ടി.എം.വി.എച്ച്.എസ്.എസ്. പെരുമ്പിലാവ്/ലിറ്റിൽ കൈറ്റ്സ്

ഹൈ ടെക് സംവിധാനത്തിൽ പഠന പ്രവർത്തനങ്ങൾ കൂടുതൽ എളുപ്പമാക്കാനും ഉപകരണങ്ങളുടെ സജ്ജീകരണത്തിലും വിഭവങ്ങളുടെ നിർമ്മാണത്തിലും സാങ്കേതിക പരിജ്ഞാനമുള്ള ഒരു സംഘം കുട്ടികളെ വാർത്തെടുക്കാനും ഉദ്ദേശിച്ചു കൊണ്ടുള്ളതാണ് ലിറ്റിൽ കൈറ്റ്സ് .

FREE COVID VACCINE REGISTRATION

സ്കൂൾ വാർത്ത

സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങളും, ചുറ്റുപാടുമുള്ള പ്രധാന വാർത്തകളും രക്ഷിതാക്കളേയും സമൂഹത്തേയും അറിയിക്കുന്നതിനായി ദിവസവും ഓരോ ക്ലാസ്സിലെ കുട്ടികൾ വാർത്തകൾ വായിച്ച് അവതരിപ്പിച്ച് സ്കൂളിലെ ക്ലാസ്സ് ഗ്രൂപ്പുകളിൽ അപ് ലോഡ് ചെയ്യുന്നതുമൂലം കുട്ടികളിൽ വാർത്ത വായിച്ച് അവതരിപ്പിക്കുന്നതിനും വീഡിയോ എടുക്കുന്നതിനും എഡിറ്റ് ചെയ്യുന്നതിനുമുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതിനും ഈ പ്രവർത്തനം കൊണ്ട് സാധിച്ചു.