത്തെ ഒരു എയ്ഡഡ് വിദ്യാലയമാണ് തോരായി എ എൽ പി സ്കൂൾ

ചരിത്രം

ഇരുപതാം നൂറ്റാണ്ടിൻ്റെ ആരംഭത്തിൽ വിദ്യ അഭ്യസിക്കുന്നതിന് ആളുകൾ തയ്യാറായെങ്കിലും അതിനുള്ള സാഹചര്യം അവർക്ക് ഉണ്ടായിരുന്നില്ല. വിദ്യാലയങ്ങളുടെ കുറവ് ഒരു പ്രധാന കാരണമായിരുന്നു.ഇത് കണ്ടറിഞ്ഞ സാമുഹ്യ പരിഷ്കർത്താക്കളായ ചില സുമനസ്സുകൾ അവരുടെ പ്രദേശത്ത് വിദ്യാലയങ്ങൾ ആരംഭിക്കുകയുo കുട്ടികൾക്ക് വിദ്യ പകർന്നു നൽകുന്ന ദൗത്യം ഏറ്റെടുക്കുകയും ചെയ്തു.

അത്തോളി പഞ്ചായത്തിലെ തോരായി കുന്നത്തറ ,വേളൂർ കൊടശ്ശേരി അ ടു വാട് കോതങ്കൽ എന്നീ പ്രദേശ ങ്ങളിലെ കുട്ടികളുടെ പ0ന സൗകര്യാർഥo 1917 ൽ എൻ.പി ശങ്കരൻ നായർ മേനേജരും പ്രധാനാധ്യാപകരമായി തുടങ്ങിയ വിദ്യാലയത്തിന് 1918 നവംബറിൽ മദ്രാസ് ഗവൺമെൻ്റിൽ നിന്നും അംഗീകാരം ലഭിച്ചു.

ആദ്യകാലത്ത് ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകൾ ഉണ്ടായിരുന്നു. പ0നത്തിനു പുറമേ പാഠ്യേതര പ്രവർത്തനങ്ങൾക്കും മുൻഗണന നൽകിയിരുന്നു. അറിവുകൊണ്ടു മാത്രമല്ല സാംസ്ക്കാരിക മുന്നേറ്റത്തിനു വേണ്ടിയുളള മുന്നൊരുക്കമായിരുന്നു ഇത്. സാമൂഹ്യ പിന്തുണയോടെ ധാരാളം കുട്ടികൾ ഈ വിദ്യാലയത്തിൽ എത്തിച്ചേർന്നു. ഇതിൽ പലരും സമൂഹത്തിലെ പ്രധാനികളായി മാറിയിട്ടുണ്ട്.

1957 ജൂൺ മുതൽ കേരള സർക്കാറിൻ്റെ കീഴിൽ വരികയും KER പ്രകാരം പOന രീതികൾ നടപ്പാക്കുകയും ചെയ്‌തു.

1964ൽ അഞ്ചാം തരം അബോളിഷ് ചെയ്തു.

ഇന്ന് സ്കൂളിന് ചുറ്റുമതിൽ കിണർ എന്നിവയോടു കൂടിയ സ്ഥിരമായകെട്ടിടം ഉണ്ട്. ഒന്നു മുതൽ നാലുവരെ ക്ലാസുകളും പ്രീ പ്രൈമറി ക്ലാസുകളുംനടക്കുന്നു.

ശ്രീമതി ആർ കെ സത്യവതി അമ്മയാണ് ഇപ്പോഴത്തെ മാനേജർ. അഞ്ച് അധ്യാപകരും 62 വിദ്യാർഥികളുമായി നിലവിൽ ഈ വിദ്യാലയം പ്രവർത്തിക്കുന്നു '

സ്മാർട്ട് ക്ലാസ് റൂം ലൈബ്രറി കമ്പ്യൂട്ടർ റൂം പാചകപ്പുര തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ശ്രീ ഉണ്ണിക്കിടാവ് എൻ.പി

ശ്രീ ദാമോധരൻ നായർ ചെറായി

ശ്രീ ദാമോധരൻ നായർ വളപ്പിൽ

ഗോപാലൻ മാസ്റ്റർ

ശ്രീമതി ലീല ടീച്ചർ

അന്നമ്മ ടീച്ചർ

സി.രാധ അമ്മ ടീച്ചർ

ശ്രീ അബൂബക്കർ മാസ്റ്റർ

ശ്രീനാരായണൻ മാസ്റ്റർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.4102514, 75.7589829 |zoom="13" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=തോരായി_എ_എൽ_പി_എസ്&oldid=1371219" എന്ന താളിൽനിന്ന് ശേഖരിച്ചത്