പി.കെ.എം.എച്ച്.എസ്.എസ് കടവത്തൂർ/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ
ലോക്ക് ഡൗൺ
➖➖➖➖➖➖ ആ വാർത്ത ഇടിമുഴക്കം പോലെയാണ് ഹസീബിനെറ കാതുകളിൽ അലയടിച്ചത്. " 21 ദിനം ഇനി അകത്തിരിക്കാം...." കേവലമൊരൂ മൂന്നു നാൾ പിന്നിട്ടപ്പോഴേക്കും സദാ സവാരി നടത്തുന്ന ഹസീബിനെ ഏറെ ക്ഷുഭിതനാക്കി. 21 എന്ന് ടൈപ്പ് ചെയ്ത് രണ്ട് മൂന്ന് സാഡ് ഇമോജികളും ആഡ് ചെയ്തു അവൻ സ്റ്റാറ്റസ് വെക്കാൻ ഒരുങ്ങവേ ഒരു ചിത്രം അവനെറെ നയനങ്ങളിൽ അറിയാതെ പതിഞ്ഞു.അതിൽ ജനാലകൾക്കിടയിലൂടെ വിഷാദത്തോടെ നോക്കുന്ന കാശ്മീരി പെൺ കുട്ടി അവനോട് എന്തൊക്കെയോ മന്ത്രിക്കുന്നുണ്ടായിരുന്നു.....
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 22/ 01/ 2022 >> രചനാവിഭാഗം - കഥ |